ഇതെന്തൊരു ഗൗരവമാണ് മമ്മൂക്ക?; മാസ് ലുക്കില്‍ ‘ഷൈലോക്ക്’ 

മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമയായ ‘ഷൈലോക്ക്’ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള ചിത്രമാണിത്

മമ്മൂട്ടിയെ കുറിച്ച് പൊതുവേയുള്ള സംസാരമാണ് ആള് കുറച്ച് ഗൗരവക്കാരനാണെന്ന്. മമ്മൂട്ടിയോട് സംസാരിക്കാന്‍ ആദ്യമൊക്കെ പേടി തോന്നിയിരുന്നതായി സിനിമയിലുള്ളവര്‍ തന്നെ പൊതുവേദികളില്‍ പറഞ്ഞിട്ടുണ്ട്. ഗൗരവ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും മമ്മൂട്ടി ഒരുപടി മുന്നിലാണ്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഒരു ചിത്രത്തില്‍ വളരെ ഗൗരവക്കാരനായാണ് മമ്മൂട്ടിയെ കാണുന്നത്.

മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമയായ ‘ഷൈലോക്ക്’ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള ചിത്രമാണിത്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി വളരെ ഗൗരവത്തിലാണ് മുഖം പിടിച്ചിരിക്കുന്നത്. കൂളിങ് ഗ്ലാസ് വച്ചുള്ള മമ്മൂട്ടിയുടെ മാസ് ലുക്ക് സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്നുണ്ട്.

Read Also: കറുപ്പും കറുപ്പും അണിഞ്ഞ് മമ്മൂക്ക; വരിക്കാശേരി മനയില്‍ നിന്ന് ഒരു മാസ് ചിത്രം

‘ഷൈലോക്ക്’ സിനിമയുടെ ഷൂട്ടിങ് വേളയിൽ നിന്നുള്ള മമ്മൂട്ടിയുടെ ചിത്രങ്ങൾ നേരത്തെയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഷൂട്ടിങ് വേളയിൽ വരിക്കാശേരി മനയിൽ നിന്നുള്ള മമ്മൂട്ടിയുടെ ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. വലിയ സ്വീകാര്യതയാണ് ഇതിന് ലഭിച്ചത്. കറുപ്പ് ഷര്‍ട്ടും കറുപ്പ് മുണ്ടും ധരിച്ചാണ് വരിക്കാശേരി മനയുടെ പൂമുഖത്തുള്ള ചാരുകസേരയില്‍ പ്രിയ താരം ഇരിക്കുന്നത്.

ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സാണ് ‘ഷൈലോക്ക്’ നിർമിക്കുന്നത്. ‘അബ്രഹാമിന്റെ സന്തതികള്‍’, ‘കസബ’ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മൂന്നാമതായാണ് ഈ ബാനര്‍ മമ്മൂട്ടിയുടെ സിനിമ നിർമിക്കുന്നത്. അജയ് വാസുദേവാണ് സിനിമയുടെ സംവിധായകൻ. ചിത്രത്തിൽ മീനയും ഒരു പ്രധാന വേഷത്തിൽ എത്തുന്നു. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ബിബിന്‍ മോഹനും അനീഷും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. നടൻ രാജ് കിരൺ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും ഷൈലോക്കിനുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mammootty mass look shylock film goes viral

Next Story
കാക്കിക്കുള്ളിലൊരു ഗായകൻ; പൊലീസുകാരന്റെ പാട്ടിന് കയ്യടിച്ച് അദ്‌നാൻ സമിAdnan Sami, അദ്നാൻ സമി, അദ്നാൻ സാമി, Cop singing, cop singing viral video, policeman singing, Adnan sami songs, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, IE Malayalam, Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express