കഴിഞ്ഞ എത്രയോ വർഷങ്ങളായി ഓൺ സ്ക്രീനിൽ മലയാളികളെ ത്രസിപ്പിച്ചുകൊണ്ടിരിക്കുന്ന മമ്മൂട്ടി ഇപ്പോൾ ഓഫ് സ്ക്രീനിലാണ് അത് ചെയ്യുന്നത്. സിനിമയിൽ എത്തിയതിനു ശേഷം ഷൂട്ടിങ്ങിൽ നിന്നും പൊതുപരിപാടികളിൽ നിന്നുമെല്ലാം മമ്മൂട്ടി ഇത്രനാൾ വിട്ടു നിന്ന മറ്റൊരുകാലം ഉണ്ടായിട്ടില്ല. തനിക്കിഷ്ടപ്പെട്ട ഫോട്ടോഗ്രാഫിയിൽ മുഴുകിയും ഫിറ്റ്നസ്സിനായി സമയം മാറ്റിവച്ചുമെല്ലാം തന്റേതായൊരു ലോകത്ത് മുഴുകുന്ന താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ, മമ്മൂട്ടിയുടെ പുറത്തു വരുന്ന ഓരോ ചിത്രങ്ങളും വിശേഷങ്ങളും ആരാധകർക്ക് ആഘോഷമാണ്.
Read More: ഈ മനുഷ്യന്റെയൊരു കാര്യമേ! പുറത്തിറങ്ങിയാൽ വാർത്തയാ
ഇപ്പോഴിതാ, താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നീട്ടി വളർത്തിയ താടിയും മുടിയും. മുടി അലസമായി മുന്നിലേക്ക് വീണ് കിടക്കുന്നു. പതിവുതെറ്റിക്കാതെ സൺഗ്ലാസും വച്ച് ചിരിച്ച മുഖത്തോടെയിരിക്കുന്ന മമ്മൂട്ടിയെയാണ് ചിത്രങ്ങളിൽ കാണാനാവുക.
Posted by Mammootty on Saturday, 6 February 2021
മമ്മൂട്ടിയുടെ ഗ്ലാമർ കണ്ട് സിനിമാക്കാരും സിനിമക്ക് പുറത്തുള്ള ആരാധകരും ഒരുപോലെ അന്ധാളിച്ചിരിക്കുകയാണ്. സംവിധായകരായ ജൂഡ് ആന്റണി ജോസഫ്, അജയ് വാസുദേവ്, നിർമാതാവ് ആന്റോ ജോസഫ്, ഗായിക സയനോര ഫിലിപ്പ്, നടൻ ഗിന്നസ് പക്രു തുടങ്ങി നിരവധി പേരാണ് അദ്ദേഹത്തിന്റെ ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.
View this post on Instagram
രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ വന്നതോടെ കഴിഞ്ഞ ഒൻപത് മാസക്കാലം വീടിന് അകത്ത് തന്നെ ചെലവഴിക്കുകയായിരുന്നു താരം. സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയുമാണ് ആരാധകരും സിനിമാലോകവുമെല്ലാം താരത്തെ കണ്ടത്.
View this post on Instagram
View this post on Instagram
അടുത്തിടെ സുഹൃത്തുക്കൾക്കൊപ്പം സായാഹ്നസവാരിയ്ക്ക് ഇറങ്ങിയ മെഗാസ്റ്റാറിന്റെ ചിത്രങ്ങളും ആരാധകർ ആഘോഷമാക്കിയിരുന്നു. സിനിമാ നിർമാതാവ് ആന്റോ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ,നടൻ രമേഷ് പിഷാരടി എന്നിവരും മമ്മൂട്ടിയ്ക്ക് ഒപ്പമുണ്ടായിരുന്നു. സവാരിയ്ക്ക് ഇടയിൽ കലൂർ സ്റ്റേഡിയത്തിനു മുന്നിൽനിന്ന് ചൂടു കട്ടൻ ചായയും ആസ്വദിച്ച ശേഷമായിരുന്നു താരത്തിന്റെ മടക്കം.
‘പ്രീസ്റ്റ്’എന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂര്‍ത്തിയാക്കി 2020 മാര്‍ച്ച് അഞ്ചിനാണ് മമ്മൂട്ടി വീട്ടിലെത്തിയത്. കോവിഡ് വ്യാപനവും ലോക്ക്ഡൗൺ നിയന്ത്രണങ്ങളും വന്നതോടെ കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് വീടിനുള്ളിൽ തന്നെ ചെലവഴിക്കുകയായിരുന്നു താരം.
പ്രീസ്റ്റ് മാർച്ച് മാർച്ച് നാലിന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൽ ഒരു വൈദികനായാണ് മമ്മൂട്ടി എത്തുന്നത്. മഞ്ജുവാര്യരും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും പ്രീസ്റ്റിനുണ്ട്. നിഖില വിമൽ, സാനിയ ഇയ്യപ്പൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നു.