മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ശരത് സന്ദിത്ത് സംവിധാനം ചെയ്യുന്ന ചിത്രം പരോളിന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ സഖാവ് അലക്സ് എന്ന കര്‍ഷകനായാണ് മമ്മൂട്ടി എത്തുന്നത്. ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആന്റണി ഡിക്രൂസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കര്‍ഷകനായ, കമ്മ്യൂണിസ്റ്റായ അലക്‌സ് എന്നയാളുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില കാര്യങ്ങളിലൂടെയാണ് സിനിമയുടെ സഞ്ചാരം. ചിത്രത്തില്‍ ഒരു തടവുകാരന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത് എന്നാണ് സൂചന. മിയയും ഇനിയയുമാണ് ചിത്രത്തിലെ നായികമാര്‍.

ബാഹുബലിയിലെ കാലകേയനെ അവതരിപ്പിച്ച തെലുങ്കു നടന്‍ പ്രഭാകര്‍, സിദ്ധിഖ്, സുരാജ്, ലാലു അലക്‌സ്, സുധീര്‍ കരമന, അശ്വിന്‍ കുമാര്‍, കലാശാര ബാബു, ഇര്‍ഷാദ്, കൃഷ്ണകുമാര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook