Mammootty, Mohanlal, Manju Warrier, Prithviraj condole death of K M Mani: കേരള
രാഷ്ട്രീയത്തിലെ അതികായനും മുൻമന്ത്രിയും കേരള കോൺഗ്രസ് ചെയർമാനുമായ കെ എം മാണിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുകയാണ് മലയാള സിനിമാലോകവും. മമ്മൂട്ടി, മോഹൻലാൽ, മഞ്ജുവാര്യർ, പൃഥ്വിരാജ്, നിവിൻ പോളി തുടങ്ങി നിരവധിയേറെ പേരാണ് അനുശോചനമറിയിച്ച് രംഗത്തു വന്നിരിക്കുന്നത്. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ഇന്നലെ വൈകുന്നേരത്തോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു കെ എം മാണിയുടെ അന്ത്യം.
Read more: K M Mani Funeral Live Updates: മാണി സാറിന് കേരളത്തിന്റെ ഹൃദയാഞ്ജലി
Read more: വളര്‍ന്നും പിളര്‍ന്നും’ വലുതായവര്‍: ശക്തനായി കെ എം മാണി
മികവുറ്റ പാർലമെന്റേറിയൻ എന്നാണ് കെ എം മാണിയെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വിശേഷിപ്പിച്ചത്. “കെ.എം.മാണിയുടെ നിര്യാണം ഈ ഘട്ടത്തിൽ അതീവ ദുഃഖത്തോടെ മാത്രമേ കേരള സമൂഹത്തിന് സ്വീകരിക്കാൻ സാധിക്കൂ. സംസ്ഥാനത്തിന്റെ ആകെ ആദരവ് അദ്ദേഹത്തിന് അർപ്പിക്കുന്നു. കെ.എം.മാണി ദീർഘകാലമായി സംസ്ഥാനത്തിന്റെ നിയമസഭ പ്രവർത്തനത്തിലുണ്ടായിരുന്നു. നന്നായി പ്രവർത്തിക്കാനും നല്ലപേര് സമ്പാദിക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. കേരള രാഷ്ട്രീയത്തിൽ മാണിയൊരു പ്രത്യേകരീതി വളർത്തിയെടുത്തിരുന്നു. അവസാന കാലത്ത് ചില വിവാദങ്ങളിൽ ഉൾപ്പെട്ടിരുന്നെങ്കിലും മികവുറ്റ പർലമെന്ററിയൻ തന്നെയായിരുന്നു കെ.എം.മാണി. അദ്ദേഹത്തിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖവും അനുശോചനം രേഖപ്പെടുത്തുന്നു,” മുഖ്യമന്ത്രി പറഞ്ഞു.
Read more: KM Mani, the forever politician of Pala: കുട്ടിയമ്മയുടെയും പാലാക്കാരുടെയും സ്വന്തം മാണി