Latest News

മുഴുവൻ ക്യാമറക്കണ്ണുകളുടെ​യും ശ്രദ്ധ കവർന്ന രണ്ടുപേർ; ചിത്രങ്ങൾ

‘ദി പ്രീസ്റ്റി’ന്റെ പ്രമോഷനെത്തിയ മമ്മൂട്ടിയുടെയും മഞ്ജുവിന്റെയും ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്

Mammootty, Manju Warrier, Manju Warrier mammootty photos, The Priest, ദ പ്രീസ്റ്റ്, The Priest release, The Priest review and rating, Mammootty Manju The Priest Look, Manju Warrier, മഞ്ജു വാരിയർ, Mammootty, മമ്മൂട്ടി, Manju and Mammootty, മഞ്ജുവും മമ്മൂട്ടിയും

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഒരു മമ്മൂട്ടി ചിത്രം നാളെ റിലീസിനെത്തുകയാണ്, ‘ദി പ്രീസ്റ്റ്’. ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾക്കിടയിൽ വേദിയുടെ മുഴുവൻ ശ്രദ്ധയും കവർന്നത് മമ്മൂട്ടിയും മഞ്ജു വാര്യരുമാണ്. ഇരുവരുടെയും ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.

Posted by Jofin Tchacko on Tuesday, March 9, 2021

Mammookka
Pic Courtesy Manju Gopinath 😉

Posted by Rahul Raj on Tuesday, March 9, 2021

 

View this post on Instagram

 

A post shared by Mammookka369 (@mammookka369___)

 

View this post on Instagram

 

A post shared by The Priest (@thepriest_film)

സംവിധായകൻ ജോഫിന്‍ ടി.ചാക്കോ, നിർമ്മാതാക്കളിൽ ഒരാളായ ബി ഉണ്ണികൃഷ്ണൻ, സംഗീതസംവിധായകൻ രാഹുൽ രാജ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

Read more: ഈ മാസ്ക് അൽപം സ്പെഷലാണ്; മമ്മൂട്ടിയുടെ മാസ്കിനു പിന്നാലെ ആരാധകർ

ജോഫിന്‍ ടി.ചാക്കോയുടെ ആദ്യ സംവിധാനസംരംഭമാണ് ‘ദി പ്രീസ്റ്റ്’. സംവിധായകന്‍ ജിസ് ജോയിയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് ജോഫിന്‍. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്നു എന്ന സവിശേഷതയും ചിത്രത്തിനുണ്ട്.

ബി.ഉണ്ണിക്കൃഷ്ണന്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോഫിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കുന്നത് ‘കുഞ്ഞിരാമായണം’ എന്ന സിനിമയുടെ തിരക്കഥാകൃത്തായ ദീപു പ്രദീപ്, ‘കോക്ക്‌ടെയിൽ’ എന്ന ജയസൂര്യ ചിത്രത്തിന് തിരക്കഥ ഒരുക്കിയ ശ്യം മേനോൻ എന്നിവർ ചേർന്നാണ്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mammootty manju warrier photos the priest release

Next Story
കോവിഡ് വാക്സിൻ സ്വീകരിച്ച് മോഹൻലാൽMohanlal , Mohanlal covid 19 vaccine
The moderation of comments is automated and not cleared manually by malayalam.indianexpress.com