/indian-express-malayalam/media/media_files/2025/12/07/mammootty-2025-12-07-12-02-58.jpg)
ചിത്രം: ഫേസ്ബുക്ക്
മമ്മൂട്ടിയെയും വിനായകനെയും പ്രധാന കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് 'കളങ്കാവൽ'. വെള്ളിയാഴ്ച തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്. റിപ്പോർട്ടുകൾ അനുസരിച്ച്, ആദ്യദിനം 15.7 കോടി രൂപയാണ് ചിത്രം ആഗോളതലത്തിൽ സ്വന്തമാക്കിയത്.
കളക്ഷൻ ഇതേ രീതിയിൽ തുടർന്നാൽ ഉടൻ തന്നെ ചിത്രത്തിന് 50 കോടി ക്ലബ് പിന്നിടാനാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഏറെക്കാലത്തിനു ശേഷം തിയേറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രമാണ് കളങ്കാവൽ. അതുകൊണ്ടുതന്നെ ചിത്രത്തിന്റെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിലും താരമാണ്.
Also Read: 'പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം;' മോഹൻലാലിനെ അഭിനന്ദിച്ച് മമ്മൂട്ടി
കളങ്കാവലിനെ ഇരുകൈകളും നീട്ടി സ്വീകരിച്ച പ്രേക്ഷകരോടുള്ള സ്നേഹം പങ്കുവച്ച് മമ്മൂട്ടി ഫേസ്ബുക്കിൽ പോസ്റ്റു ചെയ്ത കുറിപ്പാണ് സൈബറിടത്ത് ഇപ്പോൾ ശ്രദ്ധേ നേടുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങൾ വളരെ ആവേശകരമായിരുന്നുവെന്നും കളങ്കാവലിനു ലഭിച്ചുകൊണ്ടിരിക്കുന്ന സ്നേഹം കണ്ട് ശരിക്കും അത്ഭുതപ്പെട്ടുപോയെന്നും മമ്മൂട്ടി കുറിച്ചു. തന്റെ തിരഞ്ഞെടുപ്പുകളിൽ അർപ്പിച്ച വിശ്വാസത്തിന് പ്രേക്ഷകർക്ക് നന്ദി അറിയിക്കുന്നതായും മമ്മൂട്ടി കുറിച്ചു.
മമ്മൂട്ടി കമ്പനിയാണ് കളങ്കാവൽ നിർമിച്ചിരിക്കുന്നത്. വേഫറർ ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണം. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ഒരുങ്ങിയ ഏഴാമത്തെ ചിത്രമാണ്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പ്'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ. ജോസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കളങ്കാവൽ.
Read More: മമ്മൂട്ടിയുടെ അതിഭീകര വില്ലനിസം, പക്ഷേ മേക്കിംഗിൽ പാളി; കളങ്കാവൽ, റിവ്യൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us