scorecardresearch
Latest News

Rorschach OTT: മമ്മൂട്ടി ചിത്രം റോഷാക്ക് ഒടിടിയില്‍

Rorschach OTT:മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക് ഒടിടിയില്‍ റിലീസിനെത്തുകയാണ്‌

Rorschach OTT: മമ്മൂട്ടി ചിത്രം റോഷാക്ക് ഒടിടിയില്‍

Rorschach OTT:ഫസ്റ്റ് ലുക്ക് പുറത്തുവന്നതു മുതൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളിലൊന്നാണ് മമ്മൂട്ടിയുടെ റോഷാക്ക്. റോഷാക്കിന്റ ലോകത്തേക്കുള്ള ആദ്യകാഴ്ച തന്നെ അത്രയേറെ ഇംപ്രസീവ് ആയിരുന്നു.മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക് മികച്ച പ്രതികരണങ്ങളാണ് തീയേറ്ററുകളില്‍ നിന്നു നേടിയത്. ചിത്രം ഒടിടിയില്‍ സ്ട്രീം ചെയ്യാന്‍ ആരംഭിക്കുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഹോട്ട്സ്റ്റാറിലായിരിക്കും ചിത്രം പ്രദര്‍ശനത്തിനെത്തുക. ‘റോഷാക്ക്’ ഒടിടി റിലീസിന്റെ ഔദ്യോഗിക ട്രെയിലര്‍ നവംബര്‍ ആറിനു പുറത്തു വരും. നവംബര്‍ പതിനൊന്ന് മുതലായിരിക്കും ചിത്രം സ്ട്രീം ചെയ്യാന്‍ ആരംഭിക്കുക.

വിദേശത്ത് ജനിച്ചുവളർന്നയാളാണ് ലൂക്ക് ആന്റണി. ഹിൽസ്റ്റേഷനിലെ ആ പൊലീസ് സ്റ്റേഷനിലേക്ക് അയാൾ എത്തുന്നത്, യാത്രയ്ക്കിടയിൽ അയാളുടെ ഗർഭിണിയായ ഭാര്യയെ കാണാതെയായി എന്ന പരാതിയുമായാണ്. പൊലീസും ആ നാടുമെല്ലാം ലൂക്കിനൊപ്പം അന്വേഷണത്തിന്റെ ഭാഗമാവുന്നു. എന്നാൽ, ആദ്യകാഴ്ചയിൽ പാവമെന്നു തോന്നിക്കുന്ന ലൂക്കിന്റെ ഇടപെടലുകളും അയാളെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതയും പലരിലും സംശയമുണർത്തുന്നു. ആരാണ് ലുക്ക് ആന്റണി? എന്താണ് അയാളുടെ വരവിന്റെ യഥാർത്ഥ ഉദ്ദേശം? ആ ചോദ്യങ്ങൾക്കുത്തരം തേടുന്ന കഥാപാത്രങ്ങൾക്കൊപ്പം കാഴ്ചക്കാരും സഞ്ചരിച്ചു തുടങ്ങുന്നിടത്ത് റോഷാക്കിന്റെ കഥ ആരംഭിക്കുന്നത്.

സമീര്‍ അബ്ദുളളിന്റെ തിരക്കഥയില്‍ മമ്മൂട്ടി കമ്പനി അവതരിപ്പിച്ച ചിത്രത്തില്‍ ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, ആസിഫ് അലി എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങള്‍ ചെയ്യുന്നു. ഒക്ടോബര്‍ 7 നാണ് ചിത്രം റിലീസിനെത്തിയത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mammootty film rorschach for ott release in disney plus hotstar