പുതിയ സ്റ്റൈലിഷ് ചിത്രങ്ങളുമായെത്തി ആരാധകരെ വിസ്മരിപ്പിക്കുന്ന താരങ്ങളിലൊരാളാണ് മമ്മൂട്ടി. പ്രായം തട്ടാത്ത മമ്മൂട്ടിയുടെ ലുക്ക് ഞൊടിയിട കൊണ്ട് ആരാധകർ ഏറ്റെടുത്ത് വൈറലാക്കുന്നതും പതിവു കാഴ്ചയാണ്. മുണ്ടും ഷർട്ടുമണിഞ്ഞ് കേരളതനിമയോടെ നിൽക്കുന്ന മമ്മൂട്ടിയുടെ പുതിയ ചിത്രമാണ് ഇന്നലെ രാത്രി മുതൽ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. മിനിസ്റ്റർ വൈറ്റിന്റെ പരസ്യചിത്രത്തിൽ നിന്നുള്ളതാണ് ചിത്രം.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നന്‍പകല്‍ നേരത്ത മയക്കം’, നിസാം ബഷീറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന റോഷാക്ക്’ എന്നിവയാണ് മമ്മൂട്ടിയുടെ പുതിയ സിനിമകള്‍. സി ബി ഐ ചിത്രത്തിന്റെ 5 ാം പതിപ്പാണ് മമ്മൂട്ടിയുടേതായ് തീയറ്ററിലെത്തിയ അവസാന ചിത്രം.
നിലവിൽ ബി ഉണ്ണികൃഷ്‍ണന്റെ പുതിയ സിനിമയിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. പൂയംകുട്ടിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് മമ്മൂട്ടി എത്തുന്ന വീഡിയോ അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു.