Latest News
കോവിഡ്: പ്രതിദിന കേസുകളിൽ മുന്നിൽ കേരളം
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പ്രവാസികള്‍ക്കു പുതുക്കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍; ബാച്ച് നമ്പറും തിയതിയും ചേര്‍ക്കും
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ
സുധാകരന്റെ കത്തി പരാമര്‍ശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാന്‍സിസിന്റെ മകന്‍

സുരേഷ് ബാബു ചതിച്ചില്ല മക്കളേ, രണ്ടാംവരവിലും കോട്ടയം കുഞ്ഞച്ചൻ കസറും

നിർണായക വെളിപ്പെടുത്തലുമായി വിജയ് ബാബു

മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച സിനിമയായ കോട്ടയം കുഞ്ഞച്ചൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം സംബന്ധിച്ച വിവാദങ്ങൾ അവസാനിച്ചു. ‘കോട്ടയം കുഞ്ഞച്ചൻ 2 എന്ന സിനിമയുടെ കോപ്പി റൈറ്റ്സും മറ്റു അനുമതികളും സംബന്ധിച്ച് ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ എല്ലാം ക്രിയാത്മകമായ ചർച്ചയിലൂടെ പരിഹരിച്ചതായി നിർമ്മാതാവ് വിജയ് ബാബു ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. മുമ്പ് പ്രഖ്യാപിച്ചപോലെ തന്നെ ‘കോട്ടയം കുഞ്ഞച്ചൻ 2’ എന്ന പേരിൽ തന്നെയായിരിക്കും ചിത്രം പുറത്തിറങ്ങുക.

ശ്രീ മമ്മൂക്ക കോട്ടയം കുഞ്ഞച്ചൻ എന്ന ടൈറ്റിൽ കഥാപാത്രമായി തന്നെ നിങ്ങൾക്ക് മുന്നിലെത്തുമെന്നും വിജയ് ബാബു പറഞ്ഞു. കോട്ടയം കുഞ്ഞച്ചൻ എന്ന എക്കാലത്തെയും ജനസ്വീകാര്യതയുള്ള സിനിമയുടെ അണിയറക്കാർക്കുള്ള നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. രണ്ടാം ഭാഗം അനൗൻസ് ചെയ്തപ്പോൾ മുതൽ ആവേശത്തോടെ കൂടെ നിന്ന എല്ലാവരോടും നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു.

കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗത്തിനെതിരെ ആദ്യ സിനിമയുടെ അണിയറ പ്രവർത്തകർ രംഗത്ത് വന്നിരുന്നു. പഴയ സിനിമയുടെ പേര് ഉപയോഗിച്ച് രണ്ടാം ഭാഗം ഇറക്കാനാകില്ലെന്ന് സംവിധായകൻ ടി.എസ്.സുരേഷ് ബാബു പറഞ്ഞിരുന്നു. ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ ടി.എസ്.സുരേഷ് ബാബു സംവിധാനം ചെയ്ത കോട്ടയം കുഞ്ഞച്ചൻ മലയാളത്തിലെ ഹിറ്റ് ചിത്രമായിരുന്നു.

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ആട് 2 വിന്റെ വിജയാഘോഷവേളയിലാണ് കോട്ടയം കുഞ്ഞച്ചൻ 2 വിന്റെ പ്രഖ്യാപനം നടത്തിയത്. മമ്മൂട്ടിയായിരുന്നു ചിത്രം ഔദ്യോഗികമായി അനൗൺസ് ചെയ്തത്. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസായിരുന്നു ചിത്രത്തിന്റെ നിർമ്മാണം.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mammootty kottayam kunjachan 2 wont change the game

Next Story
അടഞ്ഞ വാതിലുകള്‍ക്കുള്ളില്‍ നിന്നും അന്നപൂർണ ദേവി പറയുന്നത്annapurna devi 5
The moderation of comments is automated and not cleared manually by malayalam.indianexpress.com