മമ്മൂട്ടിയെ നായകനാക്കി സെവന്‍ത് ഡേ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ സംവിധായകന്‍ ശ്യാംധര്‍ ഒരുക്കുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നു. ‘പുളളിക്കാരന്‍ സ്റ്റാറാ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസറാണ് പുറത്തുവന്നത്.

ഇടുക്കികാരനാണ് മമ്മൂട്ടിയുടെ കഥാപാത്രം. ഇടുക്കിയില്‍ നിന്നും എറണാകുളത്ത് ട്രെയ്നി അധ്യാപകനായി എത്തുന്ന കഥാപാത്രമാണ് മമ്മൂട്ടിയുടേത്. ചിത്രത്തില്‍ ദീപ്തി സതി, ആശ ശരത്, ദിലീഷ് പോത്തന്‍, ഇന്നസെന്റ് എന്നിവരും പ്രഥാന കഥാപാത്രങ്ങളാകുന്നു. നീനയില്‍ ദീപ്തി അവതരിപ്പിച്ച കഥാപാത്രത്തേക്കാള്‍ വളരെ വ്യത്യസ്തമായ കഥാപാത്രമാണ് ഈ ചിത്രത്തിലേതെന്നാണ് സൂചന. രതീഷ് രവിയുടേതാണ് തിരക്കഥ. ആദ്യ ചിത്രമായ സെവന്‍ത്ത് ഡേയില്‍ നിന്നും വളരെ വ്യത്യസ്തമായ പശ്ചാത്തലത്തിലാണ് അടുത്ത ചിത്രമെന്നും ശ്യാംധര്‍ പറയുന്നു. ചിരിയും ചിന്തയും ഉണര്‍ത്തുന്ന നര്‍മത്തില്‍ പൊതിഞ്ഞ ഒരു കംപ്ലീറ്റ് ഫാമിലി എന്റര്‍ടെയ്‌നറാകും ചിത്രം. ചിത്രം ഓണത്തിന് തിയറ്ററുകളില്‍ എത്തുമെന്നാണ് സൂചന.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ