ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് എത്തി. മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ മഹി വി.രാഘവാണ്. യാത്ര എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് നയന്‍താരയാണ്.

‘അദ്ദേഹത്തിന് ചരിത്രത്തില്‍ കാല്‍പ്പാടുകള്‍ അവശേഷിപ്പിക്കണമായിരുന്നു, എന്നാല്‍ ജനങ്ങളുടെ ഹൃദയത്തില്‍ അവശേഷിപ്പിച്ചാണ് യാത്രയായത്,’ എന്ന വാക്കുകളോടെയാണ് ഫസ്റ്റ് ലുക്ക് എത്തിയിരിക്കുന്നത്. വൈഎസ്ആറിനെ പോലെ വസ്ത്രം ധരിച്ച്, ജനങ്ങള്‍ക്കു നേരെ കൈവീശിയാണ് ചിത്രത്തില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. ഏപ്രില്‍ ഒമ്പതിന് ചിത്രീകരണം ആരംഭിക്കും.

1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈഎസ്ആറിന്റെ ജീവിത കഥയാണ് യാത്ര എന്ന് പേരിട്ടിരിക്കുന്ന ബയോപിക്കിലൂടെ പറയുന്നത്. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ച അദ്ദേഹം നയിച്ച പദയാത്ര സിനിമയിലെ ഒരു മുഖ്യഭാഗമാണ്. 1475 കിലോമീറ്റര്‍ പദയാത്ര മൂന്നു മാസം കൊണ്ടാണ് അദ്ദേഹം പൂര്‍ത്തിയാക്കിയത്.

അതേസമയം, ചിത്രത്തിന്റെ കാസ്റ്റിങ്ങിനെക്കുറിച്ചോ മറ്റ് അണിയറപ്രവര്‍ത്തകരെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. മമ്മൂട്ടിയല്ലെങ്കില്‍ നാഗാര്‍ജ്ജുനയായിരിക്കും ചിത്രത്തിലെ കേന്ദ്രകഥാപാത്രമാകുക എന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ