മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഷൈലോക്ക്’ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. മമ്മൂട്ടിയുടെ വ്യത്യസ്ത ലുക്കാണ് ടീസറിലെ ശ്രദ്ധാകേന്ദ്രം. കൊലമാസ് ലുക്കിലാണ് മമ്മൂട്ടി എത്തുന്നത്. ഒരു വില്ലന്‍ ടച്ച് തോന്നിപ്പിക്കുന്ന കഥാപാത്രമാണ് മമ്മൂട്ടിയുടേതെന്ന് ടീസര്‍ കണ്ടശേഷം ആരാധകര്‍ പറയുന്നു. ഒരു മിനിറ്റും 44 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള ടീസറിന് 15 മിനിറ്റ് കൊണ്ട് ഒരു ലക്ഷത്തിലേറെ കാഴ്ചക്കാരായി. അജയ് വാസുദേവാണ് സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത്. മധുരരാജ, മാസ്റ്റർപീസ് എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്നത്.

ഗുഡ്‌വിൽ എന്റർടെയിൻമെന്റ്സാണ് ചിത്രം നിർമ്മിക്കുന്നത്. അബ്രഹാമിന്റെ സന്തതികള്‍, കസബ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മൂന്നാമതായാണ് ഈ ബാനര്‍ മമ്മൂട്ടിയുടെ സിനിമ നിര്‍മ്മിക്കുന്നത്. ചിത്രത്തിൽ മീനയും ഒരു പ്രധാന വേഷത്തിൽ എത്തുന്നു. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ബിബിന്‍ മോഹനും അനീഷും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. നടൻ രാജ് കിരൺ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും ഷൈലോക്കിനുണ്ട്.

Read Also: റോസാപ്പൂ വിപ്ലവം; രാജ്യതലസ്ഥാനത്ത് വേറിട്ട പ്രതിഷേധം, വീഡിയോ

ഷൈലോക്ക് എന്ന പേരു കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുക ഷേക്സ്പിയറിന്റെ ‘മർച്ചന്റ് ഓഫ് വെനീസ്’ എന്ന നാടകത്തിലെ കഥാപാത്രമാവും. പതിനാറാം നൂറ്റാണ്ടിൽ വെനീസിൽ ജീവിച്ചിരുന്ന അന്റോണിയോ എന്ന വ്യാപാരിയുടെ കഥ പറയുന്ന ‘മർച്ചന്റ് ഓഫ് വെനീസി’ലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളാണ് ഷൈലോക്ക്. വെനീഷ്യൻ ജൂത പണമിടപാടുകാരനായ ഷൈലോക്കിനെ പ്രധാന എതിരാളികളിൽ ഒരാളായാണ് നാടകത്തിൽ ചിത്രീകരിക്കപ്പെടുന്നത്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook