മധുരരാജയില്‍ ഡ്യൂപ്പില്ലാതെ ഞെട്ടിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ആക്ഷന്‍

ഡ്യൂപ്പില്ലാതെ മമ്മൂട്ടി വളരെ കൂളായി ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്ന വീഡിയോയാണ് സംവിധായകന്‍ വൈശാഖ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

Mammootty, Madhuraraja

വെള്ളിയാഴ്ച തിയേറ്ററിലെത്തിയ മധുരരാജ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ആദ്യ ഭാഗം പോക്കിരി രാജയെക്കാള്‍ മാസ്സും ആക്ഷനുമാണ് ചിത്രമെന്നാണ് കണ്ടവരെല്ലാം പറയുന്നത്. രാജയുടെ ഭാഷയില്‍ പറഞ്ഞാല്‍, ‘ഡബിള്‍ സ്‌ട്രോങ് അല്ല, ട്രിപ്പിള്‍ സ്‌ട്രോങ്’.

Read More: ‘രാജ’ ആരെന്ന് മമ്മൂക്ക ഒന്ന് കൂടി തെളിയിച്ചു: ഉണ്ണി മുകുന്ദന്‍

പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിന്റെ സ്റ്റണ്ട് കൊറിയോഗ്രാഫര്‍. ഡ്യൂപ്പില്ലാതെ മമ്മൂട്ടി വളരെ കൂളായി ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്ന വീഡിയോയാണ് സംവിധായകന്‍ വൈശാഖ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. തങ്ങളുടെ മെഗാസ്റ്റാറിനെ മുഴുവന്‍ എനര്‍ജിയോടെയും കാണാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. പലരും വൈശാഖിനും പീറ്റര്‍ ഹെയ്‌നും നന്ദി പറയുന്നുമുണ്ട്.

Read More: Madhuraraja: മമ്മൂക്ക വേറെ ലെവല്‍ ആണ്; ‘മധുരരാജ’യുടെ അനുഭവം പങ്കുവച്ച് നടന്‍ ജയ്

ഒമ്പതു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി-വൈശാഖ് ടീമിന്റെ തന്നെ ‘പോക്കിരി രാജ’യുടെ രണ്ടാം ഭാഗമായാണ് ‘മധുരരാജ’ എത്തിയിരിക്കുന്നത്. ‘പോക്കിരി രാജ’യില്‍ നിന്നും നന്മ രാജയിലേക്കുള്ള യാത്രയാണ് ‘മധുരരാജ’ എന്നും മേക്കിംഗിലും കയ്യടക്കത്തിലും മാസിന്റെ കാര്യത്തിലുമൊക്കെ കൂടുതല്‍ അപ്‌ഡേറ്റഡ് ആയാണ് ‘മധുരരാജ’യുടെ വരവ് എന്നും ചിത്രത്തെക്കുറിച്ചുള്ള നിരൂപണങ്ങള്‍ വ്യക്തമാക്കുന്നു.

Read More: Mammootty’s Madhuraraja Movie Review: ‘മധുരരാജ’യെന്ന ഉത്സവചിത്രം; റിവ്യൂ

‘രാജ സൊല്ലതുതാന്‍ സെയ്വ, സെയ്വത് മട്ടും താന്‍ സൊല്ലുവ- എന്ന മാസ് ഡയലോഗിന്റെ സഞ്ചരിക്കുന്ന ഉദാഹരണമാണ് ‘മധുരരാജ’യിലെ മമ്മൂട്ടി. പറഞ്ഞ വാക്കിന് വില നല്‍കുന്ന ഒരു ഹീറോയോട് തോന്നുന്ന ബഹുമാനം തന്നെയാണ് രാജയോട് പ്രേക്ഷകനു തോന്നുക. ഒപ്പം കില്ലാടി ഇമേജിനപ്പുറം അയാളുടെ ഇമോഷന്‍സിനും ബന്ധങ്ങള്‍ക്കുമെല്ലാം പ്രാധാന്യം നല്‍കുന്നുണ്ട് തിരക്കഥ. തമാശ രംഗങ്ങളിലും സ്റ്റണ്ടിലുമെല്ലാം ഒരുപോലെ തിളങ്ങുകയാണ് താരം. പലപ്പോഴും ഒരു ഒരു സ്പൂഫ് നായകനെ ഓര്‍മ്മിപ്പിക്കുന്നുണ്ട് രാജ എന്ന കഥാപാത്രം. രാജയുടെ തന്നെ ഡയലോഗുകള്‍ കടമെടുത്താല്‍, എവിടേലും ഇടിച്ചു നില്‍ക്കും വരെ ബെല്ലും ബ്രേക്കുമില്ലാതെ ഓടികൊണ്ടിരിക്കുന്ന ഒരു വണ്ടിയാണ് അയാള്‍,” ഇന്ത്യന്‍ എക്‌സ്പ്രസ്സ് മലയാളത്തിന്റെ നിരൂപണത്തില്‍ ധന്യാ വിളയില്‍ പറയുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mammootty madhuraraja action scene without dupe

The moderation of comments is automated and not cleared manually by malayalam.indianexpress.com