കോവിഡ് ലോക്ക്ഡൗണിനിടെ തുടർന്ന് പൊതുപരിപാടികളൊക്കെ നിയന്ത്രിക്കപ്പെട്ടതോടെ തങ്ങളുടെ പ്രിയതാരങ്ങളെ കാണാനും വിശേഷങ്ങൾ അറിയാനുമൊക്കെയുള്ള അവസരങ്ങളും ആരാധകർക്ക് ലഭിക്കുന്നില്ല. താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പലപ്പോഴും വിശേഷങ്ങൾ ആരാധകർ അറിയുന്നത്. ഇപ്പോഴിതാ, താരനിബിഡമായൊരു വിവാഹവേദിയിൽ നിന്നുള്ള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്നുകൊണ്ടിരിക്കുന്നത്.
നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകളും ഡോക്‌ടറുമായ അനിഷയുടെ വിവാഹവേദിയാണ് താരസംഗമത്താൽ ശ്രദ്ധേയമായത്. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, ഫഹദ് ഫാസിൽ, നസ്രിയ, എംജി ശ്രീകുമാർ എന്നു തുടങ്ങി നിരവധിയേറെ പ്രമുഖരാണ് വിവാഹസൽക്കാരത്തിനെത്തിയത്.
നടൻ മോഹൻലാലിന്റെ ഏറ്റവും അടുത്ത സുഹൃത്തുകൂടിയാണ് ആന്റണി പെരുമ്പാവൂർ. കുടുംബസമേതമാണ് മോഹൻലാൽ വിവാഹത്തിനെത്തിയത്. പ്രണവ് മോഹൻലാലും വിസ്മയ മോഹൻലാലും ചടങ്ങിൽ ഏവരുടേയും ശ്രദ്ധ കവർന്നു.
നവംബർ 29ന് കൊച്ചിയിലെ പള്ളിയിൽ വച്ചായിരുന്നു എമിലിന്റെയും അനിഷയുടെയും വിവാഹനിശ്ചയം. വരന്റെയും വധുവിന്റെയും അടുത്ത ബന്ധുക്കൾക്ക് പുറമെ മോഹൻലാലും കുടുംബവും മാത്രമാണ് വിവാഹനിശ്ചയ ചടങ്ങിലും പങ്കെടുത്തത്. പെരുമ്പാവൂർ ചക്കിയത്ത് ഡോ വിൻസന്റിന്റെയും സിന്ധുവിന്റെയും മകനാണ് ഡോക്‌ടർ എമിൽ.
Read more: നീന്താൻ അറിയാമെന്ന് ഭാവിച്ച് ജീവിതക്കയത്തിലേക്കു പോയ അനിൽ