പുതുവര്‍ഷപ്പുലരിയില്‍ മമ്മൂട്ടി-മഞ്ജു വാര്യര്‍ ചിത്രത്തിന് തുടക്കമായി, ചിത്രങ്ങള്‍

വളരെ കരുത്തുള്ള കഥാപാത്രമായിരിക്കും മമ്മൂട്ടിക്കും മഞ്ജുവിനും സിനിമയിലുള്ളതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. 2020 ൽ തന്നെ സിനിമ റിലീസ് ചെയ്യും

Manju Warrier, മഞ്ജു വാരിയർ, Mammootty, മമ്മൂട്ടി, 2019 malayalam films, 2019 malayalam movies, manju warrier photos, mammootty photos

മെഗാസ്റ്റാര്‍ മമ്മൂട്ടിയും ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാരിയറും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രത്തിന് ഇന്ന് തുടക്കമായി.  നവാഗതനായ ജോഫിന്‍ ടി.ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആന്റോ ജോസഫ്‌-ബി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ്.

‘കുഞ്ഞിരാമായണം’ എന്ന സിനിമയ്‌ക്ക് തിരക്കഥ ഒരുക്കിയ ദീപു പ്രദീപ്, ‘കോക്ക്‌ടെയിൽ’ എന്ന ജയസൂര്യ ചിത്രത്തിന് തിരക്കഥ ഒരുക്കിയ ശ്യം മേനോൻ എന്നിവരാണ് മമ്മൂട്ടി-മഞ്ജു ചിത്രത്തിന്റെ തിരക്കഥ. സംവിധായകൻ ജോഫിന്റേത് തന്നെയാണ് കഥ.

സിനിമയിലെ പ്രധാന താരങ്ങളായി മമ്മൂട്ടിയും മഞ്ജുവും എത്തുമ്പോൾ നിഖില വിമൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. വളരെ കരുത്തുള്ള കഥാപാത്രമായിരിക്കും മമ്മൂട്ടിക്കും മഞ്ജുവിനും സിനിമയിലുള്ളതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. 2020 ൽ തന്നെ സിനിമ റിലീസ് ചെയ്യും.

 

മമ്മൂക്കയ്‌ക്കൊപ്പമുള്ള സിനിമ എന്ന ആഗ്രഹം സഫലമാകുകയാണെന്നും വലിയ സന്തോഷമുണ്ടെന്നും മഞ്ജു റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. മോഹൻലാൽ, സുരേഷ് ഗോപി, ജയറാം തുടങ്ങിയവർക്കൊപ്പമെല്ലാം മഞ്ജു വാരിയർ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ ഇതു വരെ മഞ്ജുവിന് സാധിച്ചിരുന്നില്ല. ഇപ്പോൾ തന്റെ മറ്റൊരു ആഗ്രഹവും സഫലമായി എന്നാണ് മഞ്ജു വാരിയർ പാറഞ്ഞത്‌.

‘മമ്മൂക്കയുമായി അധികം ഇടപെടാൻ അവസരങ്ങൾ ലഭിച്ചിട്ടില്ല. മമ്മൂക്കയുടെ കൂടെ ഒരു ഫ്രെയ്‌മിൽ നിൽക്കുമ്പോൾ എങ്ങനെയായിരിക്കും? മമ്മൂക്ക അഭിനയിക്കുന്നത് എങ്ങനെയായിരിക്കും? ഇതെല്ലാം ആലോചിച്ച് ഇപ്പോൾ തന്നെ നെഞ്ചിടിപ്പുണ്ടെന്നും’ മഞ്ജു വാരിയർ കൂട്ടിച്ചേര്‍ത്തു.

Read Here: ഒരു രാഷ്ട്രീയ നേതാവിന്റെ റോൾ ചെയ്യുമോ? മഞ്ജു വാര്യർ പറയുന്നു

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mammootty manju warrier film starts rolling

Next Story
പുതുവത്സര ആശംസകൾ നേർന്ന് താരങ്ങൾnew year, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express