Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

നിങ്ങളെ പേടിപ്പിച്ച ആ ശബ്ദം; പ്രീസ്റ്റിലെ മോണിക്കയുടെ ഡബ്ബിങ് വീഡിയോ പങ്കുവച്ച് അണിയറ പ്രവർത്തകർ

ബേബി മോണിക്കയുടെ അമയ എന്ന കഥാപാത്രത്തിന് സൗണ്ട് എഫക്ടുകൾ നൽകുന്ന ഡബ്ബിങ് വീഡിയോ ആണ് ഇപ്പോൾ അണിയറ പ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്.

Baby Monica, The Priest, The Priest malayalam movie, The Priest malayalam movie review, The Priest review, The Priest online review, The Priest malayalam movie online, The Priest watch online, The Priest movie download, ദി പ്രീസ്റ്റ്, ദി പ്രീസ്റ്റ് റിവ്യൂ, The Priest mammootty, The Priest manju warrier, mammootty manju warrier movie

മമ്മൂട്ടി നായകനായി എത്തിയ ദി പ്രീസ്റ്റ് എന്ന ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച കൊച്ചു താരമാണ് ബേബി മോണിക്ക. ചിത്രത്തിൽ ബേബി മോണിക്കയുടെ അമേയ എന്ന കഥാപാത്രത്തിന് സൗണ്ട് എഫക്ടുകൾ നൽകുന്ന ഡബ്ബിങ് വീഡിയോ ആണ് ഇപ്പോൾ അണിയറ പ്രവർത്തകർ പങ്കുവച്ചിരിക്കുന്നത്. പ്രേതം ശരീരത്തിൽ കയറുമ്പോൾ ഉണ്ടാകുന്ന ശബ്ദങ്ങളാണ് ഡബ്ബ് ചെയ്യുന്നത്.

“ബേബി മോണിക്ക തമിഴിൽ നിന്നായതുകൊണ്ട്, പ്രീസ്റ്റിൽ മോണിക്കയുടെ ഡയലോഗുകൾ ഓഡിഷനിലൂടെ കണ്ടെത്തിയ നിലീന അനീഷ് എന്ന കുട്ടിയെ വച്ചാണ് ചെയ്തത്. എന്നാൽ ചിത്രത്തിൽ എഫെക്റ്റുകൾ മോണിക്ക തന്നെയാണ് ഡബ്ബ് ചെയിതിരിക്കുന്നത്,” എന്ന കുറിപ്പോടെയാണ് ചിത്രത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Read Also: സ്റ്റൈലിഷ് ലുക്കിൽ വീണ്ടും മഞ്ജു വാര്യർ, ചിത്രങ്ങൾ

ചിത്രം ഇറങ്ങുന്നതിനു ഒരു മാസം മുൻപാണ് ഓഡിഷനിലൂടെ കണ്ടെത്തിയ നിലീനയെ വച്ച് മോണിക്കയുടെ ഡയലോഗുകൾ ഡബ്ബ് ചെയ്തത്. ഡയലോഗുകൾ പോലെ തന്നെ പ്രധാനപ്പെട്ടതായിരുന്നു ആ കഥാപാത്രത്തിന്റെ ഓരോ ശബ്ദങ്ങളും ചലനങ്ങളും. ഇപ്പോഴാണ് ആ ചെറിയ ശബ്‌ദങ്ങളുടെ ഉടമ മോണിക്കയാണെന്ന് ആരാധകർ തിരിച്ചറിയുന്നത്.

കൈദി എന്ന തമിഴ് സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയാണ് ബേബി മോണിക്ക ശ്രദ്ധിക്കപ്പെടുന്നത്. പ്രീസ്റ്റിലൂടെ മലയാളത്തിൽ അരങ്ങേറിയ മോണിക്ക മലയാള പ്രേക്ഷകരെയും ഒട്ടും നിരാശപ്പെടുത്തിയില്ല. മോണിക്കയുടെ അമേയ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ സഞ്ചരിക്കുന്നത്.

ജോഫിൻ ടി ചാക്കോയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മമ്മൂട്ടിയും മഞ്ജു വാര്യരും ഒന്നിച്ച് അഭിനയിച്ച ആദ്യ സിനിമ കൂടിയാണിത്. ഇരുവർക്കും പുറമെ നിഖില വിമല്‍, ജഗദീഷ്, മധുപാല്‍, സാനിയ ഇയ്യപ്പന്‍, ശ്രീനാഥ് ഭാസി, രമേഷ് പിഷാരടി, ടോണി, സിന്ധു വര്‍മ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mammootty film the priest actress baby monica dubbing video

Next Story
മലയാളം കണ്ട ഏറ്റവും വലിയ തെമ്മാടിക്ക് ഇന്നേക്ക് 26 വയസ്; ഭദ്രനെ സ്നേഹമറിയിച്ച് മോഹൻലാൽSpadikam, സ്ഫടികം, Spadikam 26th year, 26 years of spadikam, Aaduthoma, ആടുതോമ, Bhadran, ഭദ്രൻ, Mohanlal, മോഹൻലാൽ, iemalayalam, indian express malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express