scorecardresearch

'പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം;' മോഹൻലാലിനെ അഭിനന്ദിച്ച് മമ്മൂട്ടി

ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാര നേട്ടത്തിൽ മോഹൻലാലിന് സ്നേഹാദരവുമായി മമ്മൂട്ടി

ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാര നേട്ടത്തിൽ മോഹൻലാലിന് സ്നേഹാദരവുമായി മമ്മൂട്ടി

author-image
Entertainment Desk
New Update
Mammootty Mohanlal

ചിത്രം: ഇൻസ്റ്റഗ്രാം

രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം സ്വന്തമാക്കിയ മലയാളികളുടെ പ്രിയതാരം മോഹൻലാലിന് സ്നേഹാദരവുമായി മെഗാസ്റ്റാർ മമ്മൂട്ടി. ഇരുവരും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രമായ "പേട്രിയറ്റി"ന്റെ സെറ്റിൽവച്ചായിരുന്നു മോഹൻലാലിനെ മമ്മൂട്ടി പൊന്നാടയണിയിച്ചത്.

Advertisment

പൂച്ചെണ്ട് നൽകുന്നതിന്റെയും പൊന്നാടയണിയിക്കുന്നതിന്റെയും വീഡിയോ മമ്മൂട്ടിയും മോഹൻലാലും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. "ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം..." എന്ന ക്യാപ്ഷനോടെയാണ് മമ്മൂട്ടി പോസ്റ്റ് പങ്കുവച്ചത്. ഫാൽക്കെ പുരസ്കാരം നേടിയതിനുശേഷം മോഹൻലാലും മമ്മൂട്ടിയും ആദ്യമായാണ് നേരിൽകാണുന്നത്.

Also Read: അയ്യപ്പനും കോശിയുമായി മോഹൻലാലും മമ്മൂട്ടിയും നേർക്കുനേർ; രണ്ടു റോളും മമ്മൂക്കയ്ക്ക് ചേരുമെന്ന് ആരാധകൻ

കുഞ്ചാക്കോ ബോബൻ, സംവിധായകൻ മഹേഷ് നാരായണൻ എന്നിവരും മോഹൻലാലിനെ ആദരിച്ചു. രമേഷ് പിഷാരടി, എസ്.എൻ സ്വാമി, കന്നഡ നടൻ പ്രതീഷ് ബലവാടി, ആന്റണി പെരുമ്പാവൂർ, സി.ആർ സലിം, ആന്റോ ജോസഫ് എന്നിവരും സെറ്റിൽ താരങ്ങൾക്കൊപ്പമുണ്ടായിരുന്നു.

Also Read: മാമ്പറക്കൽ അഹ്മദ് അലിയായി മോഹൻലാൽ; 'ഖലീഫ'യിലെ സർപ്രൈസ് പൊട്ടിച്ച് പൃഥ്വിരാജ്

'പേട്രിയറ്റി'ന്റെ അവസാന ഷെഡ്യൂളിനായി എത്തിയതായിരുന്നു മോഹൻലാൽ. അതേസമയം, മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ, മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രേവതി തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ  ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വർഷങ്ങൾക്കു ശേഷം മമ്മൂട്ടി-മോഹൻലാൽ കോമ്പോ വീണ്ടും ഒന്നിക്കുന്നു എന്നതു തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

Read More: ഞാൻ നല്ല ഭർത്താവാണോ എന്നറിയില്ല, നല്ല​ അപ്പയാണെന്നറിയാം; ധനുഷ് അന്ന് പറഞ്ഞത്

Mammootty Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: