അന്ന് കൈകോർത്ത് പൃഥി, ഇന്ന് ജയ്; മമ്മൂട്ടിയുടെ ‘മധുരരാജ’ വിഷുവിനെത്തും

വിഷു റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുക

madura raja,madura raja poster,madura raja latest poster,madura raja malayalam movie,madura raja movie,megastar mammootty,mammootty,mammukka,tamil actor jai,mammootty and jai in madura raja,actor jai in madura raja,madura raja stills,tamil actor jai stills from madura raja, madura raja new poster stills, മധുരരാജ പോസ്റ്റർ, മധുരരാജ, മമ്മൂട്ടി, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

മമ്മൂട്ടി- പൃഥിരാജ് കൂട്ടുക്കെട്ടിൽ തിയേറ്ററുകളിൽ വിജയം തേടിയ ‘പോക്കിരിരാജ’യ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുമ്പോൾ പ്രേക്ഷകർ ഏറെ ചോദിച്ച ചോദ്യങ്ങളിലൊന്ന് രണ്ടാം ഭാഗത്തിലും പൃഥിരാജ് ഉണ്ടാകുമോ എന്നാണ്. എന്നാൽ മധുരരാജയിൽ താനില്ലെന്നും അഭിനയിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും ആരും ക്ഷണിച്ചിരുന്നില്ലെന്നും പൃഥിരാജ് തന്നെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. പൃഥിരാജിനു പകരം ഏറെ ഉയർന്നു കേട്ട പേരുകളിലൊന്ന് തമിഴ് നടൻ ജയ്‌യിന്റേതായിരുന്നു. ഒടുവിൽ ചിത്രത്തിലെ ജയ്‌യുടെ ലുക്കും പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ.

വാലന്റെൻസ് ഡേയോട് അനുബന്ധിച്ചാണ് മമ്മൂട്ടിയ്ക്ക് ഒപ്പം ജയ് നിൽക്കുന്ന ഒരു പോസ്റ്റർ ‘മധുരരാജ’ ടീം റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിൽ ജയ്‌യുടെ കഥാപാത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും അണിയറപ്രവത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും ഒരു മുഴുനീള കഥാപാത്രമാണ് ജയ് അവതരിപ്പിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.’മധുരരാജ’യിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് ജയ്.

‘പോക്കിരിരാജ’യ്ക്ക് ശേഷം എട്ടു വര്‍ഷങ്ങൾക്കു ശേഷമാണ് വൈശാഖും മമ്മൂട്ടിയും ഒരുമിക്കുന്നത്. ‘പുലിമുരുകനു’ ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റര്‍ ഹെയ്ന്‍ ടീം ഒരിക്കല്‍കൂടി ഒന്നിക്കുന്നു എന്നതും ‘മധുരരാജ’യുടെ പ്രത്യേകതയാണ്. ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഉദയകൃഷ്ണയാണ് ‘മധുരരാജ’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘പോക്കിരിരാജ’യുടെ തിരക്കഥ ഒരുക്കിയത് ഉദയകൃഷ്ണയും സിബി കെ തോമസും ചേർന്നായിരുന്നു.

ഷാജി കുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ഗോപി സുന്ദറാണ്. കലാ സംവിധാനം ജോസഫ് നെല്ലിക്കലും സൗണ്ട് ഡിസൈന്‍ പി എം സതീഷും നിര്‍വ്വഹിക്കും. ബോളിവുഡ് താരം സണ്ണി ലിയോണും ചിത്രത്തിൽ ഒരു ഡാൻസ് പെർഫോമൻസ് ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗിനായി കഴിഞ്ഞ ദിവസം സണ്ണി ലിയോൺ കൊച്ചിയിലെത്തിയത് വാർത്തയായിരുന്നു.

Read more: മമ്മൂട്ടിച്ചിത്രത്തിൽ അഭിനയിക്കാൻ സണ്ണി ലിയോൺ കൊച്ചിയില്‍: വീഡിയോ

അനുശ്രീ, ഷംന കാസിം, അന്ന രേഷ്മ, മഹിമ നമ്പ്യാർ എന്നിങ്ങനെ നാലുനായികമാർ ചിത്രത്തിലുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ജഗപതി ബാബുവാണ് ചിത്രത്തിലെ പ്രതിനായകൻ. ആര്‍.കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവന്‍,സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍ , ബിജു കുട്ടന്‍, സിദ്ധിഖ്, എം. ആര്‍ ഗോപകുമാര്‍, കൈലാഷ്,ബാല, മണിക്കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചേര്‍ത്തല ജയന്‍,ബൈജു എഴുപുന്ന, കരാട്ടെ രാജ് തുടങ്ങിയവര്‍ മറ്റു പ്രധാന താരങ്ങളാകുന്നു. ഒപ്പം തമിഴ്, തെലുങ്ക് ഭാഷകളിലെ വന്‍ താരനിരയും അണിനിരക്കുന്നു. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രം എന്ന വിശേഷണത്തോടെയാണ് ‘മധുരരാജ’ ഒരുങ്ങുന്നത്.

നെല്‍സണ്‍ ഐപ്പ് സിനിമാസിന്റെ ബാനറില്‍ നെല്‍സണ്‍ ഐപ്പ് നിര്‍മിക്കുന്ന ചിത്രം യു.കെ സ്റ്റുഡിയോസ് വിതരണത്തിനെത്തിക്കും. ഒരേ സമയം മലയാളം , തമിഴ് , തെലുങ്ക് ഭാഷകളില്‍ ചിത്രം റിലീസിനെത്തും. വിഷു റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mammootty movie madhura raja tamil actor jai

Next Story
വാലന്റൈന്‍സ് ഡേയില്‍ സണ്ണി ലിയോണ്‍ ‘തേച്ചെന്ന്’ ആരാധകര്‍; കൊച്ചിയിലെ പരിപാടിയില്‍ നിന്നും പിന്മാറിSunny Leone, Kochi, Valentines Day, February 14, ie malayalam, സണ്ണി ലിയോണ്‍, കൊച്ചി, വാലന്‍റെെന്‍സ് ഡേ, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com