/indian-express-malayalam/media/media_files/uploads/2018/09/Mammootty-Yatra.jpg)
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി രണ്ടു പതിറ്റാണ്ടുകള്‍ക്കു ശേഷം അഭിനയിക്കുന്ന തെലുങ്ക് ചിത്രം 'യാത്ര'യിലെ ആദ്യ ഗാനമെത്തി. 'സമര ശംഖം' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുന്നത്. വൈഎസ്ആര്‍ നടത്തിയ പദയാത്രയെക്കുറിച്ചാണ് ഗാനത്തിന്റെ വരികള്‍ സൂചിപ്പിക്കുന്നത്.
ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് മഹി രാഘവ് ചിത്രം ഒരുക്കിയിരിക്കുന്നത്. വൈ.എസ് ആറിന്റെ ചരമവാര്‍ഷികമായ സെപ്റ്റംബര്‍ രണ്ട് (ഇന്ന്) ആണ് ഗാനം റിലീസ് ചെയ്തത്.
സീതാ രാമ ശാസ്ത്രിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് യുവ സംഗീത സംവിധായകന്‍ കെ.കൃഷ്ണ കുമാറാണ്. കാലഭൈരവയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. 70എംഎം എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ വിജയ് ചില്ലയും ശശി ദേവിറെഡ്ഡിയും ചേര്‍ന്നാണ് 'യാത്ര' നിര്‍മ്മിക്കുന്നത്.
'യാത്ര'യുടെ ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. ചിത്രത്തില്‍ അദ്ദേഹത്തിന്റെ അച്ഛനായി എത്തുന്നത് പുലിമുരുകനിലൂടെ മലയാളത്തിലെത്തിയ സൂപ്പര്‍ വില്ലന്‍ ജഗപതി ബാബുവാണ്. മമ്മൂട്ടിയുടെ മകനായി തമിഴ് നടന്‍ കാര്‍ത്തി എത്തും എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ചിത്രത്തില്‍ ആന്ധ്രാപ്രദേശിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായിരുന്ന സബിത ഇന്ദ്ര റെഡ്ഡിയായി വേഷമിടുന്നത് പ്രേക്ഷകരുടെ ഇഷ്ടതാരം സുഹാസിനിയാണ്. വര്‍ഷങ്ങള്‍ക്കു ശേഷം മലയാളികളുടെ പ്രിയ ജോഡികള്‍ ഒരു ചിത്രത്തിനു വേണ്ടി ഒന്നിക്കുകയാണ്.
1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈഎസ്ആറിന്റെ ജീവിത കഥയാണ് 'യാത്ര' എന്ന് പേരിട്ടിരിക്കുന്ന ബയോപിക്കിലൂടെ പറയുന്നത്. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ച അദ്ദേഹം നയിച്ച പദയാത്ര സിനിമയിലെ ഒരു മുഖ്യഭാഗമാണ്. 1475 കിലോമീറ്റര്‍ പദയാത്ര മൂന്നു മാസം കൊണ്ടാണ് അദ്ദേഹം പൂര്‍ത്തിയാക്കിയത്. മുഖ്യമന്ത്രി പദവിയില്‍ രണ്ടാം തവണയും ഇരിക്കുമ്പോള്‍, 2009 സെപ്റ്റംബര്‍ 2 ന് ഹെലികോപ്റ്റര്‍ അപകടത്തിലാണ് വൈഎസ്ആര്‍ മരിച്ചത്. ആന്ധ്രപ്രദേശ് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ ആധിപത്യം ഉറപ്പിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചത് വൈഎസ്ആര്‍ ആണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.