scorecardresearch

ബാലഭാസ്‌കറിന് വിട നൽകി മമ്മൂട്ടിയും മോഹൻലാലും മഞ്ജുവാര്യരും

"ആ വയലിൻ തന്ത്രികൾ നിലച്ചു എന്ന് വിശ്വസിക്കുന്നില്ല. ഒരിക്കലും ഈ യാത്ര പറച്ചിൽ മനസ്സ് സമ്മതിച്ചു തരില്ല," മഞ്ജു വാര്യർ കുറിക്കുന്നു

"ആ വയലിൻ തന്ത്രികൾ നിലച്ചു എന്ന് വിശ്വസിക്കുന്നില്ല. ഒരിക്കലും ഈ യാത്ര പറച്ചിൽ മനസ്സ് സമ്മതിച്ചു തരില്ല," മഞ്ജു വാര്യർ കുറിക്കുന്നു

author-image
WebDesk
New Update
balabhaskar mohanlal manju warrier mammootty

വയലിനിസ്റ്റും സംഗീതഞ്ജനുമായ ബാലഭാസ്കറിന് ആദരാജ്ഞലികൾ അർപ്പിക്കുകയാണ് മമ്മൂട്ടിയും മോഹൻലാലും മഞ്ജുവാര്യരും.

Advertisment

"വിസ്മയം തീർത്ത മാന്ത്രിക വിരലുകൾ.... ആ സംഗീതം മരിക്കുന്നില്ല. പ്രിയപ്പെട്ട ബാലുവിന് ആദരാഞ്ജലികൾ," മോഹൻലാൽ കുറിക്കുന്നു.

"ആ വയലിൻ തന്ത്രികൾ നിലച്ചു എന്ന് വിശ്വസിക്കുന്നില്ല. ഒരിക്കലും ഈ യാത്ര പറച്ചിൽ മനസ്സ് സമ്മതിച്ചു തരില്ല. ആരാധനയിൽ നിന്നും അടുത്ത സൗഹൃദമായി മാറിയ ബന്ധം. കുറച്ചു നാളുകൾ മുമ്പ് ഉണ്ടായ ഓസ്ട്രേലിയൻ യാത്രയിൽ അദ്ഭുതം കേൾപ്പിക്കുന്ന വയലിനുമായി ബാലു ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. ലക്ഷ്മിയുടെയും ജാനിമോളുടെയും വിശേഷങ്ങൾ വാതോരാതെ പങ്കുവച്ചുകൊണ്ട്... ഇല്ല! ബാലു വേറെങ്ങും പോയിട്ടില്ല. ഒരിക്കലും പോകുകയുമില്ല...," മഞ്ജു വാര്യർ കുറിക്കുന്നു.

Mohanlal Manju Warrier Musician Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: