മമ്മൂട്ടിയുടെ ആദ്യ 50 കോടി ക്ലബ്ബിലേക്ക് ഇടം നേടിക്കൊടുത്ത സംവിധായകന്‍ ഹനീഫ് അദേനി കഥയും തിരക്കഥയും എഴുതി പുതുമുഖ സംവിധായകന്‍ ഷാജി പാടൂര്‍ സംവിധാനം ഒരുക്കുന്ന പുതിയ ചിത്രം ”അബ്രഹാമിന്റെ സന്തതികൾ- എ പൊലീസ് സ്റ്റോറി”യുടെ ഔദ്യോഗിക പ്രഖ്യാപനത്തോടെയാണ് മമ്മൂക്കയുടെ ജന്മദിനാഘോഷങ്ങളുടെ തുടക്കം.

നിരവധി വര്‍ഷത്തെ പരിചയ സമ്പത്തുള്ള അസോസിയേറ്റ് ഡയറക്ടര്‍ ഷാജി പാടൂര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഗുഡ്വില്‍ എന്റര്‍ട്ടമെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ആണ്,

മമ്മൂട്ടി പോലീസ് വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. അടുത്ത ജനുവരിയിലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. നിര്‍മ്മാതാവ് ജോബി ജോര്‍ജ് തന്നെയാണ് ചിത്രത്തെക്കുറിച്ച് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ