scorecardresearch

പേഴ്സണലൈസ്ഡ് സ്റ്റാമ്പ് പുറത്തിറക്കി; മമ്മൂട്ടിക്ക് ആദരവുമായി ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് സമിതി

പാര്‍ലമെന്ററി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ' ആണ് പരിപാടി സംഘടിപ്പിച്ചത്.

പാര്‍ലമെന്ററി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ' ആണ് പരിപാടി സംഘടിപ്പിച്ചത്.

author-image
WebDesk
New Update
mammootty|honour|australian parliament

കാന്‍ബറ: മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഓസ്ട്രേലിയന്‍ പാര്‍ലമന്റില്‍ ആദരം. പാര്‍ലമെന്റിലെ ' ഓസ്ട്രേലിയ ഇന്ത്യ ബിസിനസ് കൗണ്‍സിലിന്റെ സഹകരണത്തോടെ പുറത്തിറങ്ങുന്ന മമ്മൂട്ടിയുടെ മുഖമുള്ള 10,000 പേഴ്‌സണലൈസ്ഡ് സ്റ്റാമ്പുകളുടെ പ്രകാശനമാണ് ഓസ്ട്രേലിയന്‍ പാര്‍ലമന്റ് ഹൗസില്‍ നടന്നത്. പാര്‍ലമെന്ററി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ' ആണ് പരിപാടി സംഘടിപ്പിച്ചത്.

Advertisment

ഓസ്ട്രേലിയയിലെ ഇന്ത്യന്‍ ഹൈകമീഷണര്‍ മന്‍പ്രീത് വോറക്ക് കൈമാറി പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിന്റെ പ്രതിനിധിയും പാര്‍ലമെന്ററി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ ചെയര്‍മാനുമായ ഡോ. ആന്‍ഡ്രൂ ചാള്‍ട്ടന്‍ എം.പി പ്രകാശനം നിര്‍വഹിച്ചു. ചടങ്ങിന് ആശംസകള്‍ അറിയിച്ചുള്ള പ്രധാനമന്ത്രിയുടെ സന്ദേശം ആന്‍ഡ്രൂ ചാള്‍ട്ടന്‍ വായിച്ചു. ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള വ്യാപാര, വാണിജ്യ, സാംസ്‌കാരിക സൗഹൃദം പ്രോത്സാഹിപ്പിക്കുന്നതിന് ഓസ്ട്രേലിയന്‍ ദേശീയ പാര്‍ലമെന്റിലെ എം.പിമാരില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട സമിതിയാണ് പാര്‍ലമെന്ററി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ. ഇന്ത്യന്‍ സാംസ്‌കാരികതയുടെ മുഖമായി തങ്ങള്‍ മമ്മൂട്ടിയെ കാണുന്നുവെന്ന് ഡോ. ആന്‍ഡ്രൂ ചാള്‍ട്ടന്‍ എം.പി പറഞ്ഞു. മമ്മൂട്ടിയെ ആദരിക്കുക വഴി ഇന്ത്യയുടെ മഹത്തായ സാംസ്‌കാരികതയെയാണ് തങ്ങള്‍ ആദരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

താന്‍ വളര്‍ന്നുവന്ന സമൂഹത്തിനു വേണ്ടി മമ്മൂട്ടി ചെയ്യുന്ന കാര്യങ്ങള്‍ ഓരോ ഇന്ത്യന്‍ സെലിബ്രിറ്റികളും മാതൃകയാക്കണമെന്ന് ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ ഹൈകമീഷണര്‍ മന്‍പ്രീത് വോറ അഭിപ്രായപ്പെട്ടു. ഓസ്ട്രേലിയയിലെ ഇന്ത്യന്‍ പ്രവാസികളുടെ നാട്ടിലുള്ള മാതാപിതാക്കള്‍ക്കായി മമ്മൂട്ടിയുടെ നേതൃത്വത്തില്‍ ആരംഭിച്ച 'ഫാമിലി കണക്റ്റ്' പദ്ധതി ഏറെ പ്രശംസനീയമാണെന്ന് കൃഷി, മത്സ്യബന്ധന വകുപ്പ് മന്ത്രി സെനറ്റര്‍ മുറേയ് വാട്ട് പറഞ്ഞു.

Advertisment

ട്രേഡ് ആന്‍ഡ് ടൂറിസം മിനിസ്റ്റര്‍ ഡോണ്‍ ഫാരല്‍, ഇന്ത്യയിലെ ഓസ്ട്രേലിയന്‍ നിയുക്ത ഡെപ്യൂട്ടി ഹൈകമീഷണര്‍ ഡാനിയേല്‍ മക്കാര്‍ത്തി, പാര്‍ലമെന്ററി സമിതി ഉപാധ്യക്ഷന്‍ ജൂലിയന്‍ ലീസര്‍, സെന്റര്‍ ഫോര്‍ ആസ്ട്രേലിയ ഇന്ത്യ റിലേഷന്‍സ് സി.ഇ.ഒ ടിം തോമസ്, എ.ഐ.ബി.സി നാഷനല്‍ അസോസിയറ്റ് ചെയര്‍ ഇര്‍ഫാന്‍ മാലിക്, ഫാമിലി കണക്റ്റ് ദേശീയ കോഓഡിനേറ്ററും വേള്‍ഡ് മലയാളി കൗണ്‍സില്‍ റീജനല്‍ ചെയര്‍മാനുമായ കിരണ്‍ ജെയിംസ്, മമ്മൂട്ടിയുടെ പ്രതിനിധിയും കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷനല്‍ ഫൗണ്ടേഷന്റെ ഡയറക്ടറുമായ റോബര്‍ട്ട് കുര്യാക്കോസ് എന്നിവര്‍ സംസാരിച്ചു. ആസ്ട്രേലിയന്‍ തപാല്‍ വകുപ്പിന്റെ പേഴ്‌സണലൈസ്ഡ് വിഭാഗത്തിലൂടെ പുറത്തിറക്കുന്ന സ്റ്റാമ്പുകള്‍ വിപണിയിലെത്തും.

Mammootty Australia

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: