‘മമ്മൂക്ക വാപ്പാടെ ക്ലാസ്സ്മേറ്റാണോ’; മമ്മൂട്ടിയെ നേരിൽ കണ്ട പീലിമോളുടെ സംശയം

മാതാപിതാക്കൾക്ക് ഒപ്പമെത്തി മമ്മൂട്ടിയെ നേരിൽ കണ്ടിരിക്കുകയാണ് പീലി

മെഗാസ്റ്റാർ മമ്മൂട്ടി പിറന്നാളിന് വിളിക്കാത്ത വിഷമത്തിൽ കരഞ്ഞ് മമ്മൂക്കയോട് മിണ്ടില്ലെന്ന് പിണങ്ങി കർട്ടനടിയിൽ ഒളിച്ച പീലിയെ മലയാളികൾ അത്രവേഗം മറന്നു കാണില്ല. ‘മമ്മൂക്കയോട് ഞാൻ മിണ്ടൂല; മമ്മൂക്ക എന്നെ ഹാപ്പി ബർത്ത്ഡേയ്ക്ക് വിളിച്ചില്ല,’ എന്ന പരാതിയോടെ കരഞ്ഞു കൊണ്ട് നടക്കുന്ന പെൺകുട്ടിയുടെ വീഡിയോ മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെയാണ് വീഡിയോ വൈറലായത്. കഴിഞ്ഞ വർഷമായിരുന്നു സംഭവം.

അന്ന് പീലിയെ വിളിച്ചു ആശംസിച്ച മമ്മൂട്ടി കോവിഡ് മാറിയാൽ നേരിൽ കാണാമെന്ന് വാക്ക് നൽകിയിരുന്നു. പീലിയുടെ വിഷമം മാറ്റാൻ പീലിയുടെ ബർത്ത്ഡേയ്ക്ക് പുത്തൻ ഉടുപ്പ് സമ്മാനം നൽകുകയും വീഡിയോ കോൾ ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, മാതാപിതാക്കൾക്ക് ഒപ്പമെത്തി മമ്മൂട്ടിയെ നേരിൽ കണ്ടിരിക്കുകയാണ് പീലി.

കാത്തിരിപ്പിനൊടുവിൽ പ്രിയ താരത്തെ കണ്ട പീലി തന്റെ ഒപ്പമുള്ള ഒരു ചിത്രവും മമ്മൂട്ടിക്ക് സമ്മാനിച്ചാണ് മടങ്ങിയത്. മമ്മൂട്ടിയുടെ പിആർഒ റോബർട്ട് കുര്യക്കോസാണ് പീലിയെ കണ്ട വിശേഷം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. മമ്മൂട്ടിയെ കണ്ട പീലിക്ക് മമ്മൂക്ക ഓൾടെ ഉപ്പാടെ ക്ലാസ്സ്മേറ്റാണോ എന്ന് സംശയം ഉണ്ടായി എന്നും റോബർട്ട് കുറിച്ചിട്ടുണ്ട്.

Also Read: സന്തോഷകരമായ ദാമ്പത്യ ജീവതത്തിന് ഇത് ഉത്തമമാണ്; ഉണ്ണി മുകുന്ദന്റെ ടിപ്സ്

മലപ്പുറം പെരിന്തൽമണ്ണ തിരൂർക്കാട് സ്വദേശി ഹമീദ് അലി പുന്നക്കാടന്റെയും സജ്‌ലയുടെയും മകളാണ് നാലു വയസുകാരിയായ ദുആ എന്ന പീലി. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ പെരിന്തൽമണ്ണ താലൂക്ക് വൈസ് പ്രസിഡന്റാണ് ഹമീദ് അലി. കടുത്ത മമ്മൂട്ടി ആരാധികയാണ് പീലി. മമ്മൂട്ടിയുടെ മാത്രമല്ല ദുൽഖറിന്റെയും ആരാധികയാണ് പീലി.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mammootty met his little fan peeli

Next Story
സന്തോഷകരമായ ദാമ്പത്യ ജീവതത്തിന് ഇത് ഉത്തമമാണ്; ഉണ്ണി മുകുന്ദന്റെ ടിപ്സ്
The moderation of comments is automated and not cleared manually by malayalam.indianexpress.com