/indian-express-malayalam/media/media_files/uploads/2021/03/manju-mammootty.jpg)
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഒരു മമ്മൂട്ടി ചിത്രം നാളെ റിലീസിനെത്തുകയാണ്, 'ദി പ്രീസ്റ്റ്'. ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾക്കിടയിൽ വേദിയുടെ മുഴുവൻ ശ്രദ്ധയും കവർന്നത് മമ്മൂട്ടിയും മഞ്ജു വാര്യരുമാണ്. ഇരുവരുടെയും ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.
Posted by Jofin Tchacko on Tuesday, March 9, 2021
Mammookka
Pic Courtesy Manju Gopinath ;)
Posted by Rahul Raj on Tuesday, March 9, 2021
സംവിധായകൻ ജോഫിന്‍ ടി.ചാക്കോ, നിർമ്മാതാക്കളിൽ ഒരാളായ ബി ഉണ്ണികൃഷ്ണൻ, സംഗീതസംവിധായകൻ രാഹുൽ രാജ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
Read more: ഈ മാസ്ക് അൽപം സ്പെഷലാണ്; മമ്മൂട്ടിയുടെ മാസ്കിനു പിന്നാലെ ആരാധകർ
ജോഫിന്‍ ടി.ചാക്കോയുടെ ആദ്യ സംവിധാനസംരംഭമാണ് 'ദി പ്രീസ്റ്റ്'. സംവിധായകന്‍ ജിസ് ജോയിയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് ജോഫിന്‍. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്നു എന്ന സവിശേഷതയും ചിത്രത്തിനുണ്ട്.
ബി.ഉണ്ണിക്കൃഷ്ണന്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോഫിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കുന്നത് ‘കുഞ്ഞിരാമായണം’ എന്ന സിനിമയുടെ തിരക്കഥാകൃത്തായ ദീപു പ്രദീപ്, ‘കോക്ക്‌ടെയിൽ’ എന്ന ജയസൂര്യ ചിത്രത്തിന് തിരക്കഥ ഒരുക്കിയ ശ്യം മേനോൻ എന്നിവർ ചേർന്നാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us