scorecardresearch

ലണ്ടൻ തെരുവിൽ ചുറ്റികറങ്ങി രണ്ടു കമ്പനിക്കാർ; മമ്മൂട്ടിയും യൂസഫലിയും, ചിത്രം വൈറൽ

ലണ്ടനിൽ അവധിക്കാലം ആഘോഷിക്കുകയാണ് മമ്മൂട്ടി

ലണ്ടനിൽ അവധിക്കാലം ആഘോഷിക്കുകയാണ് മമ്മൂട്ടി

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Mammootty| MA Yousaf Ali

മമ്മൂട്ടിയും യൂസഫലിയും

വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലിയുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന താരമാണ് മമ്മൂട്ടി. അടുത്തിടെ യൂസഫലിയുടെ സഹോദരൻ എം.എ.അഷ്റഫലിയുടെ മകളുടെ വിവാഹത്തിനും മമ്മൂട്ടിയും മോഹൻലാലുമെല്ലാം കുടുംബസമേതം എത്തിയിരുന്നു. പല വേദികളിലും ഇരുവരും തമ്മിൽ സൗഹൃദം പങ്കിടുന്നതിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ശ്രദ്ധ നേടിയിട്ടുണ്ട്.

Advertisment

ഇപ്പോഴിതാ, മമ്മൂട്ടിയും യൂസഫലിയും ഒന്നിച്ച് ലണ്ടനിൽ നിന്നുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ആനന്ദ് ടിവി ഫിലിം അവാർഡ്സിനായി കഴിഞ്ഞയാഴ്ചയാണ് മമ്മൂട്ടിയും കുടുംബവും ലണ്ടനിലെത്തിയത്. ലണ്ടനിൽ വച്ച് യൂസഫലിയേയും കണ്ടുമുട്ടിയിരിക്കുകയാണ് താരം. ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

publive-image
Advertisment

മാഞ്ചസ്റ്ററിൽ സംഘടിപ്പിച്ച ആനന്ദ് ഫിലിം അവാർഡ്സിൽ പങ്കെടുക്കാൻ മലയാളത്തിൽ നിന്നും മമ്മൂട്ടി, മഞ്ജു വാര്യർ, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, അപർണ ബാലമുരളി, സാനിയ ഇയ്യപ്പൻ, സ്വാസിക വിജയൻ, രമേഷ് പിഷാരടി, ലക്ഷ്മിപ്രിയ, ആര്യ, അസീസ് നെടുമങ്ങാട്, ജുവൽ മേരി, വിനീത് ശ്രീനിവാസൻ, കെഎസ് ഹരിശങ്കർ എന്നിവരെല്ലാം എത്തിയിരുന്നു.

മമ്മൂട്ടിയ്ക്ക് ഒപ്പം ഭാര്യ സുൽഫത്തും മാനേജർ ജോർജുമുണ്ട്. മാഞ്ചസ്റ്ററിലെ അവാർഡ് നൈറ്റ് കഴിഞ്ഞ താരം കാറോടിച്ചാണ് ലണ്ടനിലേക്ക് പോയത്. ലണ്ടനിൽ കുറച്ച് ദിവസങ്ങൾ കൂടി താമസിച്ചിട്ടാകും മമ്മൂട്ടിയും കുടുംബവും നാട്ടിലേക്ക് മടങ്ങുക.

Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: