മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ശരത് സന്ദിത്ത് സംവിധാനം ചെയ്യുന്ന ചിത്രം പരോളിന്റെ ഡിജിറ്റല്‍ ഫ്‌ളിപ്പ് ബുക്ക് പുറത്തുവിട്ടു. ചിത്രത്തില്‍ സഖാവ് അലക്‌സ് എന്ന കര്‍ഷകനായാണ് മമ്മൂട്ടി എത്തുന്നത്. ആന്റണി ഡിക്രൂസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കര്‍ഷകനായ, കമ്മ്യൂണിസ്റ്റായ അലക്സ് എന്നയാളുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില കാര്യങ്ങളിലൂടെയാണ് സിനിമയുടെ സഞ്ചാരം. ചിത്രത്തില്‍ ഒരു തടവുകാരന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത് എന്നാണ് സൂചന. മിയയും ഇനിയയുമാണ് ചിത്രത്തിലെ നായികമാര്‍.

ബാഹുബലിയിലെ കാലകേയനെ അവതരിപ്പിച്ച തെലുങ്കു നടന്‍ പ്രഭാകര്‍, സിദ്ധിഖ്, സുരാജ്, ലാലു അലക്സ്, സുധീര്‍ കരമന, അശ്വിന്‍ കുമാര്‍, കലാശാര ബാബു, ഇര്‍ഷാദ്, കൃഷ്ണകുമാര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ