മലയാളസിനിമയിലെ എല്ലാ യുവതാരങ്ങളുടെയും ആരാധനാപാത്രങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. സൂപ്പർസ്റ്റാറുകളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഫാൻ ബോയ് ആണ് തങ്ങളെന്ന് അഭിമാനത്തോടെ തന്നെ പലകുറി പല നടന്മാരും ആവർത്തിച്ചിട്ടുണ്ട്. മമ്മൂട്ടിയുമായുള്ള ഒരു ഫാൻ ബോയ് നിമിഷം പങ്കുവെയ്ക്കുകയാണ് നടൻ കുഞ്ചാക്കോ ബോബൻ.

പോക്കറ്റ് അടിക്കാൻ നോക്കുന്ന എന്നെ നോക്കി പേടിപ്പിക്കുന്ന മെഗാസ്റ്റാർ! എന്ന ക്യാപ്ഷനോടെ ചാക്കോച്ചൻ പങ്കുവച്ച ചിത്രം സമൂഹമാധ്യമങ്ങളിൽ ചിരിയുണർത്തുകയാണ്. ഫാൻ ബോയ് മൊമന്റ് എന്നാണ് ചിത്രത്തെ ചാക്കോച്ചൻ വിശേഷിപ്പിക്കുന്നത്.

മഴവിൽ എന്റർർടെയിൻമെന്റ് അവാർഡ് ചടങ്ങിനിടെയുള്ള ഒരു ചിത്രമാണ് ചാക്കോച്ചൻ പങ്കുവച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ കമന്റ് ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. ‘നിങ്ങൾ ഇങ്ങനെ സെൽഫ് ട്രോളിറക്കിയാൽ ഞങ്ങൾ ട്രോളന്മാർ എന്ത് ചെയ്യും മിസ്റ്റർ,’ എന്നാണ് ട്രോളന്മാരുടെ വിലാപം. സിനിമയിൽ​ ഒരിക്കലും പ്രായം കൂടാത്ത രണ്ടുപേർ എന്നാണ് മറ്റൊരു കൂട്ടം ആരാധകരുടെ വിശേഷണം.

കഴിഞ്ഞ ദിവസം സമാനമായൊരു സെൽഫ് ട്രോൾ ചിത്രം രമേഷ് പിഷാരടിയും തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. മോഹൻലാലിനും മമ്മൂട്ടിയ്ക്കും ഇടയിൽപ്പെട്ട പിഷാരടിയുടെ ചിത്രം ട്രോളാക്കി മാറ്റിയ​ ആരാധകരെ അനുമോദിച്ചു കൊണ്ടായിരുന്നു പിഷാരടിയുടെ പോസ്റ്റ്.

Read more: എന്നിട്ട് ആ പാട്ട് കോമഡി സ്റ്റാര്‍സില്‍ ജഗദീഷിനെക്കൊണ്ട് പാടിക്കാനല്ലേ, കൊന്നാലും പറയൂല്ല: രമേശ്‌ പിഷാരടിയുടെ ‘സര്‍പ്രൈസ്’ പൊളിച്ച് സോഷ്യല്‍ മീഡിയ

ഇതേ അവാർഡ് ചടങ്ങിൽ നിന്നുള്ള മറ്റൊരു ചിത്രം ഇന്നലെ രാത്രി മമ്മൂട്ടിയും പങ്കുവച്ചിരുന്നു. മോഹൻലാലിനും മമ്മൂട്ടിയും യേശുദാസും ഒപ്പമുള്ള ചിത്രവും സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. മൂന്നു ഇതിഹാസങ്ങൾ ഒരേ ഫ്രെയിമിൽ എന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്. 16 ദേശീയ അവാർഡുകളുടെ വാല്യു ഉള്ള ചിത്രമെന്നും വിശേഷണങ്ങൾ ഉണ്ട്.

Read more: മോഹൻലാലിനും യേശുദാസിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് മമ്മൂട്ടി; ഇതിഹാസ സംഗമമെന്ന് ആരാധകർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook