scorecardresearch

ഹിറ്റ്ലർ മാധവൻകുട്ടിയും പെങ്ങൾമാരും ഇതാ ഇവിടെയുണ്ട്; വൈറലായി ചിത്രം

Hitler Madhavankutty and His Five Sisters: പെങ്ങൾമാരെ ഒരു ഭൂതത്താൻകോട്ടയിലെന്ന പോലെ സംരക്ഷിച്ച ഹിറ്റ്ലർ മാധവൻകുട്ടിയും അഞ്ചു പെങ്ങൾമാരും വർഷങ്ങൾക്കിപ്പുറം, വൈറലായി ചിത്രം

Hitler Madhavankutty and His Five Sisters: പെങ്ങൾമാരെ ഒരു ഭൂതത്താൻകോട്ടയിലെന്ന പോലെ സംരക്ഷിച്ച ഹിറ്റ്ലർ മാധവൻകുട്ടിയും അഞ്ചു പെങ്ങൾമാരും വർഷങ്ങൾക്കിപ്പുറം, വൈറലായി ചിത്രം

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Mammootty Hitler Madhavankutty and sisters

പെങ്ങൾമാരെ ഒരു ഭൂതത്താൻകോട്ടയിലെന്ന പോലെ സംരക്ഷിക്കുന്ന ഹിറ്റ്ലർ മാധവൻകുട്ടി എന്ന കഥാപാത്രത്തെ മലയാളികൾക്ക് അത്രവേഗത്തിൽ മറക്കാനാവില്ല. സിദ്ദിഖ് സംവിധാനം ചെയ്ത ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിയാണ് ഹിറ്റ്‌ലർ മാധവൻകുട്ടിയായി തിളങ്ങിയത്. 

Advertisment

Also Read: ഐശ്വര്യറായ് മുതൽ മഞ്ജുവാര്യർ വരെ; താരസുന്ദരിമാർ ഒരുമിച്ച്, ഇതിലിപ്പോ ആരെ നോക്കുമെന്ന് ആരാധകർ

വർഷങ്ങൾക്കിപ്പുറം, മാധവൻകുട്ടിയും അദ്ദേഹത്തിന്റെ അനിയത്തിമാരും ഇന്ന് എങ്ങനെയിരിക്കുന്നു എന്ന് ആലോചിച്ചിട്ടുണ്ടോ? എങ്കിൽ ഇതാ, സിനിമയിലെ പ്രധാന താരങ്ങൾ ഒന്നിച്ചുള്ള ചിത്രമാണ് സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്. താരങ്ങളുടെയെല്ലാം ഇപ്പോഴത്തെ ലുക്ക് വച്ച് എഐയിൽ നിർമിച്ചതാണ് ഈ ചിത്രം.  

Also Read: New OTT Release: ഇന്ന് ഒടിടിയിലെത്തിയ ചിത്രങ്ങൾ

മാധവൻകുട്ടിയായി മമ്മൂട്ടിയും, അദ്ദേഹത്തിന്റെ അഞ്ചു സഹോദരിമാരായി എത്തിയ ഇളവരശി (സീതാലക്ഷ്മി), വാണി വിശ്വനാഥ് (അമ്മു), സുചിത്ര മുരളി (ഗായത്രി), ചിപ്പി (തുളസി), സീത (അമ്പിളി) എന്നിവരെയാണ് വൈറലായ പുതിയ ചിത്രത്തിൽ കാണാനാകുന്നത്. സിനിമയിലെ കഥാപാത്രങ്ങളെ അതേ സ്നേഹത്തോടെ ഓർമ്മപ്പെടുത്തിക്കൊണ്ടുള്ള ഈ പുത്തൻ ലുക്ക് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Also Read: ആ ഹിറ്റ് ചിത്രത്തിന് മോഹൻലാൽ പ്രതിഫലമായി വാങ്ങിയത് 4 ലക്ഷം രൂപ

1996-ൽ സിദ്ദിഖ് രചനയും സംവിധാനവും നിർവ്വഹിച്ച് പുറത്തിറങ്ങിയ 'ഹിറ്റ്‌ലർ' ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയിരുന്നു. കർക്കശ സ്വഭാവവും അനിയന്ത്രിതമായ ദേഷ്യവും കാരണം നാട്ടുകാർ 'ഹിറ്റ്‌ലർ' എന്ന് വിളിക്കുന്ന മാധവൻകുട്ടിയുടെ ജീവിതമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. 

തന്റെ അഞ്ച് അനുജത്തിമാരെ ലോകത്ത് മറ്റെന്തിനെക്കാളും സ്നേഹിക്കുകയും എന്നാൽ അത് പ്രകടിപ്പിക്കാൻ കഴിയാതിരിക്കുകയും ചെയ്യുന്ന വല്യേട്ടനായി മമ്മൂട്ടി തിളങ്ങി.  മുകേഷ്, ശോഭന, സായ് കുമാർ, ജഗദീഷ് എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കുടുംബബന്ധങ്ങളുടെ തീവ്രതയും അമിതമായ സംരക്ഷണസ്വഭാവം കുടുംബത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളും നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുകയായിരുന്നു ചിത്രം. 

Also Read: എന്റെയും സംയുക്തയുടെയും ഫ്രണ്ട്ഷിപ്പ് കാരണം ഞങ്ങളുടെ സഹോദരങ്ങൾ പ്രണയത്തിലായി, കല്യാണം കഴിച്ചു: രാജശ്രീ

300 ദിവസത്തിലധികം തിയേറ്ററുകളിൽ പ്രദർശിപ്പിച്ച ഈ സിനിമ ആ വർഷത്തെ കളക്ഷൻ റെക്കോർഡുകൾ ഭേദിച്ചു. മമ്മൂട്ടിയുടെ മാധവൻകുട്ടി എന്ന കഥാപാത്രത്തിന്റെ ശരീരഭാഷയും ഡയലോഗുകളും അക്കാലത്തെ പ്രേക്ഷകർ ആവേശത്തോടെ ഏറ്റെടുത്തു. കുടുംബ പ്രേക്ഷകരെയും യുവജനങ്ങളെയും ഒരുപോലെ ആകർഷിച്ച ഈ സിനിമയുടെ വിജയം തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നതിനും കാരണമായി. ഇന്നും മലയാള ടെലിവിഷൻ ചാനലുകളിൽ വലിയ പ്രേക്ഷക പിന്തുണയോടെ പ്രദർശിപ്പിക്കുന്ന 'ഹിറ്റ്‌ലർ' ഒരു കാലഘട്ടത്തിന്റെ സിനിമാ കാഴ്ചകളെ അടയാളപ്പെടുത്തിയ സിനിമയാണ്.

Also Read: എക്കോയിലെ കുര്യച്ചൻ; ജീവിതത്തിൽ ദുൽഖർ സൽമാൻ്റെയും രൺബീറിന്റെയും ഗുരു

Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: