Mammootty Movies: ലോക്ക്ഡൗൺ കാലത്തെ വീട്ടിലിരിപ്പ് സിനിമ കണ്ടും സീരിസുകൾ കണ്ടുമൊക്കെ ഫലപ്രദമായി ഉപയോഗിക്കുകയാണ് നല്ലൊരു വിഭാഗം ആളുകളും. നെറ്റ്ഫ്ളിക്സ്, ആമസോൺ, സീ 5, ഹോട്ട്സ്റ്റാർ, നീം സ്ട്രീം എന്നിങ്ങനെ വലുതും ചെറുതുമായ എല്ലാ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലും മെമ്പർഷിപ്പ് എടുത്ത് ലോക്ക്ഡൗൺ കാലത്തെ വിരസത അകറ്റാൻ ശ്രമിക്കുകയാണ് സിനിമാപ്രേമികൾ.
മമ്മൂട്ടി ചിത്രങ്ങളുടെ ആരാധകർക്കായി യൂട്യൂബിൽ ലഭ്യമായ ഏതാനും ചിത്രങ്ങൾ പരിചയപ്പെടുത്തുകയാണ് ഇവിടെ. മമ്മൂട്ടിയുടെ പ്രശസ്തമായ 40 ചിത്രങ്ങളും അവയുടെ യൂട്യൂബ് ലിങ്കുകളും താഴെ നൽകുന്നു. പപ്പയുടെ സ്വന്തം അപ്പൂസും കോട്ടയം കുഞ്ഞച്ചനും രാജമാണിക്യവും ക്രോണിക് ബാച്ച്ലറും മുതൽ ബിഗ് ബി വരെയുള്ള ചിത്രങ്ങൾ ഇക്കൂട്ടത്തിലുണ്ട്.
അടിക്കുറിപ്പ്
ഉത്തരം
ദി ട്രൂത്ത്
മറവത്തൂർ കനവ്
ക്രോണിക് ബാച്ച്ലർ
ആവനാഴി
നായർസാബ്
ജാക്ക്പോട്ട്
വാത്സല്യം
മൃഗയ
അർത്ഥം
കളിക്കളം
ആഗസ്റ്റ് 1
ജാഗ്രത
കോട്ടയം കുഞ്ഞച്ചൻ
അടയാളം
നിറക്കൂട്ട്
അഭിഭാഷകന്റെ കേസ് ഡയറി
കൗരവർ
യാത്ര
കാണാമറയത്ത്
ചരിത്രം
ദി കിംഗ്
മഹായാനം
ധ്രുവം
അബ്കാരി
പപ്പയുടെ സ്വന്തം അപ്പൂസ്
മനു അങ്കിൾ
ഇൻസ്പെക്ടർ ബൽറാം
ബിഗ് ബി
മഹാനഗരം
ന്യൂഡൽഹി
വല്ല്യേട്ടൻ
1921
ദളപതി
മൗനം സമ്മതം
അഴഗന്‍
കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍
നേരറിയാൻ സിബിഐ
സേതുരാമയ്യർ സിബിഐ
ഒരു സിബിഐ ഡയറിക്കുറിപ്പ്
മതിലുകൾ
അഭിനയത്തിൽ നാലു പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു മമ്മൂട്ടിയെന്ന പകരക്കാരനില്ലാത്ത ഇതിഹാസം. ചേട്ടനായും കുടുംബനാഥനായും പൊലീസുകാരനായും ജേര്‍ണലിസ്റ്റായും രാഷ്ട്രീയക്കാരനായും മാഷായും സാഹിത്യകാരനായും അടിയാനായും ഭൂതമായും ചരിത്രപുരുഷനായും അങ്ങനെ എളുപ്പത്തില്‍ എണ്ണി തീര്‍ക്കാനാവില്ല ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളെ. മകന്‍ ഉള്‍പ്പെടെയുള്ള യുവതലമുറയുടെ കാലത്തും മമ്മൂട്ടിക്കായുള്ള കഥകള്‍ അണിയറയില്‍ ഒരുങ്ങുകയാണ്.
കഠിനാധ്വാനം കൊണ്ടും നിരന്തരപരിശ്രമം കൊണ്ടുമാണ് നാല് പതിറ്റാണ്ടായി ഒരേ ഇരിപ്പിടത്തില്‍ മമ്മൂട്ടിയെന്ന മഹാനടന്‍ സ്വസ്ഥമായിരിക്കുന്നത്. ഏറ്റെടുക്കുന്ന വേഷങ്ങളോട് ഈ നടന്‍ കാണിക്കുന്ന ആത്മാര്‍ത്ഥത, ഏത് മേഖലയിലുള്ളവര്‍ക്കും കണ്ട് പഠിക്കാവുന്നതാണ്. കലാപാരമ്പര്യത്തിന്‍റെ തഴമ്പുകളില്ലാതെയെത്തിയ പി.ഐ.മുഹമ്മദ് കുട്ടിയെ മമ്മൂട്ടിയാക്കി പിന്നെ മമ്മൂക്കയാക്കി മനസ്സില്‍ ഫ്രെയിം ചെയ്ത് വയ്ക്കുന്നതില്‍ നിന്നറിയാം മലയാളികള്‍ക്ക് അദ്ദേഹത്തോടുള്ള സ്നേഹം.
1951ന് സെപ്റ്റംബര്‍ 7ന് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്ത്, ഒരു സാധാരണ കുടുംബത്തില്‍ ഇസ്മയിലിന്‍റെയും ഫാത്തിമയുടെയും മൂത്ത മകനായിട്ടാണ് മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിയുടെ ജനനം. കുടുംബത്തോടൊപ്പം എറണാകുളത്തേക്ക് മാറിയ അദ്ദേഹം, സെന്‍റ് ആല്‍ബര്‍ട്ട് സ്കൂള്‍, ഗവണ്‍മെന്‍റ് ഹൈസ്കൂള്‍, മഹാരാജാസ് കോളജ്, എറണാകുളം ഗവ. ലോ കോളേജ് എന്നിവിടങ്ങിളില്‍ നിന്നായി പഠനം പൂര്‍ത്തിയാക്കി. നിയമപഠനത്തിന് ശേഷം രണ്ട് വര്‍ഷം മഞ്ചേരിയില്‍ അഭിഭാഷകനായി ജോലി നോക്കി. 1980ലായിരുന്നു സുല്‍ഫത്തുമായുളള വിവാഹം.
1971 ഓഗസ്റ്റ് ആറിന്, ‘അനുഭവങ്ങള്‍ പാളിച്ചകളെന്ന’ സിനിമയിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തിയ മമ്മൂട്ടി, അഭിനയ ജീവിതത്തില്‍ പാളിച്ചകളില്ലാതെ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കാനൊരുങ്ങുകയാണ്. മികച്ച നടനുള്ള ദേശീയപുരസ്ക്കാര പട്ടികയിലും അവസാന റൌണ്ട് വരെ മമ്മൂട്ടിയുടെ പേരുണ്ടായ വര്‍ഷമാണ് ഇത്. സിനിമകളെന്ന പോലെ ഈ അഭിനയപ്രതിഭയ്ക്ക് ലഭിച്ചിട്ടുള്ള ദേശീയ,സംസ്ഥാന പുരസ്കാരങ്ങളും നിരവധിയാണ്. മികച്ച നടനുള്ള ദേശീയപുരസ്കാരം മൂന്ന് തവണയും ഏഴ് തവണ സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്കാരവും നേടി. ഫിലിം ഫെയര്‍ പുരസ്കാരം പന്ത്രണ്ട് തവണയാണ് മമ്മൂട്ടിയെ തേടിയെത്തിയത്. 1998ല്‍ പത്മശ്രീ ലഭിച്ചു. കേരള,കാലിക്കറ്റ് സര്‍വകലാശാലകള്‍ ഡോക്ടറേറ്റ് നല്‍കി ആദരിച്ചിട്ടുണ്ട്.
‘അനുഭവങ്ങള്‍ പാളിച്ചകളില്‍’ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാനായെങ്കിലും സംഭാഷണമുള്ള വേഷം ലഭിച്ചത്, 1973ല്‍ പുറത്തിറങ്ങിയ ‘കാലചക്രം’ എന്ന സിനിമയിലാണ്. 1980ല്‍ ‘വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍’ എന്ന ചിത്രത്തിലാണ് ഒരു പ്രധാന വേഷം ചെയ്യുന്നത്. എം.ടി.വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി ആസാദ് സംവിധാനം ചെയ്ത ഈ സിനിമയില്‍ അഭിനയിക്കുമ്പോഴാണ്, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, മുഹമ്മദ് കുട്ടിയ്ക്ക് മമ്മൂട്ടിയെന്ന പേര് നിര്‍ദ്ദേശിച്ചത്. ഈ സിനിമയില്‍ മമ്മൂട്ടിയ്ക്ക് ശബ്ദം നല്‍കിയത് ശ്രീനിവാസനാണ്. 1980ല്‍ ഇറങ്ങിയ കെ.ജി.ജോര്‍ജ്ജിന്‍റെ ‘മേള ‘എന്ന സിനിമയിലാണ് ഒരു മുഴുനീള വേഷം ലഭിക്കുന്നത്. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
എണ്‍പതുകളിലെ സംവിധായകര്‍ തുടങ്ങി ന്യൂജെന്‍ സംവിധായകര്‍ വരെ ഏല്‍പ്പിക്കുന്ന കഥാപാത്രങ്ങളെ ഏറ്റവും ഭംഗിയാക്കാന്‍ ശ്രമിക്കുന്ന ആളാണ് മമ്മൂട്ടി. രണ്ട് തലമുറയിലെ സംവിധായകര്‍ക്കൊപ്പം ജോലി ചെയ്ത അദ്ദേഹത്തിന് മൂന്നാം തലമുറയിലെ സംവിധായകരുടെ കന്നി ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനും മടിയില്ല എന്നത് അടിവരയിട്ട് തന്നെ പറയേണ്ട കാര്യമാണ്. കച്ചവട സിനിമയ്ക്കൊപ്പം സമാന്തരസിനിമകളിലും കഴിവ് തെളിയിച്ചിട്ടുണ്ട് അദ്ദേഹം. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യ മുഴുവനും ഒരുപോലെ മമ്മൂട്ടിയെ ബഹുമാനിക്കുന്നതും അതു കൊണ്ടാണ്. തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളില്‍ മമ്മൂട്ടി പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.
Read more: ലോക്ക്ഡൗൺകാല ബോറടി മാറ്റാം; ഇതാ, ലാലേട്ടന്റെ 80 സിനിമകൾ ഓൺലൈനായി കാണാം