/indian-express-malayalam/media/media_files/2025/11/11/mammootty-revathy-2025-11-11-13-54-35.jpg)
ഇന്ത്യയിലെ ഏറ്റവും മികച്ച പത്തു നടിമാരുടെ ലിസ്റ്റെടുത്താൽ അതിൽ മുൻനിരയിൽ തന്നെയുണ്ടാകും തെന്നിന്ത്യന്‍ നടിയും സംവിധായികയുമായ രേവതി എന്ന ആശാ കേളുണ്ണി. അഭിനയത്തിലും സംവിധാനത്തിലും ഒരുപോലെ തിളങ്ങിയ അപൂർവ്വ വ്യക്തിത്വങ്ങളിൽ ഒരാളാണ് രേവതി.
Also Read: അച്ഛന് കുഴപ്പമൊന്നുമില്ല, സുഖം പ്രാപിച്ചുവരുന്നു; ഇഷ ഡിയോൾ
രേവതി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഡബ്ബിംഗ് സ്റ്റുഡിയോയിൽ മമ്മൂട്ടിയ്ക്ക് ഒപ്പം നിൽക്കുന്ന ചിത്രമാണ് രേവതി പങ്കിട്ടിരിക്കുന്നത്.
Also Read: ആസിഫ് അലിയൊന്നും നമ്മളെ പോലെ റിച്ച് അല്ലെന്നേ; റിമിയുടെ വീഡിയോ, കുഞ്ചന്റെ കൗണ്ടർ
മമ്മൂട്ടി ഡബ്ബ് ചെയ്യുന്ന അവസരത്തിൽ പകർത്തിയ ഒരു ചിത്രമാണ് രേവതി ആദ്യം പങ്കുവച്ചത്. "നമുക്ക് ഒരു ശബ്ദത്തെയും, അതുല്യമായ വ്യക്തിത്വത്തെയും, അഭിനയത്തിൻ്റെ പര്യായമായ ഒരു നടനെയും ലഭിച്ചു. നിങ്ങൾക്ക് ഊഹിക്കാമോ!!! ഉടൻ വരുന്നു...," എന്ന അടിക്കുറിപ്പോടെയായിരുന്നു ആദ്യത്തെ പോസ്റ്റ്.
Also Read: പുതിയ കാർ, കോടികൾ, കിരീടം; 100 ദിവസം കൊണ്ട് അനുമോൾ നേടിയത്: Bigg Bossmalayalam 7 Winner Anumol
"അതെ… സാക്ഷാൽ മമ്മൂക്ക – എല്ലാവരും അദ്ദേഹത്തെ അങ്ങനെയാണല്ലോ വിളിക്കുന്നത്. ഒരൊറ്റ മെസേജ്, അദ്ദേഹം നമ്മുടെ ഷോയെ കൂടുതൽ വലുതാക്കാൻ എത്തി. റെസൂൽ പൂക്കുട്ടി, ശങ്കർ രാമകൃഷ്ണൻ, ലാൽ മീഡിയയിലെ സൗണ്ട് എഞ്ചിനീയറായ സുബിൻ എന്നിവർ അദ്ദേഹത്തിന് ചുറ്റും തങ്ങളുടേതായ സംഭാവനകൾ നൽകാനായി തിരക്കിട്ട് നിൽക്കുന്നു… ഉടൻ വരുന്നു," എന്ന അടിക്കുറിപ്പോടെ ഏതാനും ചിത്രങ്ങൾ കൂടി രേവതി പങ്കിട്ടുണ്ട്.
സംവിധായകൻ രഞ്ജിത്തും ഈ പ്രൊജക്റ്റിൽ അസോസിയേറ്റ് ചെയ്യുന്നുണ്ട്. എന്നാൽ പുതിയ പ്രൊജക്റ്റിന്റെ വിശദാംശങ്ങൾ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.
Also Read: 2 ലക്ഷത്തിന്റെ ഫോൺ, ഒരു വീട്ടിലേക്കുള്ള മുഴുവൻ ഗൃഹോപകരണങ്ങളും ലക്ഷങ്ങൾ ശമ്പളവും; 100 ദിവസം കൊണ്ട് അനീഷ് നേടിയത്: Bigg Boss Malayalam 7 First Runner-Up
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us