പ്രേക്ഷകർ ആരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മമ്മൂട്ടി – വൈശാഖ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മാസ്സ് എന്റർടൈനർ ‘മധുരരാജ’. ചിത്രത്തിന്റെ 116 ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണത്തിന് ഇന്നലെ കൊച്ചിയിൽ പര്യവസാനം കുറിച്ചു. ഷൂട്ടിംഗ് പാക്കപ്പ് ആയതിനോട് അനുബന്ധിത്ത് കൊച്ചിയിലെ അവന്യൂ സെന്ററിൽ വെച്ച് താരങ്ങൾക്കും അണിയറപ്രവർത്തകർക്കുമായി പ്രത്യേക പാർട്ടിയും സംഘടിപ്പിച്ചിരുന്നു. മമ്മൂട്ടി, അനുശ്രീ, സംവിധായകൻ വൈശാഖ് തുടങ്ങിയവരെല്ലാം പാർട്ടിയിൽ പങ്കെടുത്തിരുന്നു. പാർട്ടിയിൽ വെച്ച് മധുരരാജയുടെ ഓഡിയോ ലോഞ്ചും നടന്നു.

ചിത്രങ്ങൾ കാണാം:

കൊച്ചി എടവനക്കാടിലെ തുരുത്തുകളിലായി നിരവധി സെറ്റുകളാണ് ചിത്രത്തിനായി ഒരുക്കിയിരുന്നത്. മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന സണ്ണി ലിയോണിന്റെ ഐറ്റം സോങ്ങും ഏറെ ത്രില്ലടിപ്പിക്കുന്ന കിടിലൻ ക്ളൈമാക്സ് സീനുമെല്ലാം സെറ്റ് ഇട്ടാണ് ഷൂട്ട് ചെയ്‌തത്‌. ഷൂട്ടിങ്ങ് പൂർത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളാണ് ഇനി ബാക്കിയുള്ളത്.

വിഷു റിലീസായി തീയറ്ററുകളിൽ എത്തുന്ന ചിത്രത്തിൽ മമ്മൂക്കക്ക് പുറമേ നെടുമുടി വേണു, സിദ്ധിഖ്, സലിം കുമാർ, വിജയരാഘവൻ, അജു വർഗീസ്, ജയ്, ജഗപതി ബാബു, നരേൻ, രമേശ് പിഷാരടി, കലാഭവൻ ഷാജോൺ, നോബി, ജോൺ കൈപ്പള്ളിൽ, സന്തോഷ് കീഴാറ്റൂർ, അനുശ്രീ, മഹിമ നമ്പ്യാർ, ഷംന കാസിം, ലിച്ചി, തെസ്‌നി ഖാൻ, പ്രിയങ്ക എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നെൽസൺ ഐപ്പ് നിർമാണവും ഉദയ്കൃഷ്‌ണ തിരക്കഥയും ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷൻ പോസ്റ്ററും ഇതിനകം തന്നെ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു.

Read more: അന്ന് കൈകോർത്ത് പൃഥി, ഇന്ന് ജയ്; മമ്മൂട്ടിയുടെ ‘മധുരരാജ’ വിഷുവിനെത്തും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook