/indian-express-malayalam/media/media_files/2025/12/31/mammootty-mohanlal-2025-12-31-11-01-40.jpg)
ചിത്രം: ഫേസ്ബുക്ക്
കൊച്ചി: മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിന്റെ അമ്മ ശാന്തകുമാരി വിടപറഞ്ഞു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെ കൊച്ചി എളമക്കരയിലെ മോഹൻലാലിന്റെ വസതിയിൽ ഇന്നലെയായിരുന്നു അന്ത്യം. മോഹൻലാലിന്റെ സഹപ്രവർത്തകരും സുഹൃത്തുക്കളും അടക്കം നിരവധിയാളുകളാണ് അമ്മയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ചിരിക്കുന്നത്.
നടൻ മമ്മൂട്ടി ഇന്നലെ തന്നെ ശാന്തകുമാരി അമ്മയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ മോഹൻലാലിന്റെ വീട്ടിലെത്തിയിരുന്നു. ഇപ്പോഴിതാ, മോഹൻലാലിന്റെ അമ്മയുടെ വേർപാടിൽ ഹൃദയഭാരം തോന്നുന്നു എന്ന സോഷ്യൽ മീഡിയയിൽ അനുശോചനം പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി. 'നമുക്കെല്ലാവര്‍ക്കും ഏറെ വേണ്ടപ്പെട്ട ഒരാളുടെ വേർപാടിൽ എനിക്ക് ഹൃദയഭാരം തോന്നുന്നു. പ്രിയപ്പെട്ട ലാൽ, ധൈര്യമായിരിക്കൂ," മമ്മൂട്ടി കുറിച്ചു.
Also Read: ലാലുവിന്റെ പ്രിയപ്പെട്ട​ അമ്മയെ അവസാനമായി കാണാൻ മമ്മൂട്ടിയെത്തി; വീഡിയോ
തന്റെ അഭിനയ ജീവിതത്തിലെ എല്ലാ ഉയർച്ചകളിലും തണലായി നിന്ന അമ്മയുടെ വിയോഗം മോഹൻലാലിന് വ്യക്തിപരമായി വലിയൊരു നഷ്ടമാണ്. പത്തനംതിട്ട ഇലന്തൂർ സ്വദേശിനിയായ ശാന്തകുമാരി, മോഹൻലാലിന്റെ പിതാവ് വിശ്വനാഥൻ നായരുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായാണ് തിരുവനന്തപുരത്തേക്ക് താമസം മാറിയത്. നഗരത്തിലെ മുടവൻമുഗൾ കേശവദേവ് റോഡിലുള്ള 'ഹിൽവ്യൂ' എന്ന വീട്ടിലായിരുന്നു ദീർഘകാലം അവർ താമസിച്ചിരുന്നത്.
Also Read: അന്നൊരിക്കൽ മകന്റെ അഭിനയം കാണാൻ അമ്മ സെറ്റിൽ എത്തിയപ്പോൾ; ഒരു അപൂർവ്വചിത്രം
പിന്നീട്, ആരോഗ്യപരമായ കാരണങ്ങളാലും ചികിത്സാ സൗകര്യങ്ങൾക്കായും മോഹൻലാൽ അമ്മയെ കൊച്ചിയിലേക്ക് കൊണ്ടുവരികയായിരുന്നു. തന്റെ തിരക്കേറിയ സിനിമാ ജീവിതത്തിനിടയിലും അമ്മയുമായി അതീവ ആത്മബന്ധം പുലർത്തുന്ന താരം, സമയം ലഭിക്കുമ്പോഴെല്ലാം എളമക്കരയിലെ വീട്ടിലെത്തി അമ്മയെ സന്ദർശിക്കാറുണ്ട്.
Also Read: ലാലു മോനെ കണ്ട സന്തോഷത്തിൽ ആ അമ്മ പറഞ്ഞു, 'ഇനി വരുമ്പോൾ ശാന്തയേയും കൊണ്ട് വരണം'
ഇന്ന് വൈകിട്ട് മുടവൻമുകളിലെ വീട്ടിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. മോഹൻലാലിന്റെ അച്ഛനും സഹോദരൻ പ്യാരിലാലും അന്ത്യനിദ്രകൊള്ളുന്ന വീട്ടുവളപ്പിലാണ് അമ്മയ്ക്കും അന്ത്യവിശ്രമം ഒരുക്കുക. ശാന്തകുമാരി അമ്മയുടെ ഭൗതിക ശരീരം കൊച്ചിയിൽ നിന്ന് ഇന്നു പുലർച്ചെ തിരുവനന്തപുരത്ത് എത്തിച്ചിരുന്നു.
Read More: മോഹന്‍ലാലിന്‍റെ അമ്മ ശാന്തകുമാരിയുടെ സംസ്കാരം ഇന്ന് നടക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us