/indian-express-malayalam/media/media_files/2026/02/26/punch-ai-video-2026-02-26-15-08-15.jpg)
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇൻസ്റ്റഗ്രാമിലൂടെ ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവരുകയായിരുന്നു 'പഞ്ച്' എന്ന മക്കാക്ക് ഇനത്തിൽ പെട്ട കുഞ്ഞികുരങ്ങ്. സ്നേഹവും സുരക്ഷയും ലഭിക്കേണ്ട പ്രായത്തിൽ സ്വന്തം അമ്മയാൽ ഉപേക്ഷിക്കപ്പെട്ട ഒരു കുഞ്ഞികുരങ്ങിന്റെ അതിജീവനത്തിന്റെ കഥയാണ് സോഷ്യൽ മീഡിയ കേട്ടത്.
ജപ്പാനിലെ ഇച്ചിക്കാവ സിറ്റി മൃഗശാലയിലാണ് മക്കാക്ക് വർഗ്ഗത്തിൽപ്പെട്ട പഞ്ച് കഴിയുന്നത്. വെറും ഏഴ് മാസം മാത്രം പ്രായമുള്ള ഈ കുഞ്ഞിനെ ജനിച്ച് മാസങ്ങൾക്കുള്ളിൽ തന്നെ അമ്മ ഉപേക്ഷിച്ചു. ഓരോ തവണ അമ്മയ്ക്ക് അരികിലേക്ക് സ്നേഹം തേടി പോവുമ്പോഴും ഉപദ്രവമാണ് പഞ്ച് നേരിട്ടത്. കൂട്ടത്തിലെ മറ്റു കുരങ്ങുകളും തരംകിട്ടുമ്പോൾ പഞ്ചിനെ ഉപദ്രവിക്കും. ആ മൃഗശാലയിൽ തീർത്തും ഒറ്റപ്പെട്ട ജീവിതം. ഒടുവിൽ പഞ്ചിനോട് കരുണ തോന്നി മൃഗശാല ജീവനക്കാർ നൽകിയത് ഒറാങ്ങുട്ടാൻ്റെ രൂപത്തിലുള്ള ഐക്കിയയുടെ ഒരു സോഫ്റ്റ് ടോയ്. പോകെപോകെ ആ പാവ പഞ്ചിന്റെ ലോകമായി തീർന്നു.
Also Read: നിമിഷ സജയന്റെ സ്വപ്നഭവനം 'ജനനി'; കൊച്ചിയിലെ പുത്തൻ വീടിന്റെ ചിത്രങ്ങൾ കാണാം
ആ പാവയിൽ തന്റെ അമ്മയെ കണ്ടെത്തുകയായിരുന്നു പഞ്ച്. മറ്റ് കുരങ്ങുകൾ ഉപദ്രവിക്കുമ്പോൾ ഓടിവന്ന് പാവയ്ക്ക് അരികെ അഭയം തേടുന്ന പഞ്ചിന്റെ വീഡിയോ സോഷ്യൽ മീഡിയയുടെ കണ്ണുനനച്ചു. പഞ്ചിന്റെയും അവന്റെ പാവയുടെയും കഥ പുറത്തുവന്നതോടെ ഇച്ചിക്കാവ മൃഗശാലയിലേക്ക് സഞ്ചാരികളുടെ പ്രവാഹമാണ്. ലക്ഷക്കണക്കിന് രൂപയാണ് ആളുകൾ പഞ്ചിന്റെ സംരക്ഷണത്തിനായി മൃഗശാലയ്ക്ക് നൽകുന്നത്.
മൃഗങ്ങളുടെ ലോകത്താണെങ്കിലും സ്നേഹം നിഷേധിക്കപ്പെട്ട ഒരു കുഞ്ഞിന്റെ വേദന എത്ര വലുതാണെന്നാണ് പഞ്ചിന്റെ കഥ ലോകത്തിനു കാണിച്ചു തന്നത്. ഇപ്പോഴിതാ, പഞ്ചിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ഒരു എഐ ഫോട്ടോ പരമ്പരയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.
പഞ്ചിനെയും ഒറാങ്ങുട്ടൻ പാവയേയും നെഞ്ചോട് ചേർത്തുപിടിക്കുന്ന ഒരു സെലിബ്രിറ്റികളെയാണ് ഈ എഐ ഫോട്ടോ സീരീസിൽ കാണാനാവുക. മമ്മൂട്ടി, മോഹൻലാൽ, ഷാരൂഖ് ഖാൻ, കമൽഹാസൻ, ടൊവിനോ തോമസ്, ദുൽഖർ സൽമാൻ, നിവിൻ പോളി എന്നിവരെയാണ് ചിത്രത്തിൽ കാണാനാവുക.
Also Read: ശിൽപ ഷെട്ടിയുടെ റെസ്റ്റോറന്റിന്റെ ഒരു ദിവസത്തെ വരുമാനം 3 കോടി രൂപയോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us