Latest News
സംസ്ഥാനത്ത് മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്
ഇന്ന് ചെറിയ പെരുന്നാള്‍; ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് ആഘോഷം
ഇസ്രയേലിന് പിന്തുണ, സംഘര്‍ഷം ഉടന്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷ: ജോ ബൈഡന്‍
35-ാം വയസില്‍ പുതിയ ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ
രാജ്യത്ത് 3.62 ലക്ഷം പുതിയ കേസുകള്‍; 4,120 മരണം

മമ്മൂട്ടിയുടെ ‘യാത്ര’ ഇതുവരെ; ആദ്യ ഗാനം സെപ്റ്റംബര്‍ രണ്ടിന്

സെപ്റ്റംബർ രണ്ടിന് വൈഎസ്ആറിന്റെ ചരമവാർഷികമാണ്.

yatra, teaser, mammootty, yatra telugu, ysr, ie malayalam, യാത്ര, മമ്മൂട്ടി, ടീസർ, വെെഎസ്ആർ, ഐഇ മലയാളം

ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കി മഹി രാഘവ് ഒരുക്കുന്ന മമ്മൂട്ടി ചിത്രം ‘യാത്ര’യിലെ ആദ്യ ഗാനം വൈഎസ്ആറിന്റെ ചരമവാര്‍ഷികമായ സെപ്റ്റംബര്‍ രണ്ടിന് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍. ‘സമര ഷംഖം’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തിറക്കുന്നത്.

സീതാ രാമ ശാസ്ത്രിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് യുവ സംഗീത സംവിധായകന്‍ കെ.കൃഷ്ണ കുമാറാണ്. കാലഭൈരവയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. 70എംഎം എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ വിജയ് ചില്ലയും ശശി ദേവിറെഡ്ഡിയും ചേര്‍ന്നാണ് ‘യാത്ര’ നിര്‍മ്മിക്കുന്നത്.

ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് ‘യാത്ര’. ഭരണഘടനാ ശില്‍പി ബി.ആര്‍.അംബേദ്കറിന്റെ ജീവിതം ആസ്പദമാക്കി ജബ്ബാര്‍ പാട്ടീല്‍ ഒരുക്കിയ ‘ഡോ. ബാബാസാഹേബ് അംബേദ്കര്‍’ എന്ന ചിത്രത്തിനു ശേഷം മമ്മൂട്ടി വീണ്ടും ഒരു ബയോപിക്കില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ‘യാത്ര’യ്ക്കുണ്ട്. നാഷണല്‍ ഫിലിം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച ഡോ.ബാബാസാഹേബ് അംബേദ്കര്‍ 2000ത്തിലാണ് പുറത്തിറങ്ങിയത്.

യാത്രയുടെ ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. ചിത്രത്തില്‍ അദ്ദേഹത്തിന്റെ അച്ഛനായി എത്തുന്നത് പുലിമുരുകനിലൂടെ മലയാളത്തിലെത്തിയ സൂപ്പര്‍ വില്ലന്‍ ജഗപതി ബാബുവാണ്. മമ്മൂട്ടിയുടെ മകനായി തമിഴ് നടന്‍ കാര്‍ത്തി എത്തും എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഇനിയുമുണ്ട് ‘യാത്ര’യ്ക്കു പ്രത്യേകതകള്‍. വര്‍ഷങ്ങള്‍ക്കു ശേഷം പ്രേക്ഷകരുടെ ഇഷ്ട ജോഡികള്‍ ഒരു സിനിമയ്ക്കു വേണ്ടി ഒന്നിക്കുകയാണ്. ചിത്രത്തില്‍ സുഹാസിനിയും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടി വൈഎസ്ആര്‍ ആകുമ്പോള്‍, സുഹാസിനി ആന്ധ്രാ പ്രദേശിലെ ആദ്യ വനിതാ ആഭ്യന്തര മന്ത്രിയായിരുന്ന സബിത ഇന്ദ്ര റെഡ്ഡിയുടെ കഥാപാത്രത്തെയാകും കൈകാര്യം ചെയ്യുക. മമ്മൂട്ടിയുടെ ഭാര്യ വൈഎസ് വിജയമ്മയായി എത്തുന്നത് ബാഹുബലിയില്‍ അനുഷ്‌കയുടെ ജ്യേഷ്ഠന്റെ ഭാര്യയായി അഭിനയിച്ച ആശ്രിത വെമുഗന്തിയായിരിക്കും എന്നാണു റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിയുടെ മകളായി എത്തുന്നത് തെന്നിന്ത്യന്‍ താരം ഭൂമിക ചാവ്‌ളയാണ്.

1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈഎസ്ആറിന്റെ ജീവിത കഥയാണ് ‘യാത്ര’ എന്ന് പേരിട്ടിരിക്കുന്ന ബയോപിക്കിലൂടെ പറയുന്നത്. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ച അദ്ദേഹം നയിച്ച പദയാത്ര സിനിമയിലെ ഒരു മുഖ്യഭാഗമാണ്. 1475 കിലോമീറ്റര്‍ പദയാത്ര മൂന്നു മാസം കൊണ്ടാണ് അദ്ദേഹം പൂര്‍ത്തിയാക്കിയത്. മുഖ്യമന്ത്രി പദവിയില്‍ രണ്ടാം തവണയും ഇരിക്കുമ്പോള്‍, 2009 സെപ്റ്റംബര്‍ 2 ന് ഹെലികോപ്റ്റര്‍ അപകടത്തിലാണ് വൈഎസ്ആര്‍ മരിച്ചത്. ആന്ധ്രപ്രദേശ് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ ആധിപത്യം ഉറപ്പിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചത് വൈഎസ്ആര്‍ ആണ്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mammootty movie yatra first song samara shankam arrival confirmed

Next Story
ഷക്കീലയുടെ ജീവിത കഥ ഓരോ സ്ത്രീയുടേയും അനുഭവമാണ്: സംവിധായകൻ ലങ്കേഷ്Shakeela, Biopic
The moderation of comments is automated and not cleared manually by malayalam.indianexpress.com