‘പഞ്ചവര്‍ണതത്ത’യ്ക്ക് ശേഷം രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഗാനഗന്ധര്‍വ്വനി’ലെ മമ്മൂട്ടിയുടെ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. നായിക അതുല്യ ചന്ദ്രയുമൊന്നിച്ച് നിൽക്കുന്ന മെഗാസ്റ്റാറിന്റെ ചിത്രം കഴിഞ്ഞദിവസം രമേഷ് പിഷാരടി തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിരുന്നു. ചിത്രവുമായി ബന്ധപ്പെട്ട് എന്തോ സർപ്രൈസ് ഇന്നെത്തുന്ന കാര്യവും രമേഷ് പിഷാരടി അറിയിച്ചിട്ടുണ്ട്
Read More: മമ്മൂട്ടി ആരാധകർക്ക് രമേഷ് പിഷാരടി കാത്തുവച്ച സർപ്രൈസ് ഇതായിരുന്നു
ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും വേറിട്ട ടീസറും നേരത്തേ റിലീസ് ചെയ്തിരുന്നു. മമ്മൂട്ടിയുടെ വൈവിധ്യം നിറഞ്ഞ കഥാപാത്രങ്ങൾ കണ്ടു വളരുന്ന ഒരു കുട്ടിയുടെ ജീവിതമാണ് ടീസറിൽ ആവിഷ്കരിച്ചിരിക്കുന്നത്. മമ്മൂട്ടി എന്ന അഭിനയപ്രതിഭയുടെ കരിയറിലെ ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ ഓർമ്മപ്പെടുത്തുന്നുണ്ട് ടീസർ.
“കഥാപാത്ര വൈവിധ്യങ്ങളിലൂടെ മൂന്നര പതിറ്റാണ്ടുകളിൽ അധികമായി ഇന്ത്യന്‍ സിനിമയുടെ അത്ഭുതം, മലയാളികളുടെ അഭിമാനം, എന്നെയും നിങ്ങളെയും ഒരുപോലെ വിസ്മയിപ്പിച്ച പത്മശ്രീ ഭരത് മമ്മൂട്ടി. നമ്മുടെ സ്വന്തം മമ്മൂക്കയുമായി ഒത്തുചേര്‍ന്ന് ഒരു സിനിമ. ഗാനമേള വേളകളില്‍ അടിപൊളി പാട്ടുകള്‍ പാടുന്ന കലാസദന്‍ ഉല്ലാസായി മമ്മൂക്ക വേഷമിടുമ്പോള്‍ ആ ചെറിയ ജീവിതത്തിലെ രസങ്ങളും നീരസങ്ങളും 2019ല്‍ നിങ്ങളുടെ മുന്നില്‍ എത്തുന്നു. സ്നേഹത്തോടെ കൂട്ടുകാര്‍ അയാളെ വിളിക്കുന്നു ഗാനഗന്ധര്വ്വന്” എന്ന ഡയലോഗോടെയായിരുന്നു രമേഷ് പിഷാരടി തന്റെ പുതിയ സിനിമയിലെ മമ്മൂക്കയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തിയത്.
Read More: മമ്മൂട്ടി ‘ഗാനഗന്ധർവ്വൻ’ ആവുന്നു, സംവിധാനം രമേഷ് പിഷാരടി
ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് രമേശ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ്. ശ്രീലക്ഷ്മി ആർ, ശങ്കർ രാജ് ആർ, രമേഷ് പിഷാരടി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
Read More: എന്നാ ഗ്ലാമറാ ഇത്: ‘ഗാനഗന്ധര്വ്വന്’ പൂജയ്ക്കെത്തിയ മമ്മൂട്ടി, ചിത്രങ്ങള്‍
നടനും മിമിക്രി താരവും അവതാരകനുമായ രമേഷ് പിഷാരടി ആദ്യമായി സംവിധായകനായത് പഞ്ചവര്‍ണ്ണതത്ത എന്ന ചിത്രത്തിലൂടെയായിരുന്നു. ജയറാമും കുഞ്ചാക്കോ ബോബനും മുഖ്യ കഥാപാത്രങ്ങളായെത്തുന്ന സിനിമയിൽ ഗംഭീരമായ മേക്കോവറിലാണ് ജയറാം എത്തിയത്. അനുശ്രീ, ധർമജൻ, സലിം കുമാർ, കുഞ്ചൻ എന്നിവരും ചിത്രത്തിൽ അണിനിരന്നു. രമേഷ് പിഷാരടിയും ഹരി പി നായരും ചേർന്ന് തിരക്കഥയൊരുക്കിയ ‘പഞ്ചവർണ്ണതത്ത’യുടെ നിർമ്മാതാവ് മണിയന് പിള്ള രാജുവായിരുന്നു.