സമൂഹത്തിൽ സ്ത്രീകൾക്കുനേരെയുളള അക്രമങ്ങൾ വർധിച്ചുവരികയാണ്. സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുമെന്ന് സർക്കാർ പറയുമ്പോഴും അക്രമങ്ങൾക്ക് മാത്രം യാതൊരു കുറവുമില്ല. അക്രമങ്ങളിൽനിന്നും സ്വയംരക്ഷ നേടാനുളള ഒരു ഉപായം പറഞ്ഞിരിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. റേഡിയോ മിർച്ചിയിലെ പ്രോഗ്രാമിലൂടെയാണ് മമ്മൂട്ടിയുടെ ഈ മാർഗ നിർദേശം.

”പ്രായഭേദമന്യേ സ്ത്രീകളുടെ നേരെയുളള അക്രമങ്ങളുടെയും അതിക്രമങ്ങളുടെയും വാർത്തകളാണ് ഇന്നു നാം കേൾക്കുന്നത്. ഒരു അക്രമിയെ ചെറുത്തുനിൽക്കാനോ പ്രതിരോധിക്കാനോ സാധാരണ ഒരു സ്ത്രീക്ക് ആകില്ല. പക്ഷേ നിങ്ങൾ അറിയാത്ത ഒരു ആയുധം നിങ്ങളുടെ കയ്യിലുണ്ട്. നിങ്ങളുടെ ശബ്ദം. അക്രമി അക്രമിക്കാൻ മുതിരുമ്പോൾ ഉറക്കെ ശബ്ദിക്കുക. ഉറക്കെ കരയുക. മറ്റുളളവരുടെ ശ്രദ്ധ ആകർഷിക്കുക. ഏതെങ്കിലും ഒരു സുമനസ്സ് അല്ലെങ്കിൽ സുമനസ്സുകൾ നിങ്ങളുടെ സഹായത്തിനെത്തും. ഉറപ്പ്. ഉറക്കെ കരയുക.. ഉറക്കെ ഉറക്കെ…”ഇതാണ് മമ്മൂട്ടിയുടെ വാക്കുകൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook