/indian-express-malayalam/media/media_files/uploads/2021/10/mammootty-in-hungary-for-agent-film-pictures-574534-FI.jpeg)
കൊച്ചി: തെലുങ്ക് ചിത്രം ഏജെന്റിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഹംഗറിയിലാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന താരം ഹംഗറിയിലെ നഗരം ചുറ്റിക്കാണാന്‍ ഇറങ്ങിയിരിക്കുകയാണ്. സെല്‍ഫിയെടുത്തും, തെരുവുകളിലൂടെ നടന്നും തന്റെ സ്റ്റൈലൊന്ന് മിനുക്കിയെടുത്തിയിരിക്കുകയാണ് മമ്മൂട്ടി. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ മമ്മൂട്ടി തന്നെയാണ് വീഡിയോ പങ്ക് വച്ചിരിക്കുന്നത്.
കറുത്ത ജാക്കറ്റും നീല ജീന്‍സുമണിഞ്ഞാണ് താരത്തെ വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. ഒപ്പം കറുത്ത കൂളിങ് ഗ്ലാസുമുണ്ട്. മുടി ചീകി ഒതുക്കി സെല്‍ഫിയെടുക്കുന്ന മമ്മൂട്ടിയും ദൃശ്യങ്ങളിലുണ്ട്. ചിത്രത്തിലെ മമ്മൂട്ടിയുടെ ഇന്‍ട്രൊ സീന്‍ അടക്കം ഹംഗറിയിലാണ് ഷൂട്ട് ചെയ്യുന്നതെന്നാണ് അണിയറ പ്രവര്‍ത്തകരില്‍ നിന്ന് ലഭിക്കുന്ന വിവരം. അഞ്ച് ദിവസത്തെ ഷൂട്ടിങ്ങാണ് ഹംഗറിയില്‍.
യുവതാരം അഖില്‍ അക്കിനേനിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നത്. വൈഎസ്ആറിന്റെ ജിവിതകഥ പറഞ്ഞ യാത്രയ്ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന ആദ്യ തെലുങ്ക് ചിത്രമെന്ന പ്രത്യേകതയും ഏജന്റിനുണ്ട്. സിനിമയുടെ ബാക്കി ചിത്രീകരണം കശ്മീര്‍, ഹൈദരാബാദ്, ന്യൂഡല്‍ഹി എന്നിവിടങ്ങളില്‍ വച്ചാണെന്നാണ് സൂചന.
Also Read: ഇഷ്ടതാരത്തിനൊപ്പം സെൽഫിയെടുത്ത് നിവിൻ പോളി; സന്തോഷ നിമിഷം പങ്കിട്ട് ശോഭന
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us/indian-express-malayalam/media/media_files/uploads/2021/10/WhatsApp-Image-2021-10-28-at-9.59.27-PM.jpeg)
/indian-express-malayalam/media/media_files/uploads/2021/10/WhatsApp-Image-2021-10-28-at-9.59.26-PM.jpeg)
/indian-express-malayalam/media/media_files/uploads/2021/10/WhatsApp-Image-2021-10-28-at-9.59.26-PM-1.jpeg)
/indian-express-malayalam/media/media_files/uploads/2021/10/WhatsApp-Image-2021-10-28-at-9.59.27-PM-1.jpeg)