/indian-express-malayalam/media/media_files/uploads/2022/10/asif-ali-1.jpg)
മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക് തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. കേരളത്തിലെ തിയേറ്ററുകളിൽ നിന്നുമാത്രം ചിത്രം ഏതാണ്ട് 10.27 കോടി രൂപയോളമാണ് സ്വന്തമാക്കിയത് എന്നാണ് കണക്ക്.
ഏറെ മേക്കിംഗ് മികവോടെ ചിത്രീകരിച്ചിരിക്കുന്ന റോഷാക്കിന് പോസിറ്റീവ് റിവ്യൂസ് ആണ് എല്ലായിടത്തുനിന്നും ലഭിക്കുന്നത്. സെക്കളോജിക്കൽ മിസ്റ്ററി ത്രില്ലറാണ് ചിത്രം. ചിത്രത്തിലെ വില്ലനെ അവതരിപ്പിച്ചിരിക്കുന്നതും അൽപ്പം വ്യത്യസ്തനായാണ്. ചിത്രത്തിലുടനീളം മുഖംമൂടി ധരിച്ചാണ് വില്ലൻ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോഴിതാ, റോഷാക്കിലെ മുഖംമൂടിക്കാരനെ പരിചയപ്പെടുത്തുകയാണ് മമ്മൂട്ടി. ആസിഫ് അലിയാണ് ചിത്രത്തിൽ ഉടനീളം മുഖംമൂടി ധരിച്ച് എത്തുന്നത്.
'ഒരു പരിചയപ്പെടുത്തലിന്റെയും ആവശ്യമില്ല. ആ കണ്ണുകൾ മലയാളികൾക്ക് അറിയാം', 'മുഖം കാണിക്കാതെ ഒരു ഡയലോഗ് പോലും ഇല്ലാതെ അഭിനയിക്കാൻ കാണിച്ച ധൈര്യത്തിന് സല്യൂട്ട്', 'ഒരു പ്രധാനപ്പെട്ട നടന് മുഖം ഇല്ലാത്ത റോൾ കൊടുത്തു അവസാനം പടം കഴിഞ്ഞതിനു ശേഷം കഥാപാത്രങ്ങളും നടീ നടന്മാരെയും എഴുതി കാണിക്കുമ്പോൾ മാത്രം അതാരാണ് എന്നു വെളിപ്പെടുത്തിയ ലോകത്തിലെ ആദ്യത്തെ സിനിമ ആയിരിക്കാം റോഷാക്ക്' എന്നിങ്ങനെ പോവുന്നു ആരാധകരുടെ കമന്റുകൾ.
മമ്മൂട്ടി കമ്പനി നിർമ്മിച്ച റോഷാക്കിന്റെ തിരക്കഥ ഒരുക്കിയത് സമീര്‍ അബ്ദുള്‍ ആണ്. ഗ്രേസ് ആന്റണി, ഷറഫുദ്ദീന്‍, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, മണി ഷൊര്‍ണ്ണൂര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.