അറുപത്തിയൊൻപതിലും ഇരുപതിന്റെ ചെറുപ്പം; മമ്മൂട്ടിയുടെ ഫിറ്റ്‌നസ് രഹസ്യങ്ങള്‍ അറിയാം

ലോ കാര്‍ബ് ഡയറ്റാണ് താരം പിന്തുടരുന്നത്, ഒപ്പം മീന്‍, ചിക്കന്‍, മുട്ട തുടങ്ങിയ പ്രോട്ടീന്‍ കൂടുതലുള്ള ഭക്ഷണവും ഡയറ്റിന്റെ ഭാഗമാക്കുന്നു

Mammootty, മമ്മൂട്ടി ഫിറ്റ്‌നസ്, Mammootty Fitness, Mammootty Diet, മമ്മൂട്ടി ഡയറ്റ്, Mammootty Viral

അറുപത്തിയൊമ്പതാം വയസ്സിലും യുവാക്കളെ പോലും മോഹിപ്പിക്കുന്ന ഗ്ലാമര്‍ സൂക്ഷിക്കുന്ന താരമാണ് മമ്മൂട്ടി. ആരെയും മോഹിപ്പിക്കുന്ന താങ്കളുടെ സൗന്ദര്യത്തിനും ഫിറ്റ്‌നസ്സിനും പിന്നിലെ രഹസ്യമെന്താണ് എന്ന ചോദ്യം അഭിമുഖങ്ങളിലും മറ്റും നിരവധി തവണ മമ്മൂട്ടിയ്ക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ആ സൗന്ദര്യത്തിനും ഗ്ലാമറിനും പിന്നില്‍ യാതൊരുവിധ കുറുക്കു വഴികളുമില്ലെന്നും വര്‍ഷങ്ങളായി താരം പിന്തുടരുന്ന ആരോഗ്യപരമായ ജീവിതരീതിയും വര്‍ക്ക് ഔട്ടും തന്നെയാണ് മമ്മൂട്ടിയുടെ നിത്യയൗവ്വനത്തിന് പിന്നിലെന്നും തുറന്നു പറയുകയാണ് അദ്ദേഹത്തിന്റെ ഫിറ്റ്‌നസ്സ് ഇന്‍സ്‌ട്രെക്ടര്‍ ആയ വിപിന്‍ സേവ്യര്‍.

പൊതുവേ രാവിലെ വ്യായാമം ചെയ്യാനാണ് മമ്മൂട്ടിക്ക് ഇഷ്ടം. ദിവസവും ഒരു മണിക്കൂര്‍ 15 മിനിറ്റ് സമയം താരം വ്യായാമത്തിനായി മാറ്റിവയ്ക്കും. സിനിമാ തിരക്കുകള്‍ക്ക് ഒഴിഞ്ഞ ലോക്ക്ഡൗണ്‍ക്കാലത്ത് വ്യായാമക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയാണ് താരം. ഓണ്‍ലൈനായിട്ടാണ് ഇപ്പോള്‍ മമ്മൂട്ടിയ്ക്കുള്ള വര്‍ക്ക് ഔട്ട് പ്ലാനുകള്‍ വിപിന്‍ നല്‍കുന്നത്. ആഴ്ചയില്‍ അഞ്ചു ദിവസം കാര്‍ഡിയാക്ക് വ്യായാമങ്ങളും രണ്ടുദിവസം ശരീരപേശികള്‍ക്ക് ബലം നല്‍കാനും മറ്റും സഹായിക്കുന്ന ബോഡിപാര്‍ട്ട് ട്രെയിനിംഗുമാണ് താരം പിന്തുടരുന്നത്.

 

ഡയറ്റിംഗിലും ശ്രദ്ധാലുവാണ് താരമെന്ന് വിപിന്‍ പറയുന്നു. ലോ കാര്‍ബ് ഡയറ്റാണ് താരം പിന്തുടരുന്നത്, ഒപ്പം മീന്‍, ചിക്കന്‍, മുട്ട തുടങ്ങിയ പ്രോട്ടീന്‍ കൂടുതലുള്ള ഭക്ഷണവും ഡയറ്റിന്റെ ഭാഗമാക്കുന്നു. തികഞ്ഞ അര്‍പ്പണബോധവും കഠിനാധ്വാനവുമാണ് മമ്മൂട്ടിയുടെ ഗ്ലാമറിനു പിന്നിലെ രഹസ്യമെന്നും വിപിന്‍, ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കുകയായിരുന്നു 2007 മുതല്‍ മമ്മൂട്ടിയുടെ ഫിറ്റ്‌നസ് ഇന്‍സ്‌ട്രെക്റ്ററായ വിപിന്‍.

Read Also: 74 വയസ്സുള്ള സാറെങ്ങനെ 69 വയസുകാരനായ മമ്മൂട്ടിയുടെ അധ്യാപകനാവും?

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mammootty fitness food diet work out

Next Story
ഊതിയൂതി ക്ഷീണിച്ചു; മഞ്ജുവിന് പിറന്നാൾ കേക്കിൽ കരുതിവച്ച എട്ടിന്റെ പണിമലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കുന്ന നടി മഞ്ജു വാര്യരുടെ ജന്മദിനമായിരുന്നു സെപ്റ്റംബർ പത്തിന്. താരത്തിന്റെ പിറന്നാൾ ആഘോഷ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരിയുണർത്തുന്നത്. കേക്ക് മുറിക്കുന്നതിന് മുൻപ് മെഴുകുതിരി ഊതിക്കെടുത്തുകയാണ് മഞ്ജു. അവിടെയാണ് സർപ്രൈസ്. വീഡിയോ കണ്ടു നോക്കൂ. നിരവധി പേരാണ് ജന്മദിനത്തിന് മഞ്ജുവിന് ആശംസകൾ നേർന്നത്.'എന്‍റേത്' എന്ന കുറിപ്പോടെയാണ് സംവിധായികയും നടിയുമായ ഗീതു മോഹൻദാസ് മഞ്ജുവിന്‍റെ ചിത്രം പങ്കുവച്ച് ആശംസകൾ അറിയിച്ചത്. പൂർണിമ ഇന്ദ്രജിത്തും മറ്റ് സുഹൃത്തുക്കളും പിറന്നാൾ ആശംസകൾ നേർന്നു. Read More: എന്റേതെന്ന് ഗീതു, ഞാൻ നമ്മളെ സ്നേഹിക്കുന്നെന്ന് പൂർണിമ; മഞ്ജുവിന് പിറന്നാൾ ആശംസകൾ View this post on Instagram Mine happy birthday #BFF @manju.warrier A post shared by Geetu Mohandas (@geetu_mohandas) on Sep 9, 2020 at 8:23pm PDT ജന്മദിനാശംസകൾ, ഞാൻ നമ്മളെ സ്നേഹിക്കുന്നു എം എന്നാണ് പൂർണിമ കുറിച്ചത്. ചിത്രങ്ങൾക്കൊപ്പം ചേർത്ത ബൂമറാങ് വീഡിയോ മഞ്ജുവിനുള്ള തന്റെ പിറന്നാൾ സമ്മാനമാണെന്നും പൂർണിമ പറഞ്ഞു. View this post on Instagram Happy Birthday M I love us Ps : The last boomerang is my bday gift to you #friendsforever #friendsforlife #friendswholightupyourlife A post shared by Ƥσσяиιмα Ɩи∂яαʝιтн (@poornimaindrajithofficial) on Sep 9, 2020 at 8:53pm PDT മഞ്ജുവിന്റെ കുട്ടിക്കാല ചിത്രം പങ്കുവച്ചുകൊണ്ടാണ് സഹോദരൻ മധു വാര്യർ ആശംസകൾ നേർന്നത്. താനാദ്യമായി സംവിധാനം ചെയ്യുന്ന ‘ലളിതം സുന്ദരം’ എന്ന ചിത്രത്തിന്റെ പേരിലാണ് സഹോദരിയ്ക്കായി മധു വാര്യർ ജന്മദിനാശംസകൾ കൈമാറിയിരിക്കുന്നത്. View this post on Instagram @manju.warrier A post shared by Madhu Wariar (@madhuwariar) on Sep 9, 2020 at 8:32pm PDT സല്ലാപത്തിലെ രാധ, ആറാം തമ്പുരാനിലെ ഉണ്ണിമായ, കന്മദത്തിലെ ഭാനു, പത്രത്തിലെ ദേവിക ശേഖർ തുടങ്ങിയ മഞ്ജുവാര്യർ ആടിത്തിമർത്ത കഥാപാത്രങ്ങളെല്ലാം മലയാളികളുടെ മനസിൽ ഇന്നും മായാതെ കിടക്കുന്നു. സാക്ഷ്യം എന്ന സിനിമയിലൂടെയാണ് 1995ൽ ആയിരുന്നു മഞ്ജു ആദ്യമായി വെള്ളിത്തിരയിലെത്തിയത്. സല്ലാപം എന്ന സിനിമയിലെ അഭിനയത്തോടെ മലയാള സിനിമയിൽ സ്വന്തം സ്ഥാനം നേടി. Read More: ഈ കുട്ടിയെ അറിയാത്ത മലയാളികൾ ഉണ്ടാവുമോ?
The moderation of comments is automated and not cleared manually by malayalam.indianexpress.com