പ്രദര്‍ശനത്തിന് തയ്യാറായി ‘പേരന്‍പും’ ‘യാത്രയും’: ഇനി മമ്മൂട്ടിയുടെ ‘ടൈം’

മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ തന്നെ സുപ്രധാനമായ ‘പേരന്‍പ്’, ‘യാത്ര’ എന്നീ ചിത്രങ്ങളാണ് ഫെബ്രുവരി ആദ്യ വാരം പ്രദര്‍ശനത്തിനെത്തുന്നത്

peranbu, peranbu story, peranbu review, peranbu release, peranbu movie, peranbu songs, peranbu trailer, peranbu imdb, peranbu news, peranbu full movie, yatra, yatra film release, yatra movie release, yatra film wiki, yatra film trailer, yatra film video, mammootty yatra, mammootty telugu films, mammootty telugu film yatra trailer, mammootty YSR biopic, മമ്മൂട്ടി യാത്ര, മമ്മൂട്ടി തെലുങ്ക് സിനിമ, മമ്മൂട്ടി തെലുങ്ക് ഫിലിം യാത്ര ട്രെയിലർ, മമ്മൂട്ടി വൈ എസ് ആർ ബയോപിക്, ​Dulquar Salmaan, ദുൽഖർ സൽമാൻ, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

മലയാള സിനിമാ പ്രേക്ഷകര്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന മാസമാണ് ഫെബ്രുവരി.  പക്ഷേ മലയാള ചിത്രങ്ങളെക്കാള്‍ ഉപരി അവര്‍ കാത്തിരിക്കുന്നത് പ്രിയ താരം മമ്മൂട്ടി അഭിനയിച്ച രണ്ടു അന്യഭാഷാ ചിത്രങ്ങളെയാണ്.  മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ തന്നെ സുപ്രധാനമായ ‘പേരന്‍പ്’, ‘യാത്ര’ എന്നീ ചിത്രങ്ങളാണ് ഫെബ്രുവരി ആദ്യ വാരം പ്രദര്‍ശനത്തിനെത്തുന്നത്.  രണ്ടിലും ശക്തമായ കഥാപാത്രങ്ങളെയാണ് മെഗാസ്റ്റാര്‍ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രങ്ങള്‍ക്ക് ഇത് വരെ ലഭിച്ച നിരൂപക പ്രശംസയും,  മമ്മൂട്ടിയുടെ കേരളത്തിലെ ജനപ്രിയതയും കണക്കിലെടുത്താണ് പ്രധാന റിലീസിനോപ്പം തന്നെ കേരളത്തിലേക്കും ചിത്രങ്ങള്‍ എത്തിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്.

ഇതില്‍ ആദ്യം എത്തുന്നത്‌ തമിഴ് ചിത്രമായ ‘പേരന്‍പാ’ണ്.  റാം സംവിധാനം ചെയ്ത ‘പേരന്‍പ്’ ഫെബ്രുവരി ഒന്നിനാണ് റിലീസ് ചെയ്യുന്നത്.   2002ല്‍ പുറത്തിറങ്ങിയ ‘കാര്‍മേഘം’ എന്ന ചിത്രത്തിനു ശേഷം പതിനാറു വര്‍ഷങ്ങള്‍ കൂടി മമ്മൂട്ടി അഭിനയിക്കുന്ന തമിഴ് ചിത്രമാണിത്. റോട്ടര്‍ഡാം ഫെസ്റ്റിവലില്‍ പ്രീമിയര്‍ ചെയ്യപ്പെട്ടപ്പോള്‍ മുതല്‍ തന്നെ ചിത്രത്തിനും റാമിനും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മമ്മൂട്ടിയ്ക്കും വലിയ സ്വീകരണമാണ് ലഭിച്ചത്. പിന്നീട് ഷാങ്ഘായ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്‌റിവലിലും, ഗോവാ രാജ്യാന്തര ചലച്ചിത്രമേളയുടെ ഇന്ത്യന്‍ പനോരമാ വിഭാഗത്തിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

Read More: IFFI 2018: മലയാളി നിശ്ചയമായും കാണേണ്ട മമ്മൂട്ടി ചിത്രം: പേരന്‍പ്

സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷമായ ശാരീരിക-മാനസിക അവസ്ഥയുള്ള പാപ്പ (സാധന)യും ടാക്സി ഡ്രൈവറായ അമുദന്‍ എന്ന അവളുടെ അപ്പ (മമ്മൂട്ടി)യും തമ്മിലുള്ള വൈകാരിക ബന്ധമാണ് സിനിമയുടെ പ്രമേയം. അപ്രതീക്ഷിതമായി തന്നേയും മകളേയും ഉപേക്ഷിച്ച് ഭാര്യ മറ്റൊരു പുരുഷനൊപ്പം ജീവിക്കാന്‍ തീരുമാനിക്കുന്നതോടെ, പാപ്പയുടെ അപ്പയും അമ്മയുമെല്ലാമായി മാറുകയാണ് അമുദന്‍. എന്നാല്‍ കൗമാരത്തിലേക്ക് കാലെടുത്തു വയ്ക്കുന്നതോടെ പാപ്പയ്ക്ക് അമ്മ കൂടെയില്ലാത്തതിന്റെ വിഷമതകള്‍ അറിയേണ്ടി വരികയും പിന്നീട് ഇരുവരും കടന്നു പോകുന്ന ജീവിത സങ്കീര്‍ണതകളിലൂടെയുമാണ് കഥ വികസിക്കുന്നത്. ട്രാന്‍സ്വ്യക്തി അഞ്ജലി അമീറും ചിത്രത്തിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

മഹി വി.രാഘവ് സംവിധാനം ചെയ്യുന്ന ‘യാത്ര’ എന്ന തെലുങ്ക് ചിത്രമാണ് അടുത്തത്. ഫെബ്രുവരി എട്ടാം തീയതിയാണ് ഇതിന്റെ വേള്‍ഡ് വൈമഡ്‌ റിലീസ്.  രണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണിത്. ആന്ധ്രാപ്രദേശ്‌ മുന്‍മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ജീവിത കഥയാണ് ‘യാത്ര’യുടെ പ്രമേയം.

1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈഎസ്ആറിന്റെ രാഷ്ട്രീയജീവിതഹ്ടിലെ ഒരേടാണ് ‘യാത്ര’ എന്ന് പേരിട്ടിരിക്കുന്ന ബയോപിക്കിലൂടെ പറയുന്നത്. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ച അദ്ദേഹം നയിച്ച പദയാത്ര സിനിമയിലെ ഒരു മുഖ്യഭാഗമാണ്. 1475 കിലോമീറ്റര്‍ പദയാത്ര മൂന്നു മാസം കൊണ്ടാണ് അദ്ദേഹം പൂര്‍ത്തിയാക്കിയത്. മുഖ്യമന്ത്രി പദവിയില്‍ രണ്ടാം തവണയും ഇരിക്കുമ്പോള്‍, 2009 സെപ്റ്റംബര്‍ 2 ന് ഹെലികോപ്റ്റര്‍ അപകടത്തിലാണ് വൈഎസ്ആര്‍ മരിച്ചത്. ആന്ധ്രപ്രദേശ് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ ആധിപത്യം ഉറപ്പിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചത് വൈഎസ്ആര്‍ ആണ്.

Read More: വാപ്പിച്ചി മാസാണ്: മമ്മൂട്ടിയുടെ ‘യാത്ര’യ്ക്ക് കൈയ്യടിച്ച് ദുല്‍ഖര്‍ സൽമാൻ

ചിത്രത്തില്‍ ആന്ധ്രാപ്രദേശിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായിരുന്ന സബിത ഇന്ദ്ര റെഡ്ഡിയായി വേഷമിടുന്നത് പ്രേക്ഷകരുടെ ഇഷ്ടതാരം സുഹാസിനിയാണ്. വര്‍ഷങ്ങള്‍ക്കു ശേഷം മലയാളികളുടെ പ്രിയ ജോഡികള്‍ ഒരു ചിത്രത്തിനു വേണ്ടി ഒന്നിക്കുന്നു എന്ന പ്രത്യേകതയും യാത്രയ്ക്കുണ്ട്.

ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും സിനിമാ പ്രേമികള്‍ കാത്തിരിക്കുന്ന രണ്ടു ചിത്രങ്ങളാണ് ഈ ഫെബ്രുവരി കാത്തുവച്ചിരിക്കുന്നത്. അംബേദ്കര്‍ ഉള്‍പ്പെടെയുള്ള അന്യഭാഷാ ചിത്രങ്ങളിലൂടെ ഇന്ത്യന്‍ സിനിമയെ വിസ്മയിപ്പിച്ച ഇതിഹാസ താരം എന്താണ് ഇത്തവണ തങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന മാജിക് എന്നറിയാനുള്ള കൗതുകമാണ് ഈ നടനെ സ്‌നേഹിക്കുന്ന ഓരോ മലയാളിയുടെ മനസിലും.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mammootty movie release in february peranbu yatra

Next Story
അജിത്തിന്റെ പുതിയ ചിത്രത്തില്‍ വിദ്യാ ബാലനും ശ്രദ്ധ ശ്രീനാഥും നായികമാര്‍Thala 59, Thala 59 cast, Thala 59 actors, Yuvan Shankar Raja, Shraddha Srinath, Vidya Balan, ajith, ajith boney kapoor, pink remake, pink tamil remake, boney kapoor, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com