നാലു പതിറ്റാണ്ടിലേറെയായി നീളുന്ന മമ്മൂട്ടിയുടെ കരിയറിൽ ഈദ് റിലീസ് ചിത്രങ്ങളില്ലാത്ത വർഷങ്ങൾ വിരളമാണെന്ന് തന്നെ പറയാം. കഴിഞ്ഞ 10 വർഷങ്ങൾക്കിടയിൽ പെരുന്നാൾ സമ്മാനമെന്ന പോലെ ഓരോ ഈദിനും മമ്മൂട്ടി ചിത്രങ്ങൾ റിലീസിനെത്തിയിട്ടുണ്ട്. ‘എബ്രഹാമിന്റെ സന്തതികൾ’, ‘കസബ’ തുടങ്ങിയവയെല്ലാം മുൻ വർഷങ്ങളിൽ ഈദ്​ റിലീസായി എത്തിയ ചിത്രങ്ങളാണ്.

ഈ വർഷവും പതിവു പോലെ ഈദിന് മമ്മൂട്ടി ചിത്രം റിലീസിനെത്തും എന്നായിരുന്നു റിപ്പോർട്ടുകൾ. ‘അനുരാഗ കരിക്കിൻ വെള്ളത്തി’ന്റെ സംവിധായകൻ ഖാലിദ് റഹ്മാന്റെ ഏറ്റവും പുതിയ ചിത്രം ‘ഉണ്ട’യായിരുന്നു ഈ വർഷം ഈദ് റിലീസായി തിയേറ്ററിൽ എത്താനിരുന്ന മമ്മൂട്ടി ചിത്രം. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ചിത്രത്തിന്റെ റിലീസ് വൈകിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ മമ്മൂട്ടി ചിത്രമില്ലാത്ത പെരുന്നാൾ ആണ് മലയാളികൾക്ക് ഇത്.

Unda, Mammootty, ഉണ്ട, Unda movie, youtube trending, Unda movie teaser, മമ്മൂട്ടി ഉണ്ട ടീസര്‍ റിലീസ് Unda teaser raelease Mammootty film, മമ്മൂട്ടി ചിത്രം Malayalam Movie, മലയാള ചിത്രം Khaled Rahman ഖാലിദ് റഹ്മാന്‍ സിനിമ പുതിയ മമ്മൂട്ടി ചിത്രം new mammootty film, ഉണ്ട റിലീസ് Unda release മമ്മൂട്ടിയുടെ ഉണ്ട Mammootty Unda, IE Malayalam ഐഇ മലയാളം

Mammootty in ‘Unda’

സെൻസറിങുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍കൊണ്ടാണ് റിലീസ് നീട്ടിയതെന്നാണ് റിപ്പോർട്ട്. ജൂൺ 14ന് സിനിമയുടെ വേൾഡ്‌വൈഡ് റിലീസ് ആകും ഇനി നടക്കുക. ‘ഉണ്ട’യുടെ റിലീസ് വൈകിയതിൽ ആരാധകരും നിരാശരാണ്. ആരാധകർക്ക് ഇടക്കാല ആശ്വാസം പോലെ പുതിയ ചിത്രത്തിലെ ട്രെയിലർ റിലീസ് ചെയ്തിരിക്കുകയാണ് താരമിപ്പോൾ. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ‘ഉണ്ട’യുടെ ട്രെയിലർ മമ്മൂട്ടി റിലീസ് ചെയ്തിരിക്കുന്നത്.

സബ് ഇന്‍സ്‌പെക്ടര്‍ മണിയെന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ‘ഉണ്ട’യിൽ അവതരിപ്പിക്കുന്നത്. ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് എരിയകളില്‍ ഇലക്ഷന്‍ ഡ്യൂട്ടിക്കായി പോവുന്ന പോലീസ് സംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നിരവധി യുവതാരങ്ങളും മമ്മൂട്ടിയ്ക്ക് ഒപ്പം ചിത്രത്തിലുണ്ട്.

ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി സംവിധായകന്‍ രഞ്ജിത്തും എത്തുന്നുണ്ട് എന്നാണ് റിപ്പോർട്ട്. മമ്മൂട്ടി അവതരിപ്പിക്കുന്ന പൊലീസ് കഥാപാത്രത്തിന്റെ സുപ്പീരിയര്‍ ഓഫീസറായാണ് ചിത്രത്തില്‍ രഞ്ജിത്ത് എത്തുന്നത്. സി.ഐ മാത്യൂസ് ആന്റണി എന്നാണ് രഞ്ജിത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

വിനയ് ഫോര്‍ട്ട്, ആസിഫ് അലി, അര്‍ജുന്‍ അശോകന്‍, ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, തുടങ്ങിയവര്‍ക്കൊപ്പം ദിലീഷ് പോത്തന്‍, അലന്‍സിയര്‍ തുടങ്ങിയവരും ‘ഉണ്ട’യില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ആക്ഷന്‍ കോമഡി ചിത്രമായി ഒരുക്കുന്ന ഉണ്ടയില്‍ ബോളിവുഡ് താരങ്ങളും അണി നിരക്കുന്നുണ്ട്. പീപ്‌ലി ലൈവ്, ന്യൂട്ടന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഓംകാര്‍ ദാസ് മണിക്പുരി, മാസാനിലെ പൊലീസ് കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ഭഗ്വാന്‍ തിവാരി, ട്യൂബ് ലൈറ്റ് എന്ന ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ചീന്‍ ഹോ ലിയാവോ എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

Read more: Unda Teaser: മണിക്കൂറുകള്‍ക്കുള്ളില്‍ ട്രെന്‍ഡിങില്‍ ഒന്നാമതായി മമ്മൂട്ടി ചിത്രം ‘ഉണ്ട’യുടെ ടീസര്‍

ഖാലിദ് റഹ്മാന്റെ തന്നെ കഥയില്‍ ഹര്‍ഷാദാണ് സിനിമയ്ക്കു വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്. ജെമിനി സ്റ്റുഡിയോസിന്‍റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ ആണ് ചിത്രം നിർമ്മിക്കുന്നത്. ജിംഷി ഖാലിദും സജിത്ത് പുരുഷനും ചേര്‍ന്നാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ശ്യാം കൌശലാണ് ആക്ഷൻ ഡയറക്ടർ. ദങ്കൽ, ധൂം 3, പദ്മാവത് എന്നീ സിനിമകൾക്ക് ശേഷം ശ്യാം ആക്ഷൻ കൈക്കാര്യം ചെയ്യുന്ന ചിത്രമാണ് ‘ഉണ്ട’.

ഉണ്ടയുടെതായി പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ട്രിബൂട്ട് രൂപത്തില്‍ ഒരുക്കിയ പൊലീസുക്കാരുടെ വിവിധ പോസ്റ്ററുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായിരുന്നു. മമ്മൂട്ടിയടക്കം ഒമ്പത് പൊലീസുക്കാര്‍ വാഹനത്തിന്റെ ടയര്‍ മാറ്റുന്നതായി കാണിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.

Read more: National Film Awards 2019: ‘പേരന്‍പി’ലെ മമ്മൂട്ടി: മലയാളം ഉറ്റുനോക്കുന്ന ദേശീയ പുരസ്‌കാരം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook