‘ഈ മനുഷ്യനൊരു മാറ്റവും ഇല്ലല്ലോ’; ഫെയ്‌സ് ആപ്പിൽ മമ്മൂട്ടിക്കൊപ്പം മംമ്തയും

മമ്മൂട്ടിയ്‌ക്കൊപ്പം നിരവധി പേർ ഈ ഫെയ്സ് ആപ്പ് പരീക്ഷണം നടത്തിയിരുന്നു

FaceApp, ഫെയ്സ് ആപ്പ്, Mammootty, മമ്മൂട്ടി, Mamta Mohandas, മംമ്ത മോഹൻദാസ് Mohanlal FaceApp, Mammootty FaceApp, face application, celebrities, shocking photos, social media, ഫെയ്സ് ആപ്ലിക്കേഷൻ, താരങ്ങൾ, manju, tovino, kunchacko, ie malayalam, ഐഇ മലയാളം

കണ്ണടച്ച് തുറക്കുന്നതിന് മുമ്പല്ലേ നമ്മുടെ സിനിമാ താരങ്ങൾക്കെല്ലാം വയസായത്. എന്നാൽ അപ്പോഴും ചുള്ളനായി ഒരു മാറ്റവുമില്ലാതെ നിൽക്കുന്ന ഒരേയൊരാൾ മെഗാസ്റ്റാർ മമ്മൂട്ടി തന്നെ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും തുറന്നാൽ താരങ്ങളുടെ ഫെയ്സ് ആപ്പ് ചിത്രങ്ങൾ മാത്രമാണ്. ഇതിൽ ഏറ്റവുമധികം ആളുകൾ പരീക്ഷിച്ചിട്ടുള്ളത് മമ്മൂട്ടിയോടൊപ്പമാണ്. ഇപ്പോഴിതാ നടി മംമ്താ മോഹൻദാസും അങ്ങനെ ഒരു പരീക്ഷണത്തിന് ഇറങ്ങിയിരിക്കുന്നു.

View this post on Instagram

I don’t know about mine, but his future looks very bright I couldn’t think of anyone better to try out this App with. #mammootty #youngforever @mammootty In the meantime, I am clearly the last one to hear about this much hyped #faceapp .. Obviously I was too busy ‘living my life’ than being on social media while i was holidaying in france for 20 days. Finally I reach India (back to reality ) a few days ago(I noticed I spend much more time on my phone when I’m here ) and hear all about it & wanted to know what this app was all about. FOA It took me a while to get it to work on my phone cuz apparently they even shut down servers for 2 days to run an investigation concerning security. It looks like it has a mind of its own. Doesn’t it? #mobile #application #future #older #wiser #nevertoolate #thoppiljoppan #throwback

A post shared by Mamta Mohandas (@mamtamohan) on

എന്നാൽ കുറച്ച് കാലങ്ങൾ കഴിഞ്ഞ് തനിക്ക് പ്രായമായാലും മമ്മൂട്ടിക്ക് പ്രായമാകില്ല എന്നാണ് മംമ്ത പറയുന്നത്. ഇരുവരും ഒന്നിച്ചുള്ള ഒരു ചിത്രവും മംമ്ത പോസ്റ്റ് ചെയ്തിട്ടുണ്ട്. മമ്മൂട്ടിയ്‌ക്കൊപ്പം നിരവധി പേർ ഈ ഫെയ്സ് ആപ്പ് പരീക്ഷണം നടത്തിയിരുന്നു. നടൻ ഹരീഷ് കണാരൻ അവതാരകനും അഭിനേതാവുമായ ആദിൽ തുടങ്ങിയവരെല്ലാം തങ്ങളുടെ പ്രിയ താരത്തിനൊപ്പമുള്ള ചിത്രങ്ങളാണ് പങ്കുവച്ചത്.

View this post on Instagram

Trending one #faceapp Mammookka

A post shared by HAREESH KANARAN (@actor_hareeshkanaran) on

Read More: ഫെയ്സ് ആപ്പ് പറയുന്നു, ഇതാണ് നിങ്ങളുടെ ലാലേട്ടൻ

നിലവിലുള്ള ഫോട്ടോ ഉപയോഗിച്ച് വാർധക്യ കാലത്ത് എങ്ങനെയിരിക്കുമെന്ന് കാണിച്ചു തരുന്ന മൊബൈൽ ആപ്ലിക്കേഷനാണ് ഇത്. ചുള്ളന്മാരെയും ചുള്ളത്തികളെയുമെല്ലാം നിമിഷനേരം കൊണ്ട് നാൽപ്പതോ അമ്പതോ വർഷങ്ങൾക്ക് അപ്പുറത്തേക്ക് എത്തിക്കുന്ന ഫോട്ടോ ഇഫക്റ്റ്. പ്ലേ സ്റ്റോറിൽ ലഭ്യമായ Face App എന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്താൽ ആർക്കും തങ്ങളുടെ പ്രായമായ ലുക്ക് നിമിഷനേരം കൊണ്ട് കാണാനുള്ള അവസരമാ​ണ് ഈ ആപ്ലിക്കേഷൻ ഒരുക്കുന്നത്. സിനിമ താരങ്ങളും കായിക താരങ്ങളും ഉൾപ്പെടെ നിരവധി ആളുകളാണ് ഈ ആപ്പ് ഏറ്റെടുത്തിരിക്കുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mammootty mamta mohandas face app

Next Story
‘അമ്പിളി’ വിചാരിച്ചാൽ നടക്കാത്ത കാര്യമുണ്ടോ, ആടിയും പാടിയും സൗബിൻ- ടീസർAmbili, Ambili film, Ambili teaser, അമ്പിളി, അമ്പിളി സിനിമ, അമ്പിളി ടീസർ, Soubin Shahir, സൗബിന്‍ ഷാഹിര്‍, Indian express Malayalam, ഇന്ത്യൻ എക്സ്പ്രസ് മലയാളം, IE Malayalam, ഐ ഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com