scorecardresearch

'ഉണ്ട'യ്ക്കു ശേഷം മമ്മൂട്ടി - ഖാലിദ് റഹ്മാൻ ടീം വീണ്ടും; വമ്പൻ പ്രഖ്യാപനവുമായി ക്യൂബ്സ് എന്റർടൈൻമെന്റ്

അടുത്ത വർഷം ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രം ബിഗ് ബഡ്ജറ്റിൽ മാസ്സ് എൻ്റർടെയ്‌നറായാണ് ഒരുങ്ങുന്നത്

അടുത്ത വർഷം ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രം ബിഗ് ബഡ്ജറ്റിൽ മാസ്സ് എൻ്റർടെയ്‌നറായാണ് ഒരുങ്ങുന്നത്

author-image
Entertainment Desk
New Update
Mammootty Khalid Rahman

ആലപ്പുഴ ജിംഖാനയ്ക്കു ശേഷം ഖാലിദ് റഹ്മാൻ ഒരുക്കുന്ന ചിത്രമാണിത്

'കളങ്കാവലി'ന്റെ വിജയത്തിനു പിന്നാലെ മമ്മൂട്ടി ആരാധകരെ ആവേശത്തിലാക്കി വമ്പൻ പ്രഖ്യാപനവുമായി ക്യൂബ്സ് എന്റർടൈൻമെന്റ. മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാൻ സിംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനമാണ് നിർമാതക്കൾ നടത്തിയത്. സൂപ്പർഹിറ്റ് ചിത്രമായ 'ഉണ്ട'യ്ക്കു ശേഷം മമ്മൂട്ടി - ഖാലിദ് റഹ്മാൻ ടീം വീണ്ടും ഒന്നിക്കുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Advertisment

ബ്ലോക്ക്ബസ്റ്റർ ചിത്രം 'മാർക്കോ,' പെപ്പെ നായകനായി ഷൂട്ടിങ് പുരോഗമിക്കുന്ന 'കാട്ടാളൻ' എന്നീ ചിത്രങ്ങൾക്കു ശേഷം ക്യൂബ്സ് എൻ്റർടെയിൻമെൻറ് നിർമിക്കുന്ന മൂന്നാമത്തെ ചിത്രത്തിലാണ് മമ്മൂട്ടി നായകനാകുന്നത്. നിയോഗ് , സുഹാസ്, ഷർഫു എന്നിവർ ചേർന്ന് രചിച്ച ചിത്രം, മമ്മൂട്ടി എന്ന നടനും താരത്തിനും ഉള്ള ആദരമായാണ് ഒരുക്കുന്നതെന്ന് നിർമാതാക്കൾ അറിയിച്ചു.

Also Read: പ്രിയസുഹൃത്തിനെ അവസാനമായി കാണാൻ മമ്മൂട്ടിയെത്തി; വീഡിയോ

മലയാളത്തിലെയും മലയാളത്തിന് പുറത്തുമുള്ള ഒട്ടേറെ വമ്പൻ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 2026 ൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം ബിഗ് ബഡ്ജറ്റിൽ മാസ്സ് എൻ്റർടെയ്‌നറായാണ് ഒരുങ്ങുന്നത്. ഇന്ത്യൻ സിനിമയിലെ വമ്പൻ സാങ്കേതിക പ്രവർത്തകരാണ് ചിത്രത്തിൻ്റെ പിന്നണിയിൽ അണിനിരക്കുക. 

Also Read: 'കളങ്കാവൽ' ലുക്കിൽ മോഹൻലാലും മോളിവുഡിന്റെ താരങ്ങളും; ജയറാം തകർത്തെന്ന് ആരാധകർ

ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റിന് ശേഷം ഖാലിദ് റഹ്മാൻ ഒരുക്കുന്ന ചിത്രമാണിത്. ടികി ടാക്കക് ശേഷം നിയോഗ് രചന നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. ക്യൂബ്സ് എന്റർടൈൻമെന്റിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് ആണ് ചിത്രം നിർമിക്കുന്നത്.

Read More: ഹിറ്റ്ലർ മാധവൻകുട്ടിയും പെങ്ങൾമാരും ഇതാ ഇവിടെയുണ്ട്; വൈറലായി ചിത്രം

Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: