Latest News
‘ഉണ്ടായത് പരാതിപ്പെടാത്തതിലുള്ള ആത്മരോഷം’; ഖേദം പ്രകടിപ്പിച്ച് ജോസഫൈന്‍
സ്വര്‍ണക്കടത്ത് കേസ്: ജുഡീഷ്യല്‍ കമ്മിഷനെതിരെ ഇഡി ഹൈക്കോടതിയില്‍
നിർബന്ധിച്ചുള്ള വാക്സിനേഷൻ മൗലികാവകാശങ്ങളുടെ ലംഘനം: മേഘാലയ ഹൈക്കോടതി
ജോസഫൈനെതിരെ ഇടത് ഇടങ്ങളിലും പ്രതിഷേധം ശക്തം; കണ്ടില്ലെന്നു നടിക്കാനാവാതെ സിപിഎം
ജമ്മു കശ്മീർ: തിരഞ്ഞെടുപ്പ് നടക്കാൻ മണ്ഡല പുനർനിർണയം വേഗത്തിലാകണമെന്ന് പ്രധാനമന്ത്രി
ഇസ്രായേല്‍ എംബസിക്കു സമീപത്തെ സ്‌ഫോടനം: ലഡാക്കില്‍നിന്നുള്ള നാല് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
യൂറോയിൽ കോവിഡ് ഡെൽറ്റ വകഭേദം റിപ്പോർട്ട് ചെയ്തു; കാണികളോട് പരിശോധന നടത്താൻ സർക്കാർ
ഗൂഗിളുമായി സഹകരിച്ചു ജിയോഫോൺ നെക്സ്റ്റ് വരുന്നു; പ്രഖ്യാപനവുമായി അംബാനി
സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍
ഇന്ധനനിരക്ക് വര്‍ധിച്ചു; കേരളത്തില്‍ സെഞ്ച്വറി കടന്ന് പെട്രോള്‍ വില

Madhuraraja Mammootty Movie Release Highlights: മാസിനു മാസ്സും തമാശയ്ക്കു തമാശയുമെല്ലാം ചേർന്ന ‘മധുരരാജ’

Mammootty Madhuraraja Movie Release Highlights: ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു മാസ് ചിത്രം തന്നെയാണ് ‘മധുരരാജ’. രാജയെ ഇനിയും കണ്ട് കൊതി തീരാത്ത ആരാധകർക്കായി ഒരു സർപ്രൈസും ക്ലൈമാക്സിൽ സംവിധായകൻ കരുതി വച്ചിട്ടുണ്ട്

madhuraraja movie, മധുരരാജ, madhuraraja movie release, മധുരരാജ റിലീസ്, madhuraraja review, മധുരരാജ റിവ്യൂ, മധുരരാജ നിരൂപണം, mammootty madhuraraja movie, മമ്മൂട്ടി മധുരരാജ, madhuraraja review, madhuraraja critics review, മധുരരാജ റേറ്റിംഗ്, madhuraraja movie review, madhuraraja movie audience review, madhuraraja movie public review, mammootty, jagapati babu, jai, anna rajan, anusree, malayalam movies, malayalam cinema, entertainment, movie review, ഫിലിം ന്യൂസ്, സിനിമാ വാര്‍ത്ത, film news, കേരള ന്യൂസ്‌, കേരള വാര്‍ത്ത, kerala news, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, malayalam news, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
Mammootty Madhuraraja Movie Release Live Updates

Madhuraraja Mammootty Movie Release Highlights: മമ്മൂട്ടി, പൃഥ്വിരാജ്, നെടുമുടി വേണു, ശ്രേയാ ശരൺ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി വൈശാഖ് 2010ല്‍ സംവിധാനം ചെയ്ത ‘പോക്കിരിരാജ’യുടെ  രണ്ടാം ഭാഗമായി ‘മധുരരാജ’ ഇന്ന് റിലീസിനെത്തിയിരിക്കുകയാണ്.  ‘ഒരു കുട്ടനാടന്‍ ബ്ലോഗ്‌’ എന്ന ചിത്രത്തിന് ശേഷം വരുന്ന മമ്മൂട്ടിയുടെ മലയാള ചിത്രമാണ് ‘മധുരരാജ’.  മലയാളത്തില്‍ ഒരു ചെറിയ ഇടവേളയ്ക്കു ശേഷം എത്തുന്ന പ്രിയപ്പെട്ട മെഗാസ്റ്റാര്‍ മമ്മൂട്ടിയെ വരവേല്‍ക്കാനുള്ള ആവേശത്തിലാണ് ആരാധകര്‍.

 

Live Blog

Mammootty Madhuraraja Movie Release Review highlights, Mammootty Madhuraraja Movie Release Review Live Updates, Everything you need to know about Mammootty, Sunny Leone Film Madhuraraja, മമ്മൂട്ടി നായകനായി എത്തുന്ന ‘മധുരരാജ’ ഇന്ന് തിയേറ്ററുകളില്‍ എത്തി. റിലീസ് വിശേഷങ്ങള്‍ വായിക്കാം














14:46 (IST)12 Apr 2019





















മാസിനു മാസ്സും തമാശയ്ക്കു തമാശയുമെല്ലാം ചേർന്ന ‘മധുരരാജ’

”പോക്കിരി രാജ’യിൽ നിന്നും നന്മ രാജയിലേക്കുള്ള യാത്രയാണ് ‘മധുരരാജ’. മേക്കിംഗിലും കയ്യടക്കത്തിലും മാസിന്റെ കാര്യത്തിലുമൊക്കെ കൂടുതൽ അപ്ഡേറ്റഡ് ആയാണ് ‘മധുരരാജ’യുടെ വരവ്,’ ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളത്തിന്റെ ‘മധുരരാജ’ റിവ്യൂയില്‍ ധന്യാ വിളയില്‍ എഴുതുന്നു.Read More: Mammootty’s Madhuraraja Movie Review: പോക്കിരിരാജയിൽ നിന്നും നന്മരാജയിലേക്ക്: ‘മധുരരാജ’ റിവ്യൂ

12:33 (IST)12 Apr 2019





















‘പോക്കിരിരാജ’യും ‘മധുരരാജ’യും കഴിഞ്ഞ് ‘മിനിസ്റ്റര്‍ രാജ’

‘പോക്കിരിരാജ’യും ‘മധുരരാജ’യും കഴിഞ്ഞ് ‘മിനിസ്റ്റര്‍ രാജ’ വരുന്നതായി സൂചനകള്‍.  ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡില്‍ ഇത്തരത്തില്‍ എഴുതിക്കാണിച്ചതാണ് ഈ അനുമാനത്തിന് കാരണം.  #MadhuraRaja : Pakka Entertainment Guaranteed 🔥🔥B.L.O.C.K.B.U.S.T.E.R ?? …Double Sure alla Triple Sure 🔥🔥🔥🔥🔥🔥 pic.twitter.com/BSOtSXYknx— Harikumar M (@harikumarhbk) April 12, 2019

12:28 (IST)12 Apr 2019





















തിരുവന്തപുരം കൈരളി തിയേറ്ററിന് മുന്നില്‍ ‘മധുരരാജ’ ആഘോഷിക്കുന്ന മമ്മൂട്ടി ഫാന്‍സ്‌

പലയിടങ്ങളിലും ആദ്യ ഷോ അവസാനിച്ചു.  തിരുവന്തപുരം കൈരളി തിയേറ്ററിന് മുന്നില്‍ ‘മധുരരാജ’ ആഘോഷിക്കുന്ന മമ്മൂട്ടി ഫാന്‍സ്‌.

11:56 (IST)12 Apr 2019





















ത്രസിപ്പിച്ച് സണ്ണി ലിയോണിന്റെ നൃത്തവും

‘മധുരരാജ’യുടെ ഹൈലൈറ്റുകളില്‍ ഒന്നായി പറഞ്ഞിരുന്നത് സണ്ണി ലിയോണ്‍ അവതരിപ്പിക്കുന്ന ഐറ്റം നമ്പര്‍ ആയിരുന്നു.  ആദ്യ ദിനം പ്രദര്‍ശനം കഴിയുമ്പോള്‍ അതിന്റെ ക്ലിപ്പുകള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ വൈറല്‍ ആക്കുന്നത്.  സണ്ണി ലിയോണ്‍ ആദ്യമായാണ് ഒരു മലയാള ചിത്രത്തില്‍ എത്തുന്നത്‌.

11:31 (IST)12 Apr 2019





















ആവേശക്കടല്‍, ‘മധുരരാജ’ തിയേറ്ററുകള്‍ ആഘോഷമാക്കുന്ന ആരാധകര്‍, വീഡിയോ

മധുരരാജ ആദ്യ പ്രതികരണങ്ങള്‍ വന്നു കൊണ്ടിരിക്കേ, തിയേറ്ററുകളില്‍ മമ്മൂട്ടി ഫാന്‍സ്‌ ആഘോഷം തുടങ്ങിക്കഴിഞ്ഞു, വീഡിയോ കാണാം.

11:11 (IST)12 Apr 2019





















മമ്മൂട്ടിയ്ക്കും ‘മധുരരാജ’ ടീമിനും ആശംസയറിയിച്ച് മഞ്ജു വാര്യര്‍

മമ്മൂട്ടിയ്ക്കും ‘മധുരരാജ’യുടെ അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസയറിയിച്ച് നടി മഞ്ജു വാര്യര്‍. ഫേസ്ബുക്കിലൂടെയാണ് താരം പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് ആശംസ കൈമാറിയത്. ‘ലൂസിഫര്‍’ എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിന് ഏറെ പ്രശംസകള്‍ ഏറ്റുവാങ്ങുന്ന മഞ്ജു വാര്യര്‍, തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നാണ് മമ്മൂക്കയുമായി ഒരു ചിത്രത്തില്‍ അഭിനയിക്കുക എന്നും, അതിനു അദ്ദേഹത്തിന്റെ അനുവാദത്തിനായി കാത്തിരിക്കുന്നു എന്നും ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളത്തിനു നല്‍കിയ അഭിമുഖത്തില്‍ മഞ്ജു വെളിപ്പെടുത്തിയിരുന്നു.

Read More: മമ്മൂക്കയ്ക്ക് ഒപ്പം ഒരു ചിത്രമെന്നത് എന്റെ സ്വപ്നമാണ്: മഞ്ജു വാര്യർ

10:54 (IST)12 Apr 2019





















‘മധുരരാജ’യല്ല സിംഹരാജ; മമ്മൂട്ടിയുടെ സ്റ്റൈൽ ട്രെൻഡാവുന്നു

ഒമ്പതു വർഷങ്ങൾക്കിപ്പുറം ‘പോക്കിരിരാജ’യായി വന്ന് തിയേറ്ററുകളെ ഇളക്കി മറിച്ച രാജ വീണ്ടുമെത്തുകയാണ്. പേരിനൊപ്പം തന്നെ ലുക്കിലും ഏറെ സ്റ്റൈലിഷ് ആയാണ് രാജയുടെ രണ്ടാം വരവ്. ഒമ്പത് വർഷം കൊണ്ട് ജെൻസ് ഫാഷൻ ബൂട്ട് കട്ട് പാന്റിൽ നിന്നും സ്കിൻ ജീൻസിലെത്തിയെങ്കിൽ, തൂവെള്ള മുണ്ടും ഷർട്ടും മൾട്ടികളറിലുള്ള അംഗ വസ്ത്രങ്ങളുമെല്ലാമണിഞ്ഞ്, പുതിയ ട്രെൻഡ് തന്നെ സൃഷ്ടിച്ചുകൊണ്ട് കിടിലൻ ലുക്കിലാണ് മധുരരാജയെത്തുന്നത്. സ്റ്റൈലിസ്റ്റായ അഭിജിത്ത് നായരാണ് മമ്മൂട്ടിയ്ക്ക് വേണ്ടി കോസ്റ്റ്യൂം ഡിസൈൻ ചെയ്തിരിക്കുന്നത്.

Read More: ‘മധുരരാജ’യല്ല സിംഹരാജ; മമ്മൂട്ടിയുടെ സ്റ്റൈൽ ട്രെൻഡാവുന്നു

10:51 (IST)12 Apr 2019





















‘രാജ’ സ്റ്റൈലില്‍ ‘പതിനെട്ടാം പടി’ നിര്‍മ്മാതാവ് ഷാജി നടേശന്‍

ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘പതിനെട്ടാം പടി’യുടെ നിര്‍മ്മാതാവ് ഷാജി നടേശന്‍ ‘മധുരരാജ’ കാണാന്‍ എത്തിയത് ‘രാജ’ സ്റ്റൈല്‍ വേഷത്തില്‍ ആണ്.  വെള്ള മുണ്ടും കരയുള്ള മേല്‍മുണ്ടും ധരിച്ച ഷാജിയുടെ ചിത്രം ആഘോഷമാക്കുകയാണ് മമ്മൂട്ടി ഫാന്‍സ്‌.  ‘പതിനെട്ടാം പടി’യില്‍ ഒരു എക്സ്ടെന്‍ഡഡ്‌’ കാമിയോ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്‌.  

10:41 (IST)12 Apr 2019





















മമ്മൂട്ടിയുടെ താരമൂല്യത്തില്‍ ഊന്നിയ സിനിമ

ഏതൊരു സൂപ്പര്‍ താര ചിത്രത്തെയും പോലെ ‘മധുരരാജ’യും ലക്ഷ്യമിടുന്നത് മമ്മൂട്ടിയുടെ താരമൂല്യത്തെയും ജനപ്രീതിയെയും തന്നെയാണ് എന്നാണ് ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം റിപ്പോര്‍ട്ടര്‍ ധന്യാ വിളയിലിന്റെ വിലയിരുത്തല്‍.’ചിത്രം തുടങ്ങി കുറച്ചു നേരം കഴിഞ്ഞാണ്  മമ്മൂട്ടിയുടെ മാസ് എന്‍ട്രി. സാധാരണയില്‍ കൂടുതല്‍ നേരം മമ്മൂട്ടിയുടെ ഇന്റ്രോയ്ക്കായി കാത്തിരുന്ന പ്രേക്ഷകന് അത് വരെ ഉണ്ടാക്കിയ ഉദ്വേഗത്തിന് മാറ്റ് കൂട്ടുന്ന തരത്തില്‍ മാസ് ആയാണ് മമ്മൂക്കയുടെ രംഗപ്രവേശം. പാമ്പില്‍ തുരുത്ത് എന്ന ഇടത്ത് നടക്കുന്ന കഥയാണ്. കൊച്ചി പരിസരം തന്നെയാണ്. രാജാധിരാജയുമായി താരതമ്യം ചെയ്‌താല്‍ സാങ്കേതികമായി വളരെ മുന്നില്‍ ആവും മധുരരാജ. അനുശ്രീയുടെ കഥാപാത്രവും വേറിട്ട്‌ നില്‍ക്കുന്നു. ഒന്നാം പകുതി അവസാനിക്കുന്നത്‌, വളരെ ‘പ്രഡിക്റ്റബിള്‍’ ആയ ഒരു ആക്ഷന്‍ രംഗത്തിലാണ്. എന്നാല്‍ ആ ആക്ഷന്‍ കൊണ്ട് വരാന്‍ റിയാക്ഷന്‍ ആണ് ചിത്രത്തിന്റെ രണ്ടാം പകുതിയെ നിര്‍ണ്ണയിക്കുക,’ ധന്യയുടെ ആദ്യ പകുതി റിപ്പോര്‍ട്ട്‌ ഇങ്ങനെ.

10:22 (IST)12 Apr 2019





















രാജയുടെ വൈകാരിക വശം തുറന്നു കാട്ടുന്ന കുടുംബ ചിത്രം

09:50 (IST)12 Apr 2019





















‘മധുരരാജ’ ആദ്യ പകുതിയ്ക്ക് ‘മാസ്’ പ്രതികരണങ്ങള്‍

‘മധുരരാജ’ ആദ്യ പകുതി പിന്നിടുമ്പോള്‍ ചിത്രം ‘മാസ്’ ആണ് എന്ന് സൂചിപ്പിക്കുന്ന പ്രതികരണങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്.  മമ്മൂക്ക വളരെ എനെര്‍ജറ്റിക്ക് ആയി കാണപ്പെടുന്നു എന്നും കോമഡി വര്‍ക്ക്‌ ഔട്ട്‌ ആയി എന്നുമൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ എത്തിക്കൊണ്ടിരിക്കുന്ന കമന്റുകളില്‍ പറയുന്നത്.

09:45 (IST)12 Apr 2019





















ഇക്കയുടെ ചിത്രത്തില്‍ കുഞ്ഞിക്കയുടെ ചിത്രത്തിന്റെ ടീസര്‍

മമ്മൂട്ടി-ഡിക്യൂ ആരാധകര്‍ക്ക് ഇരട്ടി സന്തോഷമായി ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ ‘ഒരു യമണ്ടന്‍ പ്രേമകഥ’യുടെ ടീസര്‍ ‘മധുരരാജ’യ്ക്കൊപ്പം. 

09:24 (IST)12 Apr 2019





















ഒപ്പം നിന്നവര്‍ക്കും ദൈവത്തിനും നന്ദി: വൈശാഖ്

‘മധുരരാജ’യുടെ യാത്രയില്‍ തനിക്കൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി അറിയിച്ചു സംവിധായകന്‍ വൈശാഖ്.  “ദൈവത്തിന് നന്ദി … ‘മധുരരാജ’ ഇന്ന് പ്രേക്ഷകരിലെത്തുമ്പോൾ മനസ്സിൽ ഒരുപാട് പേരോടുള്ള നന്ദിയുണ്ട് … രാജയുടെ ആദ്യവരവായ ‘പോക്കിരിരാജ’യുടെ നിർമാതാവ് ശ്രീ .ടോമിച്ചൻ മുളകുപ്പാടം … മധുരരാജയുടെ നിർമ്മാതാവ്  ശ്രീ .നെൽസൺ ഐപ്പ് … പ്രിയപ്പെട്ട മമ്മൂക്ക … ചിത്രത്തിലെ മുഴുവൻ താരങ്ങളും   സാങ്കേതികപ്രവർത്തകരും .. എല്ലാത്തിലുമുപരി, സിനിമയെ സ്നേഹിക്കുന്ന നിങ്ങൾ … എല്ലാവർക്കും  ഒരുപാടൊരുപാട് നന്ദി … ‘മധുരരാജ ‘ ഇനി നിങ്ങളുടേതാണ് … എല്ലവർക്കും രാജയോടൊപ്പം രസകരമായ ഒരു അവധിക്കാലം ആശംസിക്കുന്നു … Happy vishu…” വൈശാഖ് ഫേസ്ബുക്കില്‍ കുറിച്ചു.

09:01 (IST)12 Apr 2019





















‘മധുരരാജ’ കാണാന്‍ ‘ലൂസിഫര്‍’ പ്രൊഡ്യൂസറും

മമ്മൂട്ടിയുടെ ‘മധുരരാജ’ കാണാന്‍ മോഹന്‍ലാല്‍ ചിത്രമായ ‘ലൂസിഫര്‍’ നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂരും എത്തി.  കൊച്ചി സരിതാ തിയേറ്ററില്‍ ആണ് ആന്റണി എത്തിയത്.  

മധുരരാജ കാണാന്‍ എത്തിയ ആന്റണി പെരുമ്പാവൂര്‍, ചിത്രം. ജോഷി ജോണ്‍

08:56 (IST)12 Apr 2019





















കൊട്ടും പാട്ടുമായി രാജയ്ക്ക് വരവേല്‍പ്പ്

മധുരരാജയുടെ ആദ്യ പ്രദര്‍ശനം ആരംഭിച്ചു.  കൊട്ടും പാട്ടുമായാണ് ആരാധകര്‍ രാജയെ വരവേറ്റത്.  എറണാകുളം സരിതാ തിയേറ്ററില്‍ നിന്നുള്ള വീഡിയോ. പകര്‍ത്തിയത് ജോഷി ജോണ്‍.

08:15 (IST)12 Apr 2019





















അക്ഷമരായി ആരാധകര്‍

ഇന്ന് രാവിലെ ഏഴര മണി മുതല്‍ ‘മധുരരാജ’യുടെ പ്രദര്‍ശനങ്ങള്‍ ആരംഭിച്ചു.  കൊച്ചിയിലെ സരിതാ തിയേറ്ററിന് മുന്നില്‍ നിന്നുള്ള ചിത്രം, പകര്‍ത്തിയത് ജോഷി ജോണ്‍

08:10 (IST)12 Apr 2019





















രണ്ടു മണിക്കൂര്‍ മുപ്പതു മിനിറ്റ് ദൈര്‍ഘ്യം, യു-എ സര്‍ട്ടിഫിക്കേറ്റ്

രണ്ടു മണിക്കൂര്‍ മുപ്പതു മിനിറ്റ് ആണ് ‘മധുരരാജ’ ചിത്രത്തിന്റെ ദൈര്‍ഘ്യം.  യു-എ ആണ് സെന്‍സര്‍ സര്‍ട്ടിഫിക്കേഷന്‍. 

08:00 (IST)12 Apr 2019





















സണ്ണി ലിയോണിന്റെ മലയാള അരങ്ങേറ്റം

മമ്മൂട്ടിയുടെ ആരാധകര്‍ മാത്രമല്ല സണ്ണി ലിയോണിന്റെ മലയാളി ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മധുരരാജ. ചിത്രത്തില്‍ ഒരു നൃത്തരംഗത്തില്‍ സണ്ണിയുമുണ്ട് എന്നറിഞ്ഞ നാള്‍ മുതല്‍ തുടങ്ങിയതാണ് ആ കാത്തിരിപ്പ്

Read More: Madhura Raja: ‘മധുരരാജ’യ്ക്ക് മുമ്പായി സണ്ണി ലിയോണ്‍ മമ്മൂട്ടിയെക്കുറിച്ച് ഗവേഷണം തന്നെ നടത്തി

07:53 (IST)12 Apr 2019





















പ്രേക്ഷകരോട് ടീം ‘മധുരരാജ’യുടെ അഭ്യര്‍ത്ഥന

ആദ്യ ദിനങ്ങളില്‍ ചിത്രം കാണാന്‍ എത്തുന്ന പ്രേക്ഷകരോട് ടീം ‘മധുരരാജ’യ്ക്ക് ഒരഭ്യര്‍ത്ഥനയുണ്ട്.  ചിത്രത്തിന്റെ ഭാഗങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു വാട്ട്‌സാപ്പ്, മറ്റു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ എന്നിവ വഴി പ്രചരിപ്പിക്കാന്‍ പാടില്ല എന്നും അത് ശിക്ഷാര്‍ഹമാണ് എന്നുമാണ് റിലീസുമായി ബന്ധപ്പെട്ടുള്ള ഒരു ഫേസ്ബുക്ക്‌ പോസ്റ്റില്‍ ‘മധുരരാജ’ ടീം ചൂണ്ടിക്കാട്ടുന്നത്.

07:40 (IST)12 Apr 2019





















ആഘോഷമാക്കി ആരാധകര്‍

രാജയുടെയും കൂട്ടരുടെയും വരവ് കാത്തിരിക്കുന്ന മമ്മൂട്ടി ഫാന്‍സ്‌ വലിയ ആവേശത്തിലാണ്.  ഇന്നലെ രാത്രി മുതല്‍ തന്നെ താരത്തിനെ വരവേല്‍ക്കാനുള്ള ആഘോഷങ്ങള്‍ തുടങ്ങി.  ആലപ്പുഴ റൈബാന്‍ തിയേറ്ററില്‍ നിന്നുള്ള ദൃശ്യങ്ങള്‍

07:26 (IST)12 Apr 2019





















‘പോക്കിരിരാജ’യുടെ തുടർച്ചയല്ല ‘മധുരരാജ’

ആദ്യ ഭാഗത്തിലെ രാജ അടക്കമുള്ള ഏതാനും കഥാപാത്രങ്ങളെ മാത്രം എടുത്തു കൊണ്ട് അണിയിച്ചൊരുക്കിയ മാസ് ചിത്രമാണ് രണ്ടാം ഭാഗമെന്ന് സംവിധായകൻ വൈശാഖ് വ്യക്തമാക്കിയിട്ടുണ്ട്. ‘പോക്കിരി രാജ’യിൽ മമ്മൂട്ടിയ്ക്ക് ഒപ്പം നിന്ന സൂര്യ എന്ന അനിയൻ കഥാപാത്രത്തെ അവതരിപ്പിച്ച പൃഥിരാജ് ‘മധുരരാജ’യിൽ ഇല്ല. അനിയന്‍ സൂര്യ എവിടെ എന്ന ആരാധകരുടെ ചോദ്യത്തിന് സൂര്യ വിവാഹ ശേഷം ലണ്ടനില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ് എന്നാണ് മമ്മൂട്ടി ഉത്തരം നൽകിയത്. സൂര്യയുടെ വിവാഹം കഴിയുന്നിടത്തായിരുന്നു ‘പോക്കിരി രാജ’ അവസാനിച്ചത്.

Read more: പോക്കിരിരാജയില്‍ നിന്നും മധുരരാജയിലേക്ക് എത്തുമ്പോള്‍; രാജയുടെ കൂടെ ഉള്ളവരും ഇല്ലാത്തവരും

07:21 (IST)12 Apr 2019





















എണ്ണൂറില്‍പ്പരം സ്ക്രീനുകള്‍, ഇന്ത്യയ്ക്ക് അകത്തും പുറത്തും പ്രദര്‍ശനങ്ങള്‍

ഇന്ത്യയ്ക്കകത്തും പുറത്തുമായി 840 സ്ക്രീനുകളില്‍ ആണ് മമ്മൂട്ടിയുടെ ‘മധുരരാജ’ റിലീസ് ചെയ്യുന്നത്.  ‘പുലിമുരുഗ’ന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന മാസ് ആക്ഷൻ ചിത്രമാണ് ‘മധുരരാജ’. നെൽസൺ ഐപ്പ് നിർമാണവും ഉദയ്‌കൃഷ്‌ണ തിരക്കഥയും ഒരുക്കിയിരിക്കുന്നു.

മമ്മൂട്ടിക്കും സലീം കുമാറിനുമൊപ്പം നെടുമുടി വേണു, സിദ്ദിഖ്, വിജയരാഘവൻ, അജു വർഗീസ്, ജയ്, ജഗപതി ബാബു, നരേൻ, രമേശ് പിഷാരടി, കലാഭവൻ ഷാജോൺ, നോബി, ജോൺ കൈപ്പള്ളിൽ, സന്തോഷ് കീഴാറ്റൂർ, അനുശ്രീ, മഹിമ നമ്പ്യാർ, ഷംന കാസിം, ലിച്ചി, തെസ്‌നി ഖാൻ, പ്രിയങ്ക എന്നിങ്ങനെ നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്. നെൽസൺ ഐപ്പ് നിർമാണവും ഉദയ്‌കൃഷ്‌ണ തിരക്കഥയും ഒരുക്കിയ ചിത്രം മാസ് ആക്ഷൻ ചിത്രമാണ് ‘മധുരരാജ’

madhuraraja movie, മധുരരാജ, madhuraraja movie release, മധുരരാജ റിലീസ്, madhuraraja review, മധുരരാജ റിവ്യൂ, മധുരരാജ നിരൂപണം, mammootty madhuraraja movie, മമ്മൂട്ടി മധുരരാജ, madhuraraja review, madhuraraja critics review, മധുരരാജ റേറ്റിംഗ്, madhuraraja movie review, madhuraraja movie audience review, madhuraraja movie public review, mammootty, jagapati babu, jai, anna rajan, anusree, malayalam movies, malayalam cinema, entertainment, movie review, ഫിലിം ന്യൂസ്, സിനിമാ വാര്‍ത്ത, film news, കേരള ന്യൂസ്‌, കേരള വാര്‍ത്ത, kerala news, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, malayalam news, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mammootty madhuraraja movie release live updates

Next Story
Fahad Faasil Sai Pallavi starrer ‘Athiran’ Movie Review: ചുരുളഴിയുമ്പോള്‍ ബാക്കിയാവുന്നത്: ‘അതിരന്‍’ റിവ്യൂ:
The moderation of comments is automated and not cleared manually by malayalam.indianexpress.com