‘മമ്മൂസേ’ന്ന് ജനാർദ്ദനൻ; മമ്മൂട്ടിയുടെ പുത്തൻ ചിത്രം ഏറ്റെടുത്ത് താരങ്ങളും

ജനാർദ്ദനൻ, സിദ്ദിഖ്, ധർമജൻ, ശ്വേതാ മേനോൻ, ഹരീഷ് കണാരൻ എന്നിവരുടെ കമന്റുകൾ ചിത്രത്തിന് താഴെ കാണാം

കഴിഞ്ഞ അമ്പത് വർഷത്തിലേറെയായി ഓൺ സ്ക്രീനിൽ മലയാളികളെ ത്രസിപ്പിച്ചുകൊണ്ടിരിക്കുന്ന മമ്മൂട്ടി ഇപ്പോൾ ഓഫ് സ്ക്രീനിലും അത് തുടരുകയാണ്. ലോക്ക്ഡൗൺ കാലം മുതൽ തന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് ആരാധകരെ ഹരം കൊള്ളിക്കുന്നത് പതിവാക്കിയിരിക്കുകയാണ് മെഗാസ്റ്റാർ. താരം പങ്കുവെക്കുന്ന ചിത്രങ്ങൾ നിമിഷ നേരം കൊണ്ടുതന്നെ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ, പുതിയൊരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.

‘പുഴു’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് മമ്മൂട്ടി, അതിനിടയിലാണ് ഏറ്റവും പുതിയ ചിത്രവും ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചുവപ്പ് വരകളുള്ള ചെക്ക് ഷർട്ടും കൂളിങ് ഗ്ലാസും ധരിച്ചാണ് മമ്മൂട്ടിയെ ഫൊട്ടോയിൽ കാണാനാവുക. നിരവധി താരങ്ങളും ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്. ജനാർദ്ദനൻ, സിദ്ദിഖ്, ധർമജൻ, ശ്വേതാ മേനോൻ, ഹരീഷ് കണാരൻ എന്നിവരുടെ കമന്റുകൾ ചിത്രത്തിന് താഴെ കാണാം.

‘മമ്മൂസേ’ എന്നാണ് ജനാർദ്ദനൻ ഫൊട്ടോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. “ഹൊട്ടൻസിന് ഒരു പേരുണ്ടെങ്കിൽ” എന്നാണ് ശ്വേതയുടെ കമന്റ്. നിരവധി ആരാധകരും ചിത്രത്തിന് രസകരമായ കമന്റുകൾ നൽകിയിട്ടുണ്ട്. യുവാക്കൾക്ക് തലയുയർത്തി നടക്കാൻ കഴിയാതെയായെന്നും യുവാക്കളെ നിർത്തിയങ്ങ് അപമാനിക്കുവാനെന്നുമെല്ലാം ചിലർ കമന്റ് ചെയ്തിട്ടുണ്ട്.

Also Read: വേറിട്ട ലുക്കിൽ മോഹൻലാൽ; ‘എലോൺ’ വിഡിയോ ഏറ്റെടുത്ത് ആരാധകർ

നവാഗതയായ റത്തീന ഷർഷാദ് ആണ് ‘പുഴു’ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിക്കുന്നത് സിന്‍ സില്‍ സെല്ലുലോയ്ഡിന്‍റെ ബാനറില്‍ എസ്. ജോര്‍ജ്ജ് ആണ്. ദുല്‍ഖര്‍ സല്‍മാന്‍റെ വേ ഫെറര്‍ ഫിലിംസാണ് ചിത്രത്തിൻ്റെ സഹനിര്‍മ്മാണവും വിതരണവും.

ഉണ്ടയുടെ കഥാകൃത്തായ ഹർഷാദ് ആണ് പുഴുവിന്റെ കഥയൊരുക്കുന്നത്. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേ‍‍ർന്ന് തിരക്കഥയൊരുക്കുന്ന ചിത്രമാണിത്.

മമ്മൂട്ടി, പാർവതി എന്നിവരെ കൂടാതെ, നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പേരൻപ്, ധനുഷ് ചിത്രം കർണ്ണൻ, അച്ചം യെൻപത് മടമയാടാ, പാവൈ കഥൈകൾ തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനായ തേനി ഈശ്വറാണ് ചിത്രത്തിന്റെ ക്യാമറമാൻ. മനു ജഗദ് ആണ് കലാസംവിധാനം.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mammootty latest photo goes viral

Next Story
വേറിട്ട ലുക്കിൽ മോഹൻലാൽ; ‘എലോൺ’ വിഡിയോ ഏറ്റെടുത്ത് ആരാധകർ
The moderation of comments is automated and not cleared manually by malayalam.indianexpress.com
X