മഹാകവിയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മമ്മൂട്ടിയും മഞ്ജു വാര്യരും

വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ കാരണം ഇന്ന് രാവിലെ 8.10 ഓടെയായിരുന്നു അക്കിത്തത്തിന്റെ അന്ത്യം

Akkitham, അക്കിത്തം, Akkitham Achuthan Namboothiri, Mahakavi Akkitham, Mammootty, Manju warrier

ജ്ഞാനപീഠ ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ വിയോഗവാർത്തയെ വേദനയോടെ എതിരേൽക്കുകയാണ് കേരളക്കര. മലയാളത്തിന്റെ പ്രിയകവിയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയാണ് മലയാള സിനിമാലോകവും. മമ്മൂട്ടി, മഞ്ജുവാര്യർ, നിവിൻ പോളി തുടങ്ങി നിരവധി താരങ്ങളാണ് അക്കിത്തത്തിന് ആദരാഞ്ജലികൾ അർപ്പിച്ചിരിക്കുന്നത്.

Read more: മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു

“ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായ് ഞാൻ പൊഴിക്കവേ ഉദിക്കയാണെന്നാത്മാവിൽ ആയിരം സൗരമണ്ഡലം” എന്ന അക്കിത്തത്തിന്റെ വരികൾ ഓർക്കുകയാണ് മമ്മൂട്ടി.

"ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായ് ഞാൻ പൊഴിക്കവേ ഉദിക്കയാണെന്നാത്മാവിൽ
ആയിരം സൗരമണ്ഡലം"

മഹാകവിക്ക് ആദരാഞ്ജലികൾ

Posted by Mammootty on Wednesday, October 14, 2020

ആദരാഞ്ജലികൾ
#mahakaviakkitham

Posted by Manju Warrier on Wednesday, October 14, 2020

മഹാകവിക്ക് ആദരാഞ്ജലികൾ

Posted by Nivin Pauly on Wednesday, October 14, 2020

പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലെ അമേറ്റൂര്‍ അക്കിത്തത്ത് മനയില്‍ 1926 മാര്‍ച്ച് 18ന് അക്കിത്തത്ത് വാസുദേവന്‍ നമ്പൂതിരിയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വ്വതി അന്തര്‍ജ്ജനത്തിന്റേയും മകനായാണ് അക്കിത്തത്തിന്റെ ജനനം.

ബാല്യത്തിൽ സംസ്കൃതവും സംഗീതവും ജ്യോതിഷവും പഠിച്ചു. 1946- മുതൽ മൂന്നു കൊല്ലം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി അദ്ദേഹം സമുദായ പ്രവർത്തനത്തിലേക്ക് ഇറങ്ങി. പത്രപ്രവർത്തകനായും പ്രവർത്തിച്ചിട്ടുണ്ട്. മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായി പ്രവർത്തിച്ചിട്ടുണ്ട്. 1956 മുതൽ കോഴിക്കോട് ആകാശവാണി നിലയത്തിൽ സ്ക്രിപ്റ്റ് എഴുത്തുകാരനായി പ്രവർത്തിച്ച അദ്ദേഹം 1975-ൽ ആകാശവാണി തൃശ്ശൂർ നിലയത്തിൽ എഡിറ്ററായി. 1985-ൽ ആകാശവാണിയിൽ നിന്ന് വിരമിച്ചു.

അദ്ദേഹത്തിന്റെ “ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാ‍സം” എന്ന കൃതിയിൽ നിന്നാണ് “വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം” എന്ന വരികൾ. ഇരുപതാം നൂറ്റാണ്ടിൻറെ ഇതിഹാസം എന്ന തൻ‍റെ കവിതയ്ക്ക് 1952 ലെ സഞ്ജയൻ അവാർഡ് നേടികൊടുത്തു. പിന്നീട് ഈ കവിത ആധുനിക മലയാളം കവിതയുടെ മുതൽകൂട്ടായി. കവിത, ചെറുകഥ, നാടകം, വിവർത്തനം, ഉപന്യാസം എന്നിങ്ങനെയായി മലയാള സാഹിത്യത്തിൽ 46-ഓളം കൃതികൾ രചിച്ചിട്ടുണ്ട് അക്കിത്തം.

ബലിദര്‍ശനം എന്നകൃതിക്ക് 1972 ല്‍ കേരള സാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ചു. 1973 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, 1974 ലെ ഓടക്കുഴല്‍ അവാര്‍ഡ്, സഞ്ജയന്‍ പുരസ്‌കാരം, പത്മപ്രഭ പുരസ്‌കാരം, അമൃതകീര്‍ത്തി പുരസ്‌കാരം, സമഗ്രസംഭാവനയ്ക്കുള്ള 2008 ലെ എഴുത്തച്ഛന്‍ പുരസ്‌കാരം , 2008 ലെ മാതൃഭൂമി സാഹിത്യ പുരസ്‌കാരം, 2012ലെ വയലാര്‍ അവാര്‍ഡ്, 2016ലെ എഴുത്തച്ഛന്‍ പുരസ്‌കാരം, 2017ലെ പത്മശ്രീ പുരസ്‌കാരം, ജ്ഞാനപീഠ സമിതിയുടെ മൂര്‍ത്തിദേവി പുരസ്‌കാരം തുടങ്ങിയവ മഹാകവി അക്കിത്തത്തിന് ലഭിച്ചിട്ടുണ്ട്.

2019ലാണ് മഹാകവിയെ തേടി ജ്ഞാനപീഠ പുരസ്കാരം എത്തുന്നത്. മലയാള സാഹിത്യത്തിൽ ജ്ഞാനപീഠം നേടുന്ന ആറാമത്തെ എഴുത്തുകാരനാണ് അക്കിത്തം.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mammootty manju warrier pays tribute to akkitham achuthan namboothiri

Next Story
സാമൂഹിക അകലം, മാനസിക ഐക്യം; ജോർജുകുട്ടിയും റാണിയും
The moderation of comments is automated and not cleared manually by malayalam.indianexpress.com