scorecardresearch

സൈക്കിളിൽ ഡബിളടിച്ചും ആൽത്തറയിൽ സൊറപറഞ്ഞിരുന്നും മമ്മൂക്കയും ലാലേട്ടനും; കൂടെ ആരൊക്കെ എന്ന് നോക്കൂ

മലയാള സിനിമാ ലോകത്തെ അതികായന്മാർ, സാധാരണക്കാരെ പോലെ സൈക്കിളിൽ കറങ്ങിയും ആലിൻചുവട്ടിലിരുന്ന് സൊറപറഞ്ഞും ചുറ്റികറങ്ങിയും സൗഹൃദം പങ്കിടുന്ന കാഴ്ച. വൈറലായി വീഡിയോ

മലയാള സിനിമാ ലോകത്തെ അതികായന്മാർ, സാധാരണക്കാരെ പോലെ സൈക്കിളിൽ കറങ്ങിയും ആലിൻചുവട്ടിലിരുന്ന് സൊറപറഞ്ഞും ചുറ്റികറങ്ങിയും സൗഹൃദം പങ്കിടുന്ന കാഴ്ച. വൈറലായി വീഡിയോ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Mammootty Mohanlal AI Video

സെലിബ്രിറ്റി എന്ന പദവി ലഭിക്കുന്നതോടെ പ്രശസ്തിയുടെ കൊടുമുടി കയറുമെങ്കിലും, പല താരങ്ങൾക്കും ജീവിതത്തിൽ നഷ്ടമാകുന്ന ചില ലളിതമായ സന്തോഷങ്ങളുണ്ട്. ആരാലും തിരിച്ചറിയപ്പെടാതെ, ആൾക്കൂട്ടത്തിൽ ഒരാളായി സാധാരണക്കാരനെപ്പോലെ ഇറങ്ങിനടക്കുക, റോഡരികിലെ ഒരു ചായക്കടയിൽ കയറി നല്ല ചൂടുള്ള കട്ടൻ ചായ ഒരുമിച്ചടിക്കുക,  കൂട്ടുകാരുമായി സൊറ പറയുക... ഇതൊക്കെ സാധാരണക്കാർക്ക് നിസ്സാരമായി സാധ്യമാകുന്ന കാര്യങ്ങളാണെങ്കിലും, താരങ്ങൾക്ക് അതൊരു സ്വപ്നം മാത്രമായി അവശേഷിക്കാറുണ്ട്.  സിനിമയുടെ തിരക്കുകളിൽ നിന്നും വലിയ വേദികളിൽ നിന്നുമുള്ള ഒരു 'രക്ഷപ്പെടൽ' അവർ എപ്പോഴും ആഗ്രഹിക്കുന്നുണ്ടാവാം.

Advertisment

Also Read: ട്രോളില്ലാത്ത പിറന്നാൾ പോസ്റ്റോ? ബേസിലിന് എന്തുപറ്റി? ഇതല്ലല്ലോ പതിവ്? ആരാധകർ ചോദിക്കുന്നു

ഇത്തരമൊരു മോഹം യാഥാർത്ഥ്യമായാൽ എങ്ങനെയിരിക്കും? മലയാള സിനിമാ ലോകത്തെ അതികായന്മാർ, സാധാരണക്കാരെ പോലെ സൈക്കിളിൽ കറങ്ങിയും ആലിൻചുവട്ടിലിരുന്ന്  സൊറപറഞ്ഞും ചുറ്റികറങ്ങിയുമൊക്കെ സൗഹൃദം പങ്കിടുന്ന കാഴ്ച. ഇപ്പോഴിതാ, സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ഒരു എഐ വീഡിയോ അത്തരമൊരു കാഴ്ചയാണ് സമ്മാനിക്കുന്നത്. ജയ് പ്രഭാകരൻ എന്ന  എഐ ആർട്ടിസ്റ്റിന്റെ ഭാവനയിൽ വിരിഞ്ഞ ഈ വീഡിയോ ആരിലും കൗതുകം നിറയ്ക്കും.

Also Read: പ്രായം 50നോട് അടുക്കുന്നു, ലുക്കിൽ ഇന്നും ചെറുചെറുപ്പം; പൊങ്കൽ ചിത്രങ്ങളുമായി മീന

"മോളിവുഡിന് ഒരു മൾട്ടിവേഴ്സ് ഉണ്ടാകുമെങ്കിൽ, അത് ഇങ്ങനെ തന്നെയായിരിക്കണം. സൂപ്പർസ്റ്റാറുകളില്ല, ബോക്‌സ് ഓഫീസ് യുദ്ധങ്ങളില്ല. നമ്മുടെ സിനിമയുടെ ഇതിഹാസങ്ങൾ സാധാരണ ജീവിതം ജീവിക്കുന്ന ഒരു ലോകം മാത്രം. ഹൈറേഞ്ചിലെ മഴയുള്ള ഒരു ചായക്കട മുതൽ ആലപ്പുഴയിലെ ശാന്തമായ ഒരു ഹൗസ് ബോട്ട് സവാരി വരെ," എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 

Also Read: കുട്ടേട്ടാ, ഒരു ഫോട്ടോ തരുമോ? എന്ന് ബേസിൽ; കളർ മതിയോ എന്ന് ടൊവിനോ; കമന്റ് ബോക്സിൽ കൗണ്ടറടിയുമായി താരങ്ങൾ

മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ഫഹദ് ഫാസിൽ, ടൊവിനോ തോമസ്, ദുൽഖർ സൽമാൻ എന്നിവരെയെല്ലാം വീഡിയോയിൽ കാണാം.

Also Read: ഇടുങ്ങിയ മുറിയിൽ നിന്നും ആരംഭിച്ച ബിസിനസ്‌ ഇന്ന് 13 സ്റ്റാഫും സ്വന്തം കെട്ടിടവും; 'ഓ ബൈ ഓസി'യുടെ വിജയഗാഥയുമായി ദിയ കൃഷ്ണ

Mammootty Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: