Latest News

കാക്കിയണിഞ്ഞ് വീണ്ടും മമ്മൂട്ടി; സ്ട്രീറ്റ് ലൈറ്റ്‌സിന്റെ ടീസറെത്തി

മലയാളത്തിലും തമിഴിലും ഒരേസമയം പുറത്തിറങ്ങുന്ന ആക്ഷന്‍ ത്രില്ലറാണ് ഈ മമ്മൂട്ടി ചിത്രം

മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന ആക്ഷന്‍ ചിത്രം സ്ട്രീറ്റ് ലൈറ്റ്‌സിന്റെ ടീസറെത്തി. പ്രശസ്ത ഛായാഗ്രഹകന്‍ ഷാം ദത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയിംസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തുന്നത്.

മലയാളത്തിലും തമിഴിലും ഒരേസമയം പുറത്തിറങ്ങുന്ന ആക്ഷന്‍ ത്രില്ലറാണ് ഈ മമ്മൂട്ടി ചിത്രം. ഫവാസാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. തമിഴിലും മലയാളത്തിലും വ്യത്യസ്ത താരങ്ങളാണ് അണിനിരക്കുന്നത്. മലയാളത്തിൽ സൗബിന്‍ ഷാഹിര്‍, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരും ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും

പ്ലേ ഹൌസിന്റെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സ്ട്രീറ്റ് ലൈറ്റ്‌സ് ജനുവരി 26ന് റിലീസ് ചെയ്യും.

നടൻ ജോയ്മാത്യുവിന്റെ തിരക്കഥയിൽ നവാഗതനായ ഗിരീഷ് ഗംഗാധരൻ സംവിധാനം ചെയ്യുന്ന അങ്കിൾ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിക്കുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mammootty movie street lights teaser

Next Story
ബിസിനസ്സ് രംഗത്തെ മിന്നും താരങ്ങള്‍actress, business, kavya madhavan, poornima indrajith, lena, kaniha, jomol, reena basheer
The moderation of comments is automated and not cleared manually by malayalam.indianexpress.com