scorecardresearch
Latest News

ബാലേട്ടന് വിട; ഓർമകൾ പങ്കുവച്ച് താരങ്ങൾ

“പി ബാലചന്ദ്രന്റെ വിയോഗം എന്നെ കഠിനമായി ദുഃഖിപ്പിക്കുന്നു,” മമ്മൂട്ടി കുറിക്കുന്നു

Actor P Balachandran, P Balachandran death, P Balachandran life, mammootty, mohanlal, manju warrier, anoop menon, പി ബാലചന്ദ്രൻ, Indian Express malayalam, ie malayalam

നടനും തിരക്കഥാകൃത്തും എഴുത്തുകാരനുമായ പി. ബാലചന്ദ്രന്റെ വിയോഗത്തിന്റെ നടുക്കത്തിലാണ് സിനിമാലോകം. ഇന്ന് പുലര്‍ച്ചെ വൈക്കത്തെ വീട്ടില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. പ്രിയപ്പെട്ട സഹപ്രവർത്തകന് അന്ത്യാഞ്ജലി അർപ്പിക്കുകയാണ് താരങ്ങൾ. മമ്മൂട്ടി, മോഹൻലാൽ, മഞ്ജു വാര്യർ, അനൂപ് മേനോൻ തുടങ്ങി നിരവധി പേരാണ് ബാലചന്ദ്രന് ആദരാഞ്ജലികൾ അർപ്പിച്ചിരിക്കുന്നത്.

“പി ബാലചന്ദ്രന്റെ വിയോഗം എന്നെ ദുഃഖിപ്പിക്കുന്നു, കഠിനമായി…’ എന്നാണ് മമ്മൂട്ടി കുറിക്കുന്നത്. മമ്മൂട്ടി നായകനായ ‘വണ്‍’ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ ബാലചന്ദ്രൻ അഭിനയിച്ചത്.

പി ബാലചന്ദ്രന്റെ വിയോഗം എന്നെ ദുഃഖിപ്പിക്കുന്നു. കഠിനമായി

Posted by Mammootty on Sunday, April 4, 2021

ആദരാഞ്ജലികൾ ബാലേട്ടാ…

Posted by Mohanlal on Sunday, April 4, 2021

ആദരാഞ്ജലികൾ
#rip #pbalachandran

Posted by Manju Warrier on Sunday, April 4, 2021

And he leaves..Trivandrum lodge was a film that was unconventional for many a reason but the most paradoxical of all was…

Posted by Anoop Menon on Sunday, April 4, 2021

കമ്മട്ടിപ്പാടം, പവിത്രം, ഉള്ളടക്കം, അങ്കിള്‍ ബണ്‍, തച്ചോളി വര്‍ഗ്ഗീസ് ചേകവര്‍, അഗ്‌നിദേവന്‍, മാനസം, പുനരധിവാസം, പോലീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി. ടോവിനോ തോമസ് നായകനായ ഏടക്കാട് ബറ്റാലിയന്‍ 06 ആണ് അവസാനമായി തിരക്കഥയെഴുതിയ ചിത്രം. ഉള്ളടക്കം ഇവന്‍ മേഘരൂപനാണ് അദ്ദേഹം സംവിധാനം ചെയ്ത ഏക ചിത്രം. അന്നയും റസൂലും, ഈട, ചാര്‍ളി, ഹോട്ടല്‍ കാലിഫോര്‍ണിയ, വക്കാലത്ത് നാരായണന്‍ കുട്ടി, ശേഷം, പുനരധിവാസം, ട്രിവാന്‍ഡ്രം ലോഡ്ജ് എന്നീ സിനിമകളില്‍ വേഷമിട്ടു.

കൊല്ലം ജില്ലയിലെ ശാസ്താം കോട്ടയില്‍ പദ്മനാഭപിള്ളയുടെയും സരസ്വതിഭായിയുടെയും മകനായി ജനിച്ച ബാലചന്ദ്രൻ മഹാത്മ ഗാന്ധി യൂണിവേഴ്‌സിറ്റി സ്കൂൾ ഓഫ് ഡയറക്ടറായിരുന്നു. 1989ലെ മികച്ച നാടകരചനക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് പി ബാലചന്ദ്രൻ നേടി. ‘പുനരധിവാസം’ എന്ന ചിത്രത്തിന്റെ തിരക്കഥക്ക് 1999ലെ കേരള ചലച്ചിത്ര അക്കാദമി അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.

Read more: എഴുത്തുകാരനും നടനുമായ പി ബാലചന്ദ്രന്‍ അന്തരിച്ചു

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mammootty mohanlal manju warrieer remembering late film actor p balachandran