scorecardresearch

വീണ്ടും ചുള്ളൻ ലുക്കിൽ മമ്മൂട്ടി; ശ്രദ്ധനേടി പുതിയ ചിത്രം

ഇൻസ്റ്റഗ്രാമിലൂടെയാണ് തന്റെ പുതിയ ചിത്രം മമ്മൂട്ടി ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്

Mammootty, Mammootty photo, ie malayalam

സോഷ്യൽ മീഡിയയിൽ പുതിയ ചിത്രങ്ങളുമായി ആരാധകരെ വിസ്മയിപ്പിക്കുക എന്നത് സ്ഥിരം പരിപാടിയായി മാറ്റിയിരിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. ആദ്യ ലോക്ക്ഡൗൺ സമയത്ത് തന്റെ പുതിയ ലുക്ക് ആരാധകരുമായി പങ്കുവെച്ചതിനു ശേഷം, അവിടെന്നിങ്ങോട്ട് മമ്മൂട്ടിയുടെ എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയ ആഘോഷമാക്കിയിരുന്നു.

ഇപ്പോഴിതാ, മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രവും ആരാധകരുടെ ശ്രദ്ധനേടുകയാണ്. ഇൻസ്റ്റഗ്രാമിലൂടെയാണ് തന്റെ പുതിയ ചിത്രം താരം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. വെള്ള ഷർട്ടും ക്രീം കളർ പാന്റും ധരിച്ച് കൂളിങ് ഗ്ലാസും വെച്ച് നിൽക്കുന്ന മമ്മൂട്ടിയെയാണ് ചിത്രത്തിൽ കാണാനാവുക.

അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപർവ്വമാണ് മമ്മൂട്ടിയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. മാർച്ച് മൂന്നിനാണ് ചിത്രം തീയേറ്ററുകളിൽ എത്തുക. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററിനും ടീസറിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഇതിനുപുറമെ, സിബിഐ സീരീസിന്റെ അഞ്ചാം ഭാഗവും മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Also Read: ‘ഷർട്ട് ധരിച്ചിരിക്കുന്നയാൾ ഇതിഹാസമാണ്’; മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവുമായി ഉണ്ണി മുകുന്ദൻ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mammootty latest look photo instagram

Best of Express